ടി കെ ബാലചന്ദ്രൻ

T K Balachandran
ടി കെ ബാലചന്ദ്രൻ
Date of Birth: 
Thursday, 2 February, 1928
Date of Death: 
Thursday, 15 December, 2005
കഥ:8
സംഭാഷണം:1
തിരക്കഥ:3

പ്രശസ്ത നടനും നിർമ്മാതാവും തിരക്കഥാകൃത്തുമായിരുന്ന ടി കെ ബാലചന്ദ്രൻ തിരുവനന്തപുരം വഞ്ചിയൂരിൽ 1928 ഫെബ്രുവരി 2 ന് ജനിച്ചു. നാടകനടനായിരുന്ന വഞ്ചിയൂർ കുഞ്ഞൻപിള്ള, പാറുക്കുട്ടിയമ്മ എന്നിവരായിരുന്നു മാതാപിതാക്കൾ. നാടക-ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനായ അഭിനേതാവായിരുന്നവഞ്ചിയൂർ മാധവൻ നായർ ഇദ്ദേഹത്തിന്റെ ജേഷ്ഠസഹോദരനായിരുന്നു.പ്രഹ്ളാദ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് പതിമൂന്നാം വയസ്സിൽ ബാലചന്ദ്രൻ സിനിമയിലെത്തി. പിന്നീട് തമിഴ്നാട്ടിലെ നവാബ് രാജമാണിക്യത്തിന്റെ നേതൃത്വത്തിലുള്ള നാടകസംഘമായ ബോയ്സ് ഡ്രാമ ട്രൂപ്പിൽ ചേർന്ന ഇദ്ദേഹംഗുരു ഗോപിനാഥിന്റെ ശിക്ഷണത്തിൽ കുറേക്കാലം നൃത്തവും അഭ്യസിച്ചിരുന്നു. മലയാളത്തിലെ ആദ്യ സൂപ്പർഹിറ്റ് ചിത്രമായി പരിഗണിക്കപ്പെടുന്ന 1951ലെജീവിതനൗക യിൽ ഒരു നർത്തകന്റെ വേഷത്തിലെത്തിയ ഇദ്ദേഹം പിന്നീട്അനിയത്തി,ഭക്തകുചേല,കുമാരസംഭവം,വിരുതൻശങ്കു തുടങ്ങി തുടങ്ങി നൂറോളം മലയാള ചിത്രങ്ങളിലും അതിനു പുറമേ മറ്റ് തെന്നിന്ത്യൻ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1960 ൽ റിലീസായപൂത്താലി എന്ന ചിത്രത്തിൽ ബാബു, ശേഖർ എന്നീ രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിക്കുക വഴി മലയാള സിനിമയിൽ ആദ്യമായി ഡബിൾ റോൾ ചെയ്ത നടനെന്ന ഖ്യാതിയും ഇദ്ദേഹം സ്വന്തമാക്കി. 
     നായകനായും, പ്രതിനായകനായും സഹനടനായുമെല്ലാം അഭിനയിച്ചിട്ടുള്ള ടി.കെ. ബാലചന്ദ്രൻ അഭിനയത്തിനു പുറമേ നിർമ്മാതാവ്, തിരക്കഥാകൃത്ത് തുടങ്ങിയ നിലകളിലും ശ്രദ്ധേയനാണ്.  റ്റികെബീസ് എന്ന നിർമ്മാണ കമ്പനിയുടെ ഉടമയായ ഇദ്ദേഹംപൊയ്മുഖങ്ങൾ,ചീഫ്ഗസ്റ്റ്,ടി.പിബാലഗോപാലൻ എം എ തുടങ്ങി പതിനെട്ട് ചിത്രങ്ങൾ നിർമ്മിക്കുകയുംദീപാരാധന എന്ന ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കുകയുംരക്തസാക്ഷി,പ്രാർത്ഥന എന്നീ ചിത്രങ്ങൾക്ക് കഥയും തിരക്കഥയും രചിക്കുകയും ഇവ കൂടാതെ അഞ്ചോളം ചിത്രങ്ങളുടെ കഥയൊരുക്കുകയും ചെയ്തിട്ടുണ്ട്. 1998 ൽ സൗത്ത് ഇന്ത്യൻ ഫിലിം ചേംബറിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 
     2005 ഡിസംബർ 15 ന് ടി.കെ.ബാലചന്ദ്രൻ അന്തരിച്ചു. വിശാലാക്ഷിയാണ് ഭാര്യ. വസന്ത്, വിനോദ് എന്നിവർ മകൾ. 

