ശ്യാം ധർമ്മൻ

Syam Dharman
Syam Dharman
സംഗീതം നല്കിയ ഗാനങ്ങൾ:35
ആലപിച്ച ഗാനങ്ങൾ:5

തൃശ്ശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നിയിൽ  ധർമ്മപാലന്റെയും കാർത്ത്യായനിയുടെയും മകനായ ശ്യാം ധർമ്മൻ മലയാളത്തിലെ പ്രശസ്തനായ സംഗീത സംവിധായകൻ ആണ്. തൃശൂർ പി രാധാകൃഷ്ണന്റെ കീഴിൽ ഒൻപതു വർഷത്തോളം ശാസ്ത്രീയ സംഗീതം അഭ്യസിച്ച ശ്യാം ഹൃദയഹാരിയായ ആൽബങ്ങളിലൂടെ ചലച്ചിത്ര ഗാന ലോകത്തേക്ക് എത്തി.ചെമ്പകമേ എന്ന ആൽബമാണു ശ്യാമിനു സിനിമയിലേക്കുള്ള വഴി തുറന്നത് എന്നു പറയാം.ഈ ആൽബത്തിലെ ഫ്രാങ്കോ പാടിയ സുന്ദരിയേ വാ, ചെമ്പകമേ എന്നീ പാട്ടുകൾ യുവാക്കൾ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയവയാണു.ശ്യാം ഈണം നൽകിയ മൊഞ്ചാണു നീയെൻ സാജിദ ,മിഴിനീർ തുടങ്ങിയ ആൽബങ്ങളിലെ ഗാനങ്ങലും ഹിറ്റായിരുന്നു.ഗായിക ജ്യോത്സ്ന നിർമ്മിച്ച് ജ്യോത്സന തന്നെ പാടിയ മായക്കണ്ണാ എന്ന ശ്രീകൃഷ്ണ ഭക്തിഗാന സി ഡി ക്കും ശ്യാം ധർമ്മൻ ആണു ഈണം നൽകിയത്.

 

ചലച്ചിത്ര സംഗീത സംവിധാനരംഗത്തെ പുതിയ പ്രതീക്ഷയായ ശ്യാം അക്കു  അൿബർ - ജയറാം ടീമിന്റെ വെറുതേ ഒരു ഭാര്യ എന്ന സിനിമയിലെ ഗാനങ്ങളിലൂടെയാണു ശ്രദ്ധിക്കപ്പെട്ടത്.ഈ ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിച്ചതിനു പുറമേ മഞ്ഞിൽ കുളിക്കും രാവേറെയായ് എന്ന ഗാനം അദ്ദേഹം ആലപിക്കുകയും ഉണ്ടായി.തുടർന്ന് കാണാക്കണ്മണിയിലെ സുജാത പാടിയ മുത്തേ മുത്തേ എന്ന ഗാനവും പെൺ പൂവേ പൊന്നേ എന്ന ഗാനവും ഹിറ്റ് പട്ടികയിലേക്കുയർന്നു.ജയരാജിന്റെ ദി ഗാർഡ്,സൈജു കുറുപ്പ് നായകനായ ജൂബിലി തുടങ്ങിയ ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.നിരവധി അവാർഡുകൾ നേടിയ  മധുപാലിന്റെ തലപ്പാവ് എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ശ്യാം ധർമ്മൻ ആണു നിർവഹിച്ചത്.

 

ഇദ്ദേഹത്തിന്റേതായി ഇനിയും ഒത്തിരി ഗാനങ്ങൾ മലയാള ചലച്ചിത്ര ഗാന ശാഖക്ക് ലഭിക്കും എന്ന് നമുക്ക് വിശ്വസിക്കാം.

