താഹ
മലയാള ചലച്ചിത്രസംവിധായകൻ, തമ്പി കണ്ണന്താനം,കമൽ എന്നിവരുടെ സംവിധാന സഹായിയായി പ്രവർത്തിച്ചുകൊണ്ടാണ് താഹയുടെ സിനിമയിലേയ്ക്കുള്ള പ്രവേശനം. 1985-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത "ആ നേരം അല്പദൂരം" ആയിരുന്നു താഹയുടെ ആദ്യത്തെ സിനിമ.. രാജാവിന്റെ മകൻ, ഭൂമിയിലെ രാജാക്കന്മാർ എന്നീ ചിത്രങ്ങളിൽ തമ്പികണ്ണന്താനത്തിനൊപ്പവും, കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്നീ സിനിമകളിൽ കമലിനോടൊപ്പവും സഹസംവിധായകനായി പ്രവർത്തിച്ചു. 1990-ൽ സംവിധായകൻ അശോകനോടൊപ്പം ചേർന്ന് അശോകൻ-താഹ എന്നപേരിൽ സ്വതന്ത്ര സംവിധായകനായ ആദ്യ സിനിമയാണ് "സാന്ദ്രം". അതിനുശേഷം 91-ൽ അശോകൻ-താഹ കൂട്ടുകെട്ടിൽ പിറന്ന സിനിമയാണ് മൂക്കില്ലാരാജ്യത്ത്. മുഴുനീള കോമഡിചിത്രമായിരുന്ന മൂക്കില്ലാരാജ്യത്ത് വലിയ വിജയമാകുകയും ചെയ്തു.
വാരഫലം ആയിരുന്നു താഹ തനിച്ചു സംവിധാനം ചെയ്ത ആദ്യ സിനിമ. വാരഫലവും കോമഡി സിനിമയായിരുന്നു. ഈ സിനിമയുടെ വലിയ വിജയം താഹയെ മലയാളത്തിലെ മുൻ നിര സംവിധായകനാക്കി. താഹ സംവിധാനം ചെയ്ത സിനിമകളെല്ലാം പ്രേക്ഷകരെ കുടുകുടേ ചിരിപ്പിച്ചവയാണ്. ഏതാണ്ട് പത്തോളം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. താഹയുടെ സിനിമകളിൽ ഏറ്റവും വലിയ വിജയമായത് ദിലീപ് നായ്കനായ പറക്കും തളികയായിരുന്നു. പൂർണ്ണമായും ഒരു കോമഡി എന്റർടെയ്നർ ആയ പറക്കും തളിക സുന്ദരട്രാവൽസ് എന്ന പേരിൽ തമിഴിലും താഹ സംവിധാനം ചെയ്തു.
താഹയ്ക്ക് രണ്ട് ആൺ മക്കളാണുള്ളത്- അമൽ, ആർഷ്.
സംവിധാനം ചെയ്ത സിനിമകൾ
കഥ
ചിത്രം | സംവിധാനം | വര്‍ഷം |
---|---|---|
സാന്ദ്രം | അശോകൻ,താഹ | 1990 |
തെക്കേക്കര സൂപ്പർഫാസ്റ്റ് | താഹ | 2004 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
പെരുവണ്ണാപുരത്തെ വിശേഷങ്ങൾ | കമൽ | 1989 |
വർണ്ണം | അശോകൻ | 1989 |
ഓർക്കാപ്പുറത്ത് | കമൽ | 1988 |
പടിപ്പുര | പി എൻ മേനോൻ | 1988 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
വെള്ളിവെളിച്ചത്തിൽ | മധു കൈതപ്രം | 2014 |
കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ | കമൽ | 1988 |
ഭൂമിയിലെ രാജാക്കന്മാർ | തമ്പി കണ്ണന്താനം | 1987 |
രാജാവിന്റെ മകൻ | തമ്പി കണ്ണന്താനം | 1986 |
ആ നേരം അല്പദൂരം | തമ്പി കണ്ണന്താനം | 1985 |