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പ്രഹ്ലാദകെ സുബ്രഹ്മണ്യം 1941
ജീവിതനൗകകെ വെമ്പു 1951
അനിയത്തി ബാബുഎം കൃഷ്ണൻ നായർ 1955
പൂത്താലി ബാബു/ശേഖർപി സുബ്രഹ്മണ്യം 1960
ഭക്തകുചേല നാരദൻപി സുബ്രഹ്മണ്യം 1961
ക്രിസ്തുമസ് രാത്രി ഡോ മാത്യൂസ്പി സുബ്രഹ്മണ്യം 1961
സ്നേഹദീപം ചന്ദ്രൻപി സുബ്രഹ്മണ്യം 1962
ശ്രീരാമപട്ടാഭിഷേകം ഭരതൻജി കെ രാമു 1962
സത്യഭാമ നാരദൻഎം എസ് മണി 1963
ഭർത്താവ് പ്രഭാകരൻഎം കൃഷ്ണൻ നായർ 1964
കളഞ്ഞു കിട്ടിയ തങ്കം മധുഎസ് ആർ പുട്ടണ്ണ 1964
ഓമനക്കുട്ടൻ ഗോവിന്ദൻ നായർകെ എസ് സേതുമാധവൻ 1964
ഭൂമിയിലെ മാലാഖ മാത്യൂസ്പി എ തോമസ് 1965
ചേട്ടത്തി ഗോപിഎസ് ആർ പുട്ടണ്ണ 1965
കളിത്തോഴൻ രഘുഎം കൃഷ്ണൻ നായർ 1966
കരുണകെ തങ്കപ്പൻ 1966
പെണ്മക്കൾ മുതലാളിജെ ശശികുമാർ 1966
കനകച്ചിലങ്കഎം കൃഷ്ണൻ നായർ 1966
കറുത്ത രാത്രികൾമഹേഷ് 1967
പൂജ ഉണ്ണിപി കർമ്മചന്ദ്രൻ 1967

തിരക്കഥ എഴുതിയ സിനിമകൾ

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ദീപാരാധനവിജയാനന്ദ് 1983

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
പൊയ്‌മുഖങ്ങൾബി എൻ പ്രകാശ് 1973
ചീഫ് ഗസ്റ്റ്എ ബി രാജ് 1975
പ്രസാദംഎ ബി രാജ് 1976
സഖാക്കളേ മുന്നോട്ട്ജെ ശശികുമാർ 1977
പ്രാർത്ഥനഎ ബി രാജ് 1978
കാലം കാത്തു നിന്നില്ലഎ ബി രാജ് 1979
പമ്പരംബേബി 1979
പ്രളയംപി ചന്ദ്രകുമാർ 1980
കാട്ടുകള്ളൻപി ചന്ദ്രകുമാർ 1981
ദ്രോഹിപി ചന്ദ്രകുമാർ 1982
രക്തസാക്ഷിപി ചന്ദ്രകുമാർ 1982
ദീപാരാധനവിജയാനന്ദ് 1983
ഒരു തെറ്റിന്റെ കഥപി കെ ജോസഫ് 1984
സ്നേഹിച്ച കുറ്റത്തിന്പി കെ ജോസഫ് 1985
ടി പി ബാ‍ലഗോപാലൻ എം എസത്യൻ അന്തിക്കാട് 1986
എല്ലാവർക്കും നന്മകൾമനോജ് ബാബു 1987
യാഗാഗ്നിപി ചന്ദ്രകുമാർ 1987
ആലസ്യംപി ചന്ദ്രകുമാർ 1990
Submitted 14 years 4 months ago bydanildk.