  

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
മഞ്ഞിൽ കുളിക്കും രാവേറെയായ്വെറുതെ ഒരു ഭാര്യവയലാർ ശരത്ചന്ദ്രവർമ്മശ്യാം ധർമ്മൻമോഹനം 2008
മുത്തേ മുത്തേ കിങ്ങിണിമുത്തേകാണാക്കണ്മണിവയലാർ ശരത്ചന്ദ്രവർമ്മശ്യാം ധർമ്മൻ 2009
കണ്ണാ കാർമുകിൽപ്രമുഖൻവയലാർ ശരത്ചന്ദ്രവർമ്മശ്യാം ധർമ്മൻ 2009
മണിമലർക്കാവിൽപുതുമുഖങ്ങൾഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻസംഗീത് പവിത്രൻ 2010
പണ്ടു പണ്ടു പണ്ടേ ഞാൻഭാര്യ അത്ര പോരഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻശ്യാം ധർമ്മൻ 2013

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
സുന്ദരിയേ വാ വെണ്ണിലവേ വാചെമ്പകമേരാജാ രാഘവൻഫ്രാങ്കോ
ചെമ്പകമേ ചെമ്പകമേചെമ്പകമേരാജാ രാഘവൻഫ്രാങ്കോ
മേലേ മാനത്ത് താരകൾചെമ്പകമേരാജാ രാഘവൻജ്യോത്സ്ന രാധാകൃഷ്ണൻ
പിരിയാതിനി (M)ജൂബിലികൈതപ്രംഉണ്ണി മേനോൻ 2008
പിരിയാതിനി (F)ജൂബിലികൈതപ്രംസുധാ രഞ്ജിത്ത് 2008
ശാരികേ(D)ജൂബിലികൈതപ്രംവിനീത് ശ്രീനിവാസൻ,പ്രമീള 2008
ഉദയമേജൂബിലിഫ്രാങ്കോ 2008
ശാരികേ (M)ജൂബിലികൈതപ്രംവിനീത് ശ്രീനിവാസൻ 2008
ആരാണ്ജൂബിലികൈതപ്രംവിനീത് ശ്രീനിവാസൻ 2008
ഓംകാരം ശംഖിൽ (M)വെറുതെ ഒരു ഭാര്യവയലാർ ശരത്ചന്ദ്രവർമ്മഉണ്ണി മേനോൻ 2008
മഞ്ഞിൽ കുളിക്കും രാവേറെയായ്വെറുതെ ഒരു ഭാര്യവയലാർ ശരത്ചന്ദ്രവർമ്മശ്യാം ധർമ്മൻമോഹനം 2008
ഓംകാരം ശംഖില്‍ (F)വെറുതെ ഒരു ഭാര്യവയലാർ ശരത്ചന്ദ്രവർമ്മമാളവിക അനില്‍കുമാര്‍ 2008
പാടാതെങ്ങോ കേഴുന്നുവെറുതെ ഒരു ഭാര്യവയലാർ ശരത്ചന്ദ്രവർമ്മബിജു നാരായണൻ 2008
ചിങ്ങപൈങ്കിളി കൂടാൻ വാവെറുതെ ഒരു ഭാര്യവയലാർ ശരത്ചന്ദ്രവർമ്മഫ്രാങ്കോ,ടി ആർ സൗമ്യ 2008
ആദമല്ലേ ഈ മണ്ണിലാദ്യംകാണാക്കണ്മണിവയലാർ ശരത്ചന്ദ്രവർമ്മബിജു നാരായണൻ,മനീഷ കെ എസ് 2009
പെൺ പൂവെ പൊന്നേകാണാക്കണ്മണിവയലാർ ശരത്ചന്ദ്രവർമ്മരാഖി ആർ നാഥ് 2009
മുത്തേ മുത്തേ കിങ്ങിണിമുത്തേകാണാക്കണ്മണിവയലാർ ശരത്ചന്ദ്രവർമ്മശ്യാം ധർമ്മൻ,സുജാത മോഹൻ 2009
എന്നുണ്ണി നീയേപ്രമുഖൻവയലാർ ശരത്ചന്ദ്രവർമ്മസുജാത മോഹൻ 2009
കണ്മുനയാൽ അമ്പെറിയുംപ്രമുഖൻവയലാർ ശരത്ചന്ദ്രവർമ്മജാസി ഗിഫ്റ്റ്,ജ്യോത്സ്ന രാധാകൃഷ്ണൻ 2009
കമറേപ്രമുഖൻഫസൽ നാദാപുരംപ്രദീപ് പള്ളുരുത്തി 2009