വിൻസന്റ്

Vincent (Actor)
Date of Birth: 
തിങ്കൾ, 15 November, 1948
Date of Death: 
Friday, 30 August, 1991
വിൻസെന്റ്

മലയാള ചലച്ചിത്രതാരം. 1948 നവംബർ 15 ന് എറണാംകുളം ജില്ലയിലെ എടവനക്കാട് ജനിച്ചു. 1960 കളുടെ അവസാനത്തോടെയാണ് വിൻസെന്റിന്റെ സിനിമാപ്രവേശം. 1969 ൽ "റസ്റ്റ്ഹൗസ്" എന്ന സിനിമയിലാണ് വിൻസെന്റ് ആദ്യമായി അഭിനയിയ്ക്കുന്നത്. പ്രശസ്തതാരങ്ങളായ സത്യൻ, പ്രേംനസീർ, മധു എന്നിവരോടൊപ്പം പ്രധാനവേഷങ്ങളിലഭിനയിച്ചുകൊണ്ടാണ് അദ്ധേഹം സിനിമയിൽ ചുവടുറപ്പിയ്ക്കുന്നത്. ഉത്സവം, അനുഭവം, ചന്ദനച്ചോല.. തുടങ്ങി ഇരുനൂറിൽ അധികം സിനിമകളിൽ അഭിനയിച്ചു. എഴുപതുകളിലെ റൊമാന്റിക് & ആക്ഷൻ ഹീറോ എന്നായിരുന്നു വിൻസന്റ് അറിയപ്പെട്ടിരുന്നത്. ഷീല, ജയഭാരതി, വിജയശ്രീ, ലക്ഷ്മി, ശ്രീവിദ്യ എന്നീ മുൻനിര നായികമാരുടെ എല്ലാം നായകനായി വിൻസന്റ് അഭിനയിച്ചിരുന്നു.

1991 ആഗസ്റ്റ് 31 ന് ഹൃദയസ്തംഭനംമൂലം വിൻസന്റ് അന്തരിച്ചു. അവരുടെ സങ്കേതമായിരുന്നു അദ്ദേഹത്തിന്റെ അവസാന സിനിമ.

ചെന്നെയ് പബ്ലിക്സ്കൂൾ ടീച്ചർ ആയിരുന്ന മേരിയായിരുന്നു വിൻസെന്റിന്റെ ഭാര്യ. രണ്ടുമക്കളാണ് വിൻസന്റിനുള്ളത്. റോയി വിൻസന്റ്, റിച്ചാഡ് ലാസർ വിൻസന്റ്. റോയി വിൻസന്റ് സിനിമകളിൽ സഹസംവിധായകനായി വർക്ക്ചെയ്യുന്നു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മധുവിധുഎൻ ശങ്കരൻ നായർ 1970
മൂടൽമഞ്ഞ് ഡോക്ടർസുദിൻ മേനോൻ 1970
ശബരിമല ശ്രീ ധർമ്മശാസ്താഎം കൃഷ്ണൻ നായർ 1970
നാഴികക്കല്ല്സുദിൻ മേനോൻ 1970
ഭീകര നിമിഷങ്ങൾഎം കൃഷ്ണൻ നായർ 1970
സ്വപ്നങ്ങൾപി സുബ്രഹ്മണ്യം 1970
കൊച്ചനിയത്തി മോഹൻപി സുബ്രഹ്മണ്യം 1971
മൂന്നു പൂക്കൾ സുരേന്ദ്രൻപി ഭാസ്ക്കരൻ 1971
രാത്രിവണ്ടിപി വിജയന്‍ 1971
എറണാകുളം ജംഗ്‌ഷൻപി വിജയന്‍ 1971
കരകാണാക്കടൽ ജോയികെ എസ് സേതുമാധവൻ 1971
മറവിൽ തിരിവ് സൂക്ഷിക്കുക മുരുകൻജെ ശശികുമാർ 1972
സതിമധു 1972
ടാക്സി കാർപി വേണു 1972
അച്ഛനും ബാപ്പയും ദേവൻകെ എസ് സേതുമാധവൻ 1972
കണ്ടവരുണ്ടോമല്ലികാർജ്ജുന റാവു 1972
ഉർവ്വശി ഭാരതിതിക്കുറിശ്ശി സുകുമാരൻ നായർ 1973
കാട്പി സുബ്രഹ്മണ്യം 1973
മാസപ്പടി മാതുപിള്ള അബ്ദുക്കാഎ എൻ തമ്പി 1973
അഴകുള്ള സെലീന ജോണികെ എസ് സേതുമാധവൻ 1973

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ഞാൻ ഏകനാണ്പി ചന്ദ്രകുമാർ 1982