Movatterモバイル変換


[0]ホーム

URL:


ഉള്ളടക്കത്തിലേക്ക് പോവുക
വിക്കിപീഡിയ<small>വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം</small>
തിരയൂ

പ്രധാന താൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരഞ്ഞെടുത്ത ലേഖനം തിരഞ്ഞെടുത്ത ലേഖനം
 നിക്കോള ടെസ്‌ല
 സിഗ്നൽ (സോഫ്റ്റ്‍വെയർ)
 അണ്ണാമലൈയാർ ക്ഷേത്രം

സെർബിയൻ-അമേരിക്കക്കാരനായ ഒരു കണ്ടുപിടിത്തക്കാരനും, വൈദ്യുതി എഞ്ചിനീയറും, മെക്കാനിക്കൽ എഞ്ചിനീയറും, ഭാവി‌കാഴ്ചപ്പാടുള്ളയാളും ഇന്നത്തെ വൈദ്യുതിവിതരണസമ്പ്രദായം പ്രത്യാവർത്തിധാരാവൈദ്യുതി (AC) ആയിത്തീരാൻ മുഖ്യപങ്കുവഹിച്ചയാളും ആയിരുന്നുനിക്കോള ടെസ്‌ല (10 ജൂലൈ 1856 – 7 ജനുവരി 1943). വൈദ്യുതിയുടെ വ്യാവസായികോപയോഗത്തിന്‌ പ്രധാനസംഭാവനകൾ നൽകിയ അദ്ദേഹം ഭൂമുഖത്തിൽ വെളിച്ചം വിതറിയ വ്യക്തി എന്നറിയപ്പെടുന്നു. ടെസ്‌ലയുടെ പേറ്റന്റുകളും സൈദ്ധാന്തികഗവേഷണങ്ങളുമാണ്‌ ഇന്നത്തെ പ്രത്യാവർത്തിധാരാവൈദ്യുതോപകരണങ്ങൾക്ക് അടിസ്ഥാനം. അദ്ദേഹത്തിന്റെ എ. സി. മോട്ടോർ കണ്ടുപിടിത്തം രണ്ടാം വ്യാവസായികവിപ്ലവത്തിന്‌ വഴിതെളിച്ചു.

കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ

ഇന്റർനെറ്റിലധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഒരുആശയവിനിമയസംവിധാനമാണ്സിഗ്നൽ.സിഗ്നൽ ഫൗണ്ടേഷൻ വികസിപ്പിച്ചെടുത്ത ഈസോഫ്റ്റ്‌വെയർ, അയക്കുന്ന സന്ദേശങ്ങൾക്രോസ്-പ്ലാറ്റ്ഫോംഎൻ‌ക്രിപ്ഷനോടെയാണ് അയക്കപ്പെടുന്നത്.ഫയലുകൾ, ശബ്ദസന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ആളുകൾക്ക് നേരിട്ടും ഗ്രൂപ്പ് സന്ദേശങ്ങളായും അയയ്‌ക്കാൻ ഇത് ഉപയോഗിക്കുന്നു.ഇന്റർനെറ്റ് ഉപയോഗിച്ചാണ് സിഗ്നൽ ഈ സേവനം ലഭ്യമാക്കുന്നത്. ആളുകളോട് നേരിട്ട് സംവദിക്കുവാനും, ഗ്രൂപ്പിൽ മുഴുവനായും ശബ്ദ, വീഡിയോ കോളുകൾ ചെയ്യാനും ഇത് ഉപയോഗിക്കാം. സിഗ്നലിന്റെആൻഡ്രോയ്ഡ് പതിപ്പിന് ഒരുഎസ്എംഎസ് ആപ്ലിക്കേഷനായി പ്രവർത്തിക്കാനും കഴിയും. സാധാരണ മൊബൈൽ ടെലിഫോൺ നമ്പറുകളാണ് സിഗ്നൽ അതിലെ ഉപയോക്താക്കളെ തിരിച്ചറിയാനായി ഉപയോഗിക്കുന്നത്. മറ്റ് സിഗ്നൽ ഉപയോക്താക്കൾക്ക് എല്ലാ ആശയവിനിമയങ്ങളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡായാണ് ഇത് അയക്കുന്നത്. ഉപയോക്താക്കൾക്ക് അവരുടെ കോൺ‌ടാക്റ്റുകളുടെ ഐഡന്റിറ്റിയും ഡാറ്റാ ചാനലിന്റെ വിശ്വാസ്യതയും സ്വതന്ത്രമായി പരിശോധിക്കാൻ കഴിയുന്ന മെക്കാനിസങ്ങൾ ഈ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ

ഇന്ത്യയിലെ തമിഴ്നാട് സംസ്ഥാനത്ത് തിരുവണ്ണാമലൈ നഗരത്തിലെ അണ്ണാമലൈ കുന്നുകളുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഒരു ശിവക്ഷേത്രമാണ്അരുണാചലേശ്വര ക്ഷേത്രം എന്നുകൂടി അറിയപ്പെടുന്നഅണ്ണാമലൈയാർ ക്ഷേത്രം (Annamalaiyar Temple). തമിഴ്നാട് സംസ്ഥാനത്തെ ഏറ്റവും ആദരണീയമായി കരുതപ്പെടുന്ന പ്രദേശങ്ങളിലൊന്നാണിത്. "അപ്രാപ്യമായ മല" എന്നാണ് അണ്ണാമലൈ എന്ന പദത്തിനർത്ഥം. പ്രത്യേകിച്ച് അഗ്നിയുമായി ബന്ധപ്പെട്ട പഞ്ചഭൂത ക്ഷേത്രങ്ങളിലൊന്നാണിത്. ശിവൻ അണ്ണാമലൈയാർ അഥവാ അരുണാചലേശ്വർ എന്ന പേരിൽ ആരാധിക്കപ്പെടുന്ന ഇവിടത്തെ പ്രതിഷ്ഠ അഗ്നി ലിംഗം എന്ന പേരിലാണ് അറിയപ്പെടുന്നത്. പാർവതിയെ ഇവിടെ ഉണ്ണാമലൈ അമ്മൻ എന്നു വിശേഷിപ്പിക്കുന്നു. ഏഴാം നൂറ്റാണ്ടിൽ തമിഴ് ശൈവർ കൊത്തുപണികൾ ചെയ്തെടുത്തതാണ് ഇവിടുത്തെ പ്രതിഷ്ഠയെന്ന് വിശ്വസിക്കപ്പെടുന്നു. തമിഴ് കവികളായ നായന്മാർ എഴുതിയ തേവാരം എന്ന കവിതയിലെ സ്തുതിക്കപ്പെട്ട സ്ഥലങ്ങളിൽ പ്രതിപാദിക്കപ്പെടുന്ന 276 ക്ഷേത്രങ്ങളിലൊന്നാണ് ഇത്. ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശൈവ സന്യാസിയായ കവി മാണിക്കവാചകർ തന്റെ തിരുവമ്മാനൈ എന്ന കൃതി ചിട്ടപ്പെടുത്തിയതും ഇവിടെ വച്ചായിരുന്നു.


കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ
പുതിയ ലേഖനങ്ങളിൽ നിന്ന് പുതിയ ലേഖനങ്ങളിൽ നിന്ന്
  • അസർബൈജാനിലെ കുർ-അറാസ് താഴ്ന്ന പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന ഒരു വലിയ ലവണജല തടാകമാണ്അഗ്ഗോൾ തടാകം>>>
  • ഏറ്റവും കൂടുതൽ ക്രോമസോമുള്ള സസ്യം ഓഫിയോഗ്ലോസം റെറ്റിക്കുലേറ്റം ആണെന്നു കണ്ടെത്തിയ കേരളീയനായ സസ്യ ശാസ്ത്രജ്ഞനായിരുന്നുഡോ. സി.എ. നൈനൈൻ>>>
  • ഹിന്ദു പുരാണങ്ങളിലെ അസുര രാജാവായ മഹാബലിയുടെ ഭാര്യയാണ്വിന്ധ്യാവലി>>>
>>>
>>>
  • മുൻ ക്രിക്കറ്ററും രാഷ്ട്രീയ ജനതാദൾ പാർട്ടി നേതാവുമാണ്തേജസ്വി യാദവ്>>>
  • രണ്ട് കാലുകളും മുട്ടിന് താഴെയായി മുറിച്ച നിലയിൽ കാനഡയിലെ കടൽത്തീരത്ത് നിന്ന് കണ്ടെത്തിയ അജ്ഞാതനായ വ്യക്തിക്ക് നൽകിയ പേരാണ്സാൻഡി കോവിലെ ജെറോം>>>
>>>
>>>
  • മധ്യ-തെക്കൻ അമേരിക്കകളിലെ ആറുകളിലും പുഴകളിലും കണ്ടുവരുന്ന ശുദ്ധജലമത്സ്യങ്ങളുടെ കുടുംബമാണ്ഗാസ്‌ട്രോപെലെസിഡേ>>>
  • ഷറഫുദീനും അനുപമ പരമേശ്വരനും പ്രധാനവേഷത്തിൽ അഭിനയിച്ച് 2025-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്ദി പെറ്റ് ഡിറ്റക്ടീവ്>>>
  • 1978-ൽ സ്വീഡിഷ്-പലസ്തീനിയൻ സംഗീത ബാൻഡ് 'കോഫിയ' പുറത്തിറക്കിയ ഒരു പ്രതിഷേധഗാനമാണ്ലീവെ പലസ്തീന>>>
>>>
>>>
  • നെയ്‌ഗ്ലെറിയ ഫൗളെറി എന്ന അമീബ മൂലം തലച്ചോറിനെ ബാധിക്കുന്ന ഒരു മാരകമായ അണുബാധയാണ്അമീബിക് മസ്തിഷ്കജ്വരം>>>
ദുബായ് മിറക്കിൾ ഗാർഡൻ
ദുബായ് മിറക്കിൾ ഗാർഡൻ
  • ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടമാണ്, 15 കോടി പൂക്കളും 25 കോടിയിലധികം ചെടികളുമുള്ള,ദുബായ് മിറക്കിൾ ഗാർഡൻ>>>
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക
തിരഞ്ഞെടുത്ത പട്ടിക തിരഞ്ഞെടുത്ത പട്ടിക
 തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ
 കേരളത്തിലെ തുമ്പികൾ
 ഗ്രാമി ലെജൻഡ് പുരസ്കാരം

തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ സംരക്ഷിതപ്രദേശങ്ങളാണ്. 7,489.49 ചതുരശ്ര കിലോമീറ്റർ (2,891.71 sq mi) വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന ഒൻപത് ദേശീയോദ്യാനങ്ങളാണ് ഇവിടെയുള്ളത്. എല്ലാ ദേശീയോദ്യാനങ്ങളും മിനിസ്ട്രി ഓഫ് ദ ഇന്റീരിയർ ഭരണത്തിൻകീഴിലാണ് നിലനിൽക്കുന്നത്. 1937-ൽ തായ്‌വാനിലെ ജാപ്പനീസ് ഭരണത്തിൻ കീഴിലായിരുന്നു ആദ്യത്തെ ദേശീയോദ്യാനം നിലവിൽവന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സ്വേച്ഛാധിപത്യ ഭരണവും തായ്‌വാനിലെ മാർഷൽ നിയമവും കാരണം പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ശബ്ദം നിർത്തിവച്ചിരുന്നു. തുടർന്ന് 1972-ൽ ദേശീയോദ്യാനനിയമം പാസ്സാക്കുകയും അവസാനം ആദ്യത്തെ ദേശീയോദ്യാനം പുതിയതായി 1984-ൽ വീണ്ടും നിലവിൽ കൊണ്ടുവന്നു.


