ടി എസ് രാജു

T S Raju
T S Raju-Actor

കോട്ടയം ജില്ലയിലെ കൂത്താട്ടുകുളത്തിനടുത്തുള്ള പുതുവേലിയിൽ ജനിച്ചു. ആലുവ സെന്റ് മേരീസ് സ്കൂളിൽ യു സി കോളേജ് എന്നിവിടങ്ങളിലായിരുന്നു രാജുവിന്റെ വിദ്യാഭ്യാസം. പഠിയ്ക്കുന്ന കാലത്തുതന്നെ അഭിനയ മോഹമുണ്ടായിരുന്ന രാജു സിനിമയിൽ അവസരം ലഭിയ്ക്കുന്നതിനു വേണ്ടി മഡ്രാസിലേയ്ക്ക് യാത്രയായി. മഡ്രാസിൽ സിനിമയിൽ ഒരരു വേഷം ലഭിയ്ക്കുന്നതിനായി അദ്ദേഹം പലരേയും സമീപിയ്ക്കുന്നതിനിടയിൽ പരിചയപ്പെട്ട അസോസിയേറ്റ് ഡയറക്റ്ററായ ചന്ദ്രശേഖരൻ നായരാണ് രാജുവിന് അവിടെ ഒരു സഹായമായത്. അദ്ദേഹം അന്ന് സഹസംവിധായകനായിരുന്ന ഹരിഹരന് ടി എസ് രാജുവിനെ പരിചയപ്പെടുത്തിക്കൊടുത്തു. 1969 -ൽ എം കൃഷ്ണൻ നായർ സംവിധായകനായഅനാച്ഛാദനം എന്ന പ്രേംനസീർ സിനിമയിൽ ഒരു പോലീസ് സബ് ഇൻസ്പെക്റ്ററുടെ വേഷം സഹ സംവിധായകനായ ഹരിഹരൻ മുഖേന രാജുവിന് ലഭിച്ചു. അതിനുശേഷം സത്യൻ നായകനായവെള്ളിയാഴ്ച്ച എന്ന ചിത്രത്തിലും ഒരു വേഷം ലഭിച്ചു.

പിന്നീട് റ്റി എസ് രാജു നാടകങ്ങളിലൂടെയാണ് തന്റെ അഭിനയജീവിതം തുടരുന്നത്. നിരവധി നാടകങ്ങളിൽ അദ്ദേഹം അഭിനയിച്ചു. നാടകങ്ങൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം സജീവമായി. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തകുങ്കുമപ്പൂവ്എന്ന സീരിയലിൽ ടി എസ് രാജു അവതരിപ്പിച്ച മാർക്കോസ് എന്ന കഥാപാത്രം കുടുംബ പ്രേക്ഷകർക്കിടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കി. 1995 -ൽത്രീ മെൻ ആർമി എന്ന സിനിമയിലൂടെയാണ് രാജു വീണ്ടും ചലച്ചിത്രാഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് അൻപതോളം സിനിമകളിൽ അദ്ദേഹം വിവിധ വേഷങ്ങൾ ചെയ്തു. ലോഹിതദാസ് സംവിധാനം ചെയ്തജോക്കർ എന്ന ചിത്രത്തിലെ ടി എസ് രാജുവിന്റെ സർക്കസ് മാനേജരുടെ വേഷം വലിയ തോതിൽ പ്രേക്ഷക പ്രീതി നേടിക്കൊടുത്തു. സിനിമ, സീരിയൽ, നാടക രംഗങ്ങളിൽ കഴിവുതെളിയിച്ച പ്രഗ്ത്ഭ കലാകാരനാണ് ടി എസ് രാജു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
വെള്ളിയാഴ്ചഎം എം നേശൻ 1969
അനാച്ഛാദനം പോലീസ് സബ്ബ് ഇൻസ്പെക്റ്റർഎം കൃഷ്ണൻ നായർ 1969
ത്രീ മെൻ ആർമിനിസ്സാർ 1995
മദാമ്മസർജുലൻ 1996
നാലാം കെട്ടിലെ നല്ല തമ്പിമാർ നാരായണൻശ്രീപ്രകാശ് 1996
കഥാപുരുഷൻ പോലീസ് ഇൻസ്പെക്ടർഅടൂർ ഗോപാലകൃഷ്ണൻ 1996
വംശംബൈജു കൊട്ടാരക്കര 1997
ഗജരാജമന്ത്രം ശങ്കരൻ കുട്ടിയുടെ അച്ഛൻതാഹ 1997
കല്യാണപ്പിറ്റേന്ന് ദിവാകരൻകെ കെ ഹരിദാസ് 1997
നഗരപുരാണംഅമ്പാടി കൃഷ്ണൻ 1997
കലാപംബൈജു കൊട്ടാരക്കര 1998
ആലിബാബയും ആറര കള്ളന്മാരും തോമസ് കുരുവിളസതീഷ് മണർകാട്,ഷാജി 1998
അമ്മ അമ്മായിയമ്മ രഘുവിന്റെ അച്ഛൻസന്ധ്യാ മോഹൻ 1998
സ്പർശംമോഹൻ രൂപ് 1999
ജെയിംസ് ബോണ്ട്ബൈജു കൊട്ടാരക്കര 1999
ജോക്കർഎ കെ ലോഹിതദാസ് 2000
മേരാ നാം ജോക്കർ സർക്കിൾ ഇൻസ്പെക്ടർ ഇടിക്കുളം പാപ്പച്ചൻനിസ്സാർ 2000
മഴമേഘപ്രാവുകൾ അനന്തൻപ്രദീപ് ചൊക്ലി 2001
കാക്കി നക്ഷത്രംവിജയ് പി നായർ 2001
അപരന്മാർ നഗരത്തിൽനിസ്സാർ 2001

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
വർഗ്ഗംഎം പത്മകുമാർ 2006
Submitted 14 years 3 months ago byrkurian.