ടി എസ് മോഹൻ

T S Mohan
Mohan TS
Date of Death: 
Wednesday, 31 March, 2021
സംവിധാനം:8
കഥ:3
സംഭാഷണം:1
തിരക്കഥ:3

1979 ൽ സുകുമാരൻ, കൃഷ്ണചന്ദ്രൻ, വിൻസന്റ്, രതീഷ്, പ്രമീള, ശോഭ എന്നിവർ അഭിനയിച്ച 'ലില്ലിപ്പൂക്കൾ' ആയിരുന്നു ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്തചിത്രം. 

തുടർന്ന് മമ്മൂട്ടി, രതീഷ്, അടൂർ ഭാസി, റാണി പത്മിനി, ജോസ്, വിൻസന്റ്, സത്താർ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത 'വിധിച്ചതും കൊതിച്ചതും', 1983 ൽ സുകുമാരൻ, രതീഷ്, ഉണ്ണിമേരി എന്നിവർ അഭിനയിച്ച ബെൽറ്റ് മത്തായി, 1985 ൽ പ്രേംനസീർ, രതീഷ്, ദേവൻ, ഉണ്ണിമേരി, അനുരാധ, ബാലൻ കെ നായർ എന്നിവർ മുഖ്യവേഷത്തിലെത്തിയ ശത്രു, ഇന്ദ്രരാജ് ക്രിയേഷൻസിന്റെ ബാനറിൽ നടൻ സുകുമാരൻ നിർമ്മിച്ച് മമ്മൂട്ടി, മോഹൻലാൽ, സുകുമാരൻ, ദേവൻ, ശോഭന എന്നിവർ അഭിനയിച്ച  പടയണി, താളം, കേളികൊട്ട് എന്നീ ചിത്രങ്ങൾ ടി എസ് മോഹനൻ സംവിധാനം ചെയ്തു. 

1993 ൽ ബെന്നി പി നായരമ്പലത്തിന്റെ രചനയിൽ സിദ്ധീക്ക്, ഉർവശി എന്നിവർ അഭിനയിച്ച കൗശലമാണ് ഇദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രം. ഈ ചിത്രം നിർമ്മിച്ചതും ഇദ്ദേഹം തന്നെയായിരുന്നു. കഥാകൃത്ത്, തിരക്കഥരചയിതാവ്, നിർമാതാവ്, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധനേടിയ ടി.എസ് മോഹനൻ 2021 മാർച്ച് 30 ആം തിയതി അന്തരിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
എതിർപ്പുകൾഉണ്ണി ആറന്മുള 1984

തിരക്കഥ എഴുതിയ സിനിമകൾ

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
വിധിച്ചതും കൊതിച്ചതുംടി എസ് മോഹൻ 1982

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
കൗശലംടി എസ് മോഹൻ 1993