പട്ടിക കാണുക

രണ്ട് ജോടി ചിറകുകളും സങ്കീർണ്ണമായ കണ്ണുകളും നീണ്ട ശരീരവുമുള്ള പറക്കാൻ കഴിയുന്ന ഒരു ജലജന്യ ഷഡ്പദമാണ്തുമ്പി. കല്ലൻതുമ്പികൾ, സൂചിത്തുമ്പികൾ, അനിസോസൈഗോപ്‌റ്ററ എന്നീ ഉപനിരകളായി ഇവയെ തരം തിരിച്ചിരിക്കുന്നു. ഇന്ന് ലോകത്തിൽ 686 ജനുസുകളിലായി ഏകദേശം 6,256 ഇനം തുമ്പികളെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ 488 തുമ്പി ഇനങ്ങൾ കാണപ്പെടുന്നു. കേരളത്തിൽ 7 കുടുംബങ്ങളിലായി 53 ജനുസ്സുകളിൽ ഉൾപ്പെടുന്ന 99 ഇനം കല്ലൻ തുമ്പികളെയും 7 കുടുംബങ്ങളിലായി 30 ജനുസ്സുകളിൽ പെടുന്ന 70 ഇനം സൂചിത്തുമ്പികളെയും കണ്ടെത്തിയിട്ടുണ്ട്.

പട്ടിക കാണുക

ഗ്രാമി പുരസ്കാരം നൽകുന്ന ഒരു പ്രത്യേക പുരസ്കാരമാണ്ഗ്രാമി ലെജൻഡ് അവാർഡ്, അല്ലെങ്കിൽഗ്രാമി ലിവിംങ് ലെജൻഡ് അവാർഡ്. ആദ്യത്തെ ഗ്രാമി ലെജന്റ് അവാർഡ് 1990 ൽ സ്മോക്കി റോബിൻസൺ, വില്ലി നെൽസൺ, ആൻഡ്രൂ ലോയ്ഡ് വെബർ, ലിസ മിനല്ലി എന്നിവർക്ക് ലഭിച്ചു.

നിലവിൽ പതിനാല് ഏകാംഗ കലാകാരന്മാരും ഒരു സംഗീത സംഘവും ഈ പുരസ്കാരത്തിനർഹരായിട്ടുണ്ട്.

പട്ടിക കാണുക

ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
അധിവർഷം
അധിവർഷം

ഒരു വർഷത്തിൽ ഫെബ്രുവരി മാസത്തിനു 29 ദിവസം ഉണ്ടെങ്കിൽ ആ വർഷത്തെഅധിവർഷം എന്നു പറയുന്നു. ഒരു വർഷം അധിവർഷമാണോ എന്ന് കണക്കാക്കുന്ന അൽഗൊരിതമാണ് ചിത്രത്തിൽ.

