വരലക്ഷ്മി

Varalakshmi
Date of Birth: 
ചൊവ്വ, 5 March, 1985
വരലക്ഷ്മി ശരത്കുമാർ

1985 മാർച്ച്  5 -ന് പ്രശസ്ത നടൻ ശരത്കുമാറിന്റെയും ഛായയുടെയും മകളായി ബാംഗ്ലൂരിൽ ജനിച്ചു. ചെന്നൈ St. Michael's Academy യിലായിരുന്നു വരലക്ഷ്മിയുടെ പ്രാാഥമിക വിദ്യാഭ്യാസം. Hindustan Arts and Science college ൽ നിന്നും മൈക്രോ ബയോളജിയിൽ ബിരുദം എടുത്തതിനുശേഷം എഡിൻബർഗ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിസിനസ് മാനേജ്മെന്റിൽ മാസ്റ്റർ ബിരുദം നേടി. അനുപംഖേറിന്റെ ആക്ടിംഗ് സ്ക്കൂളിൽ നിന്നും അഭിനയം പഠിച്ചതിനുശേഷമാണ് വരലക്ഷ്മി അഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്.

2012 -ൽ ഇറങ്ങിയ Podaa Podi എന്ന ചിത്രത്തിൽ നായികയായിക്കൊണ്ടാണ് വരലക്ഷ്മിയുടെ സിനിമയിലെ അരങ്ങേറ്റം. വരലക്ഷ്മിയുടെ അഭിനയം നിരൂപക പ്രശംസ നേടിയിരുന്നു. തുടർന്ന് നിരവധി തമിഴ് സിനിമകളിൽ നായികയായി അഭിനയിച്ചു. 2015 -ൽ മമ്മൂട്ടി നായകനായകസബ എന്ന ചിത്രത്തിൽ നായികയായിക്കൊണ്ടാണ് വരലക്ഷ്മി മലയാള സിനിമയിലെത്തുന്നത്.  അതിനുശേഷംമാസ്റ്റർപീസ്,കാറ്റ് എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നാല്പതോളം സിനിമകളിൽ വരലക്ഷ്മി ശരത്കുമാർ അഭിനയിച്ചിട്ടുണ്ട്.

 

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കസബ കമലനിതിൻ രഞ്ജി പണിക്കർ 2016
മാസ്റ്റർപീസ് ഭവാനി ദുർഗഅജയ് വാസുദേവ് 2017
കാറ്റ് മുത്തുലക്ഷ്മിഅരുൺ കുമാർ അരവിന്ദ് 2017