വൈക്കം വിജയലക്ഷ്മി

Vaikom Viajaylakshmi
Date of Birth: 
Wednesday, 7 October, 1981
ആലപിച്ച ഗാനങ്ങൾ:41

വൈക്കം ഉദയാനപുരം സ്വദേശിയായ മുരളീധരന്റെയും വിമലയുടെയും മകളായ വിജയലക്ഷ്മി ചെന്നൈയിലാണ് വളർന്നത്.1981 ഒക്ടോബർ ഏഴിന് ജനിച്ചു. ജന്മനാ അന്ധയാണെന്നെങ്കിലും കുട്ടിക്കാലം മുതൽ തന്നെ വിജയലക്ഷ്മി സംഗീതത്തിൽ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു. തുടക്കത്തിൽ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിരുന്നില്ലെങ്കിലും ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് തന്നെ ട്യൂണുകൾ കേട്ട് പാട്ടുകളിലെ രാഗങ്ങൾ കണ്ടെത്താനും സ്വന്തമായി പാട്ടുകൾ ട്യൂൺ ചെയ്ത് ചിട്ടപ്പെടുത്താനും ആരംഭിച്ചു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. സംഗീത പഠനത്തിനു ശേഷം നിരവധി വേദികളിൽ കച്ചേരികൾ അവതരിപ്പിച്ചു. ഇക്കാലയളവിൽ  “ഗായത്രി വീണ” എന്ന സംഗീത ഉപകരണത്തിൽ പ്രാവീണ്യം നേടി.വിജയലക്ഷ്മിയുടെ അച്ഛനാണ് തംബുരുവിനെ പരിഷ്ക്കരിച്ച് ഇലക്ട്രിക് വീണ പോലെ ഗായത്രി വീണ രൂപപ്പെടുത്തിയെടുത്തത്.  “ഗായത്രി വീണ” കൊണ്ട് നിരവധി സംഗീതക്കച്ചേരികൾ നടത്തി ശ്രദ്ധേയയായി. ചെമ്പൈ സംഗീതോൽസവം,സൂര്യ ഫെസ്റ്റിവൽ എന്നീ സംഗീത മേളകളിലെ സാന്നിധ്യമായി.വിജയലക്ഷ്മി വിജിയെന്ന ഓമനപ്പേരിൽ അറിയപ്പെടുന്നു. എം ജയചന്ദ്രന്റെ സംഗീത സംവിധാനത്തിൽ "സെല്ലുലോയി"ഡിലെ കാറ്റേ കാറ്റേ എന്ന യുഗ്മഗാനം ജി ശ്രീറാമൊത്ത് ആലപിച്ചു കൊണ്ട് ചലച്ചിത്ര പിന്നണി ഗായികയായും തുടക്കമിട്ടു.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽസെല്ലുലോയ്‌ഡ്റഫീക്ക് അഹമ്മദ്എം ജയചന്ദ്രൻസിന്ധുഭൈരവി 2013
ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ നിന്റെനടൻഡോ മധു വാസുദേവൻഔസേപ്പച്ചൻആരഭി 2013
കൈക്കോട്ടും കണ്ടിട്ടില്ല.ഒരു വടക്കൻ സെൽഫിവിനീത് ശ്രീനിവാസൻഷാൻ റഹ്മാൻ 2015
നാടായ നാടിന്റെതിങ്കൾ മുതൽ വെള്ളി വരെകാർത്തിക്സാനന്ദ് ജോർജ്ജ് 2015
ചക്കിനു വച്ചത്തിങ്കൾ മുതൽ വെള്ളി വരെനാദിർഷാസാനന്ദ് ജോർജ്ജ് 2015
ഉപ്പിന് പോണവഴിയേത്..ഉട്ടോപ്യേടെ തെക്കേത്ഉട്ടോപ്യയിലെ രാജാവ്പി എസ് റഫീഖ്ഔസേപ്പച്ചൻ 2015
കിള്ളാതെ ചൊല്ലാമോകനൽഡോ മധു വാസുദേവൻഔസേപ്പച്ചൻ 2015
മുണ്ടോപ്പാടവരമ്പത്ത്ടി.പി 51രമേഷ് കാവിൽവിപിൻ സുദർശൻ 2015
ആരിവൻ ആരിവൻബാഹുബലി - The Beginning - ഡബ്ബിംഗ്മങ്കൊമ്പ് ഗോപാലകൃഷ്ണൻകീരവാണി 2015
ശെയ്ത്താന്റേ ചെയ്താഇടിമനു മൻജിത്ത്രാഹുൽ രാജ് 2016
ചിരിയോ ചിരിആക്ഷൻ ഹീറോ ബിജുബി കെ ഹരിനാരായണൻജെറി അമൽദേവ് 2016
നീയോ ഞാനോ....അനുരാഗ കരിക്കിൻ വെള്ളംശബരീഷ് വർമ്മപ്രശാന്ത് പിള്ള 2016
പുഴയൊരു നാട്ടുപെണ്ണ്അപ്പൂപ്പൻതാടിവയലാർ ശരത്ചന്ദ്രവർമ്മബാബുജി കോഴിക്കോട് 2016
പാരുടയാ മറിയമേകട്ടപ്പനയിലെ ഋത്വിക് റോഷൻസന്തോഷ് വർമ്മനാദിർഷാആഭോഗി 2016
ചിന്തിച്ചോ നീസത്യബി കെ ഹരിനാരായണൻഗോപി സുന്ദർ 2017
മേലെ മാണിക്യവീരംകാവാലം നാരായണപ്പണിക്കർഎം കെ അർജ്ജുനൻ 2017
പുഞ്ചപ്പാടത്തെമെല്ലെസന്തോഷ് വർമ്മവിജയ് ജേക്കബ് 2017
ഉദിച്ചുയർന്നേസഖാവ്സന്തോഷ് വർമ്മപ്രശാന്ത് പിള്ള 2017
കേരള മണ്ണിനായ്CIAബി കെ ഹരിനാരായണൻഗോപി സുന്ദർ 2017
പുതുമഴയിതാഹിസ്റ്ററി ഓഫ് ജോയ്ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻജോവി ജോർജ് സുജോ 2017
Submitted 12 years 3 months ago bySandhya Rani.