സൃഷ്ടിച്ചത്:എൻ സാനു
തിരഞ്ഞെടുത്ത ചിത്രങ്ങൾ
ചരിത്രരേഖ ചരിത്രരേഖ
 ഇന്നലെ
 ഇന്ന്
 നാളെ
ഫെബ്രുവരി 14
  • 1743 ഹെൻറി പെൽഹാംബ്രിട്ടീഷ് പ്രധാനമന്ത്രിയായി.
  • 1918സോവ്യറ്റ് യൂണിയൻ, ജോർജിയൻ കലണ്ടർ അംഗീകരിച്ചു.
  • 1919പോളണ്ടുംറഷ്യയുമായുള്ള യുദ്ധം തുടങ്ങി.
  • 1924 ഇന്റർനാഷണൽ ബിസിനസ്സ് മെഷീൻസ് കോർപ്പറേഷൻ അഥവാഐ.ബി.എം. സ്ഥാപിതമായി.
  • 1945ചിലി,ഇക്വഡോർ,പരാഗ്വേ,പെറു എന്നീ രാജ്യങ്ങൾഐക്യരാഷ്ട്രസഭയിൽ അംഗമായി.
  • 1946 എനിയാക് (ENIAC) അഥവാ “ഇലക്ട്രോണിക് ന്യൂമെറിക്കൽ ഇന്റെഗ്രേറ്റർ ആന്റ് കമ്പ്യൂട്ടർ” എന്ന ആദ്യ ഇലക്ട്രോണിക് കമ്പ്യൂട്ടർ അമേരിക്കയിലെ പെൻസില്വാനിയ യൂണിവേർസിറ്റി പുറത്തിറക്കി.
  • 1949ഇസ്രയേൽ പാർലമെന്റായ നെസ്സെറ്റിന്റെ ആദ്യ സമ്മേളനം.
  • 1961 അണുസംഖ്യ 103 ആയ ലോറൻസിയം എന്ന മൂലകം കണ്ടെത്തി.
  • 1989 1984-ലെ ഭോപ്പാൽ ദുരന്തത്തിനു നഷ്ടപരിഹാരമായി 470 ദശലക്ഷം അമേരിക്കൻ ഡോളർ ഇന്ത്യാഗവണ്മെന്റിനു നൽകാമെന്നു യൂണിയൻ കാർബൈഡ് കമ്പനി ധാരണയിലെത്തി.
  • 1989 എഴുത്തുകാരനായസൽമാൻ റുഷ്ദിയെ വധിക്കാനുള്ള നിർദ്ദേശം ഇറാൻ ആത്മീയ നേതാവ്ആയത്തുല്ല ഖുമൈനി പുറപ്പെടുവിച്ചു.
  • 1989ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം അഥവാ ജി.പി.എസ്. സംവിധാനത്തിനു വേണ്ട ആദ്യത്തെ 24 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തി.
  • 2005ലെബനന്റെ മുൻ പ്രധാനമന്ത്രി റഫീക് ഹരീരി കൊല ചെയ്യപ്പെട്ടു.
  • 2005ഫിലിപ്പൈൻസിലെമനിലയിൽ തുടർബോംബാക്രമണങ്ങളെത്തുടർന്ന് 7 പേർ കൊല്ലപ്പെടുകയും 151 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.അൽ ഖാഇദ തീവ്രവാദികളാണ് ഇതിനു പിന്നിൽ എന്നു കരുതുന്നു.
ഫെബ്രുവരി 15
  • 1764 - സ്പാനിഷ് ലൂസിയാനിൽ സെന്റ് ലൂയിസ് നഗരം (ഇപ്പോൾ മിസ്സോറി, യു.എസ്.എ) സ്ഥാപിക്കപ്പെട്ടു
  • 1794അമേരിക്കൻ ഐക്യനാടുകളിലെമിസോറി സംസ്ഥാനത്തിലെസെന്റ് ലൂയിസ് നഗരം സ്ഥാപിതമായി.
  • 1835 - ആധുനിക സെർബിയയിലെ ആദ്യത്തെ ഭരണഘടനാ നിയമം അംഗീകരിച്ചു.
  • 1906 ബ്രിട്ടീഷ് ലേബർ പാർട്ടി സ്ഥാപിതമായി.
  • 1906കാനഡ ചുവപ്പും വെളുപ്പും കലർന്ന മേപ്പിൾ ഇല ആലേഖനം ചെയ്ത പതാക ഔദ്യോഗികമായി അംഗീകരിച്ചു.
  • 1909 -മെക്സിക്കോയിലെ അകോപുൽകോയിൽ ഫ്ലോർസ് തീയേറ്റർ തീപിടിച്ച് 250 പേർ മരിച്ചു.
  • 1965 -കാനഡയുടെ പതാകയിൽ പഴയ റെഡ് എൻസൈൻ ബാനർ മാറ്റി പകരം ചുവപ്പും വെളുപ്പുംമാപ്പിൾ ഇല രൂപകല്പന ചെയ്യുകയുണ്ടായി,
  • 1995 കമ്പ്യൂട്ടർ ഹാക്കർ കെവിൻ മിറ്റ്നിക്കിനെ അതീവസുരക്ഷാ കമ്പ്യൂട്ടർ നെറ്റ്‌വർക്കിൽ കടന്നു കയറിയ കുറ്റത്തിന്‌എഫ്.ബി.ഐ. അറസ്റ്റ് ചെയ്തു.
  • 1997 അന്ധർക്കായി ആദ്യമായി ഒരു പത്രം പുറത്തിറങ്ങി.
  • 2005യൂട്യൂബ് പ്രവർത്തനമാരംഭിച്ചു.
  • 2012 - കോമയാഗ്വുവ നഗരത്തിലെഹോണ്ടുറാസ് ജയിലിൽ ഉണ്ടായ തീപ്പിടുത്തത്തിൽ മുന്നൂറ്റി അറുപത് പേർ മരിച്ചു.
ഫെബ്രുവരി 16
  • 1930 - റൊമാനിയ ഫുട്ബോൾ ഫെഡറേഷൻ ഫിഫയിൽ ചേർന്നു
  • 1936സ്പെയിനിൽ പൊതു തിരഞ്ഞെടുപ്പ്: പോപ്പുലർ ഫ്രണ്ട് അധികാരത്തിലേറി.
  • 1947കാനഡയിലെ ജനങ്ങൾക്ക് 80 വർഷത്തെ ബ്രിട്ടീഷ് ഭരണത്തിനുശേഷം കാനഡയിലെ പൗരത്വം ലഭിച്ചു.
  • 1978 ആദ്യത്തെ കമ്പ്യൂട്ടർ ബുള്ളറ്റിൻ ബോർഡ് സിസ്റ്റം ആരംഭിച്ചു.
  • 1985 -ഹിസ്‌ബുല്ല സ്ഥാപിക്കപ്പെട്ടു.
  • 2013 - പാകിസ്താനിൽ, ക്വറ്റയിലെ ഹസര ടൗണിൽ ഒരു മാർക്കറ്റിൽ ഉണ്ടായ ഒരു ബോംബ് സ്ഫോടനത്തിൽ 80 ലധികം ആളുകൾ കൊല്ലപ്പെടുകയും 190 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വാർത്തകൾ വാർത്തകൾ
 വിക്കി വാർത്തകൾ
2025
  • 2025ജൂൺ 14-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം87,000 പിന്നിട്ടു.

2024

  • 2024ഒക്ടോബർ 8-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം86,000 പിന്നിട്ടു.

2023

  • 2023ഡിസംബറിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം85,000 പിന്നിട്ടു.
  • 2023ഫെബ്രുവരി 21-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം83,000 പിന്നിട്ടു.
  • 2023ഫെബ്രുവരിയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം38 ലക്ഷം പിന്നിട്ടു.

2022

  • 2022നവംബർ 23-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം80,000 പിന്നിട്ടു.
  • 2020ഓഗസ്റ്റ് 06-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം70,000 പിന്നിട്ടു.
  • 2020മാർച്ച് 20-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം68,000 പിന്നിട്ടു.
പത്തായം

തിരുത്തുക

വിക്കിപീഡിയയുടെ മറ്റു മേഖലകൾ വിക്കിപീഡിയയുടെ മറ്റു മേഖലകൾ
സഹായമേശ
വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ.
വിക്കി പഞ്ചായത്ത്
വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സാങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ.
വിക്കി സമൂഹം
വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ.
കാര്യനിർവാഹകരുടെ ശ്രദ്ധയ്ക്ക്
കാര്യനിർവാഹകരുടെ അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ അറിയിക്കുവാൻ.
വിക്കിമീഡിയ സംരംഭങ്ങൾ വിക്കിമീഡിയ സംരംഭങ്ങൾ
 മലയാളം
 മറ്റുള്ളവ
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ്വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ളപദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
വിക്കിസർവ്വകലാശാല
സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ)
മെറ്റാ-വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ്വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ളപദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
കോമൺസ്
സ്വതന്ത്ര പ്രമാണങ്ങളുടെ ശേഖരം
വിക്കിവാർത്തകൾ
സ്വതന്ത്ര വാർത്താകേന്ദ്രം
മീഡിയവിക്കി
മീഡിയാവിക്കി സോഫ്റ്റ്‌വെയർ ഏകോപനം
വിക്കിസ്പീഷിസ്
ജൈവജാതികളുടെ നാമാവലി
ഫാബ്രിക്കേറ്റർ
മീഡിയാവിക്കിയിലെ പിഴവുകളെ പിന്തുടരൽ
വിക്കിഡാറ്റ
സ്വതന്ത്ര ഡാറ്റാ ശേഖരം
വിക്കിവൊയേജ്
സ്വതന്ത്ര യാത്രാ സഹായി
ഇതര ഭാഷകളിൽ

2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ്മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ87,725 ലേഖനങ്ങളുണ്ട്. മറ്റ് വിവിധ ഭാഷകളിലും വിക്കിപീഡിയ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.


"https://ml.wikipedia.org/w/index.php?title=പ്രധാന_താൾ&oldid=4112998" എന്ന താളിൽനിന്ന് ശേഖരിച്ചത്
മറഞ്ഞിരിക്കുന്ന വർഗ്ഗം:

[8]ページ先頭

©2009-2026 Movatter.jp