സുരേഷ് ഗോപി
1959 ജൂൺ 26ന് കൊല്ലം ജില്ലയിൽ ജ്ഞാനലക്ഷ്മിയുടേയും ഗോപിനാഥൻ പിള്ളയുടേയും മകനായി സുരേഷ് ഗോപി ജനിച്ചു. അച്ഛൻ ഗോപിനാഥൻ പിള്ള സിനിമാ വിതരണക്കമ്പനി നടത്തിയിരുന്നു. 1965 -ൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ഓടയിൽ നിന്ന്" എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് സുരേഷ് ഗോപി അഭിനയ രംഗത്തേക്ക് എത്തുന്നത്. തങ്കശ്ശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. കൊല്ലം ഫാത്തിമാമാതാ നാഷണൽ കോളേജിൽ നിന്നും സുവോളജിയിൽ ബിരുദവും, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. അതിനുശേഷം 1984-ൽനിരപരാധി എന്ന സിനിമയിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചുകൊണ്ടാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. 85 -ൽ "വേഷം" എന്ന തമിഴ് സിനിമയിലും അദ്ദേഹം അഭിനയിച്ചു. പിന്നീട് 1986 -ൽടി പി ബാലഗോപാലൻ എം എ എന്ന സിനിമയിൽ ആണ് അഭിനയിക്കുന്നത്. ആ വർഷം റിലീസ് ചെയ്ത മോഹൻലാൽ നായകനായരാജാവിന്റെ മകൻ എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സുരേഷ്ഗോപി ശ്രദ്ധനേടി. 86 -ൽ റിലീസ് ചെയ്ത മമ്മൂട്ടി നായകനായസായംസന്ധ്യ എന്ന സിനിമയിൽ സുരേഷ്ഗോപി ചെയ്ത വില്ലൻ വേഷവും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. എങ്കിലും 1987-ൽ ഇറങ്ങിയ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലെ വില്ലൻ വേഷം ആണ് സുരേഷ് ഗോപിയുടെ അഭിനയജീവിതത്തിലെ വഴിത്തിരിവാകുന്നത്.
എൺപതുകളിൽ ജനുവരി ഒരോർമ്മജനുവരി ഒരു ഓർമ്മ, ന്യൂ ഡൽഹി, ഭൂമിയിലെ രാജാക്കന്മാർ, അനുരാഗി, ആലിലക്കുരുവികൾ, മൂന്നാംമുറ, ഒരു വടക്കൻ വീരഗാഥ, 1921, ദൗത്യം... എന്നിങ്ങനെ നിരവധി സിനിമകളിൽ വില്ലനായും ഉപനായകനായും മറ്റും അഭിനയിച്ചുകൊണ്ട് അദ്ദേഹം മലയാള ചലച്ചിത്രരംഗത്ത് സജീവമായി.
1990 -കളുടെ തുടക്കം മുതലാണ് സുരേഷ് ഗോപി നായകനായി അഭിനയിക്കാൻ തുറ്റങ്ങിയത്. രഞ്ജി പണിക്കർ തിരക്കഥ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായി 1992- ൽ റിലീസായ തലസ്ഥാനം എന്ന സിനിമ വൻവിജയം നേടിയതോടെയാണ് അദ്ദേഹം നായക പദവിയിലേക്കുയർന്നത്. ഷാജികൈലാസ് - രഞ്ജി പണിക്കർ - സുരേഷ് ഗോപി കൂട്ടുകെട്ടിൽ പിറന്ന സിനിമകളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. ഏകലവ്യൻ, മാഫിയ, കമ്മീഷണർ എന്നിവ ഈ കൂട്ടുകെട്ടിൽ പിറന്ന സിനിമകളിൽ വൻ വിജയം നേടിയവയാണ്. കമ്മീഷണർ സിനിമയുടെ വൻ വിജയത്തോടെ സുരേഷ്ഗോപി "സൂപ്പർതാര" പദവിയിലേയ്ക്കുയർന്നു. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കുശേഷം ആ വിശേഷണം ലഭിയ്ക്കുന്ന താരമായി സുരേഷ്ഗോപി.
പോലീസ് വേഷങ്ങളിലെ സുരേഷ്ഗോപിയുടെ ഉജ്ജ്വല പ്രകടനമായിരുന്നു അദ്ദേഹത്തിനെ പ്രശസ്തനാക്കിയതിൽ ഒരു ഘടകം. ആക്ഷൻ സിനിമകളാണ് കൂടുതൽ ചെയ്തതെങ്കിലും മറ്റു സിനിമകളിലും അദ്ദേഹം നല്ല അഭിനയം കാഴ്ച്ചവെച്ചു. 1997 -ൽ ജയരാജ് സംവിധാനം ചെയ്തകളിയാട്ടം എന്ന സിനിമയിൽ പെരുമലയൻ എന്ന കഥാപാത്രം മികച്ച നടനുള്ള ദേശീയ അവാർഡ് അദ്ധേഹത്തിന് നേടിക്കൊടുത്തു. അതേ വർഷം തന്നെ മികച്ച നടനുള്ള സംസ്ഥാന അവാർഡും നേടിയിരുന്നു.
മലയാളത്തിലും, തമിഴിലും, തെലുങ്കിലുമായി 250 -ഓളം സിനിമകളിൽ സുരേഷ്ഗോപി അഭിനയിച്ചിട്ടുണ്ട്. നല്ലൊരു ഗായകൻ കൂടിയാണ് അദ്ധേഹം. ഏഷ്യാനെറ്റിൽ നിങ്ങൾക്കുമാകാം കോടീശ്വരൻ പ്രോഗാമിന്റെ അവതാരകനായും സുരേഷ് ഗോപി പ്രവർത്തിച്ചിരുന്നു.
സിനിമകളിൽ നിന്ന് മാറി രാഷ്ട്രീയത്തിൽ ഇറങ്ങിയ സുരേഷ്ഗോപി ഭാരതീയ ജനതാ പാർട്ടിയിൽ അംഗമാവുകയും 2016 ഏപ്രിലിൽ രാജ്യസഭാ എം പി ആവുകയും ചെയ്തു. 2024 -ൽ ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നും വിജയിച്ച സുരേഷ്ഗോപി കേന്ദ്ര മന്ത്രിസഭയിൽ അംഗമായി.
ചലച്ചിത്രതാരം ആറന്മുള പൊന്നമ്മയുടെ ചെറുമകളും ഗായികയുമായ രാധികയാണ് ഭാര്യ. നാലുമക്കളും ഭാര്യയുമൊപ്പം തിരുