ടോവിനോ തോമസ്

Tovino Thomas
Tovino Thomas
Tovino Thomas_m3db
Date of Birth: 
Saturday, 21 January, 1989
ആലപിച്ച ഗാനങ്ങൾ:1

തൃശൂർ ഇരിങ്ങാലക്കുട സ്വദേശി. 1989 ജനുവരി 21ന് അഡ്വക്കറ്റ് ഇല്ലിയ്ക്കൽ തോമസ്, ഷീല തോമസ് എന്നിവരുടെ മകനായി ജനനം. ടിംഗ്സ്റ്റൺ, ധന്യ എന്നിവർ സഹോദരങ്ങളാണ്. ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിലായിരുന്നു ടോവിനോയുടെ പ്രാഥമിക വിദ്യാഭ്യാസം.തുടർന്ന് തമിൾനാട് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് എലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദം നേടി. മലയാള സിനിമയിൽ അഭിനേതാവുന്നതിനു മുൻപ് ടോവിനോ കോഗ്നിസന്റ് ടെക്നോളജി സൊലൂഷൻസിൽ സോഫ്റ്റ്വെയർ എഞ്ചിനീയർ ആയിരുരുന്നു. മോഡലിംഗ് രംഗത്തുനിന്നുമാണ് ടോവിനോ സിനിമയിലേക്കെത്തുന്നത്. ഇന്ദുലേഖ ഹെയർ കെയർ ഓയിലിന്റെ പരസ്യമാണ് ടോവിനോയെ ശ്രദ്ധേയനാക്കിയത്.

സജീവൻ അന്തിക്കാടിന്റെ "പ്രഭുവിന്റെ മക്കൾ" ആയിരുന്നു ആദ്യസിനിമ. തുടർന്ന് മാർട്ടിൻ പ്രക്കാട്ടിന്റെ "എ ബി സി ഡി"യിലെ അഖിലേഷ് വർമ എന്ന നെഗറ്റീവ് വേഷം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു. അതിനെത്തുടർന്ന്  ശ്രീനാഥ് രാജേന്ദ്രന്റെ മോഹൻലാൽ ചിത്രം "കൂതറ"യിലേയ്ക്കും ടോവിനോ കരാർ ചെയ്യപ്പെട്ടു. രൂപേഷ് പീതാംബരന്റെ "തീവ്രം" എന്ന സിനിമയിൽ അസിസ്റ്റന്റ്  ഡയറക്ടറായി പ്രവർത്തിച്ച ടോവിനോ  രൂപേഷിന്റെ തന്റെ രണ്ടാം സിനിമയായ "യൂ റ്റൂ ബ്രൂട്ടസ്" എന്ന 2014 സിനിമയിലെ പ്രധാന കഥാപാത്രമായി വേഷമിട്ടു. തുടർന്ന് നിരവധി ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനാവുകയും മലയാള സിനിമയിലെ യുവനിരയിലെ അഭിനേതാക്കളിൽ മുൻപന്തിയിലേക്ക് ഉയരുവാനും ടോവിനോയ്ക്ക് കഴിഞ്ഞു. എന്ന് നിന്റെ മൊയ്തീൻ, ഗപ്പി, ഗോദ, മായാനദി, ഒരു കുപ്രസിദ്ധ പയ്യൻ, ലൂക്ക, ലൂസിഫർ, ‌ഉയരെ, വൈറസ്, തീവണ്ടി, മറഡോണ, ഫോറൻസിക്, കള എന്നിവയൊക്കെ ശ്രദ്ധേയ ചിത്രങ്ങളാണ്. 

സിനിമയിലെത്തുന്നതിനു മുൻപ് നിരവധി ലഘുചിത്രങ്ങളിലും അഭിനയിച്ചിരുന്നു.  

2014ൽ വിവാഹം. സ്കൂൾ കാലഘട്ടത്തിൽ നിന്ന് തന്നെ സുഹൃത്തായിരുന്ന ലിഡിയയെ ആണ് വിവാഹം കഴിച്ചത്. ടോവിനോ-ലിഡിയ ദമ്പതികൾക്ക് മകളും മകനുമായി രണ്ട് കുട്ടികൾ.  യൂത്ത് ഐക്കണും സപ്പോർട്ടിംഗ് ആക്റ്ററായും മികച്ച നടനായും നിരവധി ചാനൽ അവാർഡുകൾ ലഭ്യമായി.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പ്രഭുവിന്റെ മക്കൾ ചെഗുവേര സുധീന്ദ്രൻസജീവൻ അന്തിക്കാട് 2012
എ ബി സി ഡി അഖിലേഷ് വർമമാർട്ടിൻ പ്രക്കാട്ട് 2013
കൂതറ തരുണ്‍ശ്രീനാഥ് രാജേന്ദ്രൻ 2014
7th ഡേ എബിശ്യാംധർ 2014
എന്ന് നിന്റെ മൊയ്തീൻ പെരുംപറമ്പിൽ അപ്പുആർ എസ് വിമൽ 2015
ഒന്നാംലോക മഹായുദ്ധം ഡോ ജേക്കബ്ശ്രീ വരുണ്‍ 2015
ചാർലി ജോർജിമാർട്ടിൻ പ്രക്കാട്ട് 2015
യൂ ടൂ ബ്രൂട്ടസ് ടോവിനോരൂപേഷ് പീതാംബരൻ 2015
സ്റ്റൈൽ എഡ്ഗർബിനു സദാനന്ദൻ 2016
2 പെണ്‍കുട്ടികൾ സഞ്ജുജിയോ ബേബി 2016
ഗപ്പി തേജസ് വർക്കിജോൺപോൾ ജോർജ്ജ് 2016
മണ്‍സൂണ്‍ മാംഗോസ് സഞ്ജീവ്അബി വർഗീസ്‌ 2016
ടിക്ക് ടോക്ക്വിവേക് അനിരുദ്ധ് 2017
തരംഗം എസ് ഐ പദ്മനാഭന്‍ പിള്ളഡോമിനിക് അരുണ്‍ 2017
എസ്ര എ സി പി ഷഫീർജയ് കെ 2017
ഗോദ ആഞ്ജനേയ ദാസ് എന്ന ദാസൻബേസിൽ ജോസഫ് 2017
ചെങ്ങഴി നമ്പ്യാർ പുതുമന പണിക്കർസിധിൽ സുബ്രമണ്യൻ 2017
ഒരു മെക്സിക്കൻ അപാരത പോൾടോം ഇമ്മട്ടി 2017
മായാനദി മാത്തൻആഷിക് അബു 2017
തീവണ്ടി ബിനീഷ് ദാമോദരൻഫെലിനി ടി പി 2018

നിർമ്മാണം

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ഏയ് പാത്തു (Tupathu)തല്ലുമാലമു.രിവിഷ്ണു വിജയ് 2022

സഹനിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
കളരോഹിത് വി എസ് 2021