വൈക്കം മണി
1950 ഇൽ പുറത്തിറങ്ങിയ നല്ലതങ്ക എന്ന ചിത്രത്തിൽ പാടുകയും അഭിനയിക്കുകയും ചെയ്തു. ചലച്ചിത്രരംഗത്തെത്തുന്നതിനു മുൻപ് കൃഷ്ണപിടാരൻ, കൃഷ്ണാർജ്ജുനവിജയം തുടങ്ങിയ തമിഴ് സിനിമകളിൽ അഭിനയിച്ചിരുന്നു. പല മലയാളചിത്രങ്ങളിലും കുറച്ചു നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചു.
വൈക്കത്തു ജനിച്ച മണി ചെറുപ്പത്തിൽ സ്വന്തം അമ്മയിൽ നിന്നാണ് സംഗീതമഭ്യസിച്ചത്. പിന്നീട് തമിഴ്നാട്ടിലെത്തി പലഗുരുക്കന്മാരിൽനിന്നും സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചു. തമിഴ്നാടകങ്ങളിലും അഭിനയിച്ചു. നാട്ടിലെത്തി ഞാറയ്ക്കൽ സന്മാർഗപോഷിണി നാടകസഭയുടെ നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. നല്ലതങ്കയിൽ രത്നപുരി രാജാവായ സോമനാഥനായി അഭിനയിക്കുകയും ആ കഥാപാത്രത്തിനുവേണ്ടി പാടുകയും ചെയ്തത് ഇദ്ദേഹമാണ്. മണിഭാഗവതർ എന്നായിരുന്നു അക്കാലത്ത് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് മണിക്കുട്ടൻ.
ഭാര്യ പദ്മാവതി അമ്മ. മക്കൾ :രാജേശ്വരി, ഹരികുമാർ, വിജയകുമാർ  
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
നല്ലതങ്ക | സോമനാഥൻ , രത്നപുരിയിലെ രാജവ് | പി വി കൃഷ്ണയ്യർ | 1950 |
ശശിധരൻ | മധു | ടി ജാനകി റാം | 1950 |
സ്ത്രീ | മധു | ആർ വേലപ്പൻ നായർ | 1950 |
മായാവി | പ്രേംനസീറിന്റെ അച്ഛൻ | ജി കെ രാമു | 1965 |
പ്രിയതമ | പി സുബ്രഹ്മണ്യം | 1966 | |
കാട്ടുമല്ലിക | പി സുബ്രഹ്മണ്യം | 1966 | |
ഇന്ദുലേഖ | കലാനിലയം കൃഷ്ണൻ നായർ | 1967 | |
ലേഡി ഡോക്ടർ | കെ സുകുമാരൻ | 1967 | |
കറുത്ത രാത്രികൾ | മഹേഷ് | 1967 | |
അദ്ധ്യാപിക | പി സുബ്രഹ്മണ്യം | 1968 | |
സ്വപ്നങ്ങൾ | പി സുബ്രഹ്മണ്യം | 1970 | |
ദേവി കന്യാകുമാരി | പി സുബ്രഹ്മണ്യം | 1974 | |
ചോറ്റാനിക്കര അമ്മ | ക്രോസ്ബെൽറ്റ് മണി | 1976 | |
ഉദ്യാനലക്ഷ്മി | കെ എസ് ഗോപാലകൃഷ്ണൻ,സുഭാഷ് | 1976 | |
തുറുപ്പുഗുലാൻ | ജെ ശശികുമാർ | 1977 | |
ഏതോ ഒരു സ്വപ്നം | സത്യവതിയുടെ പിതാവ് | ശ്രീകുമാരൻ തമ്പി | 1978 |
ജയിക്കാനായ് ജനിച്ചവൻ | ജെ ശശികുമാർ | 1978 | |
ജീവിതം ഒരു ഗാനം | ശ്രീകുമാരൻ തമ്പി | 1979 | |
സിംഹാസനം | ശ്രീകുമാരൻ തമ്പി | 1979 | |
അമ്പലവിളക്ക് | രാഘവപിള്ള | ശ്രീകുമാരൻ തമ്പി | 1980 |
നിർമ്മാണം
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
വാടകഗുണ്ട | ഗാന്ധിക്കുട്ടൻ | 1989 |
ആലപിച്ച ഗാനങ്ങൾ
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ചട്ടമ്പിക്കല്ല്യാണി | ജെ ശശികുമാർ | 1975 |
Contributors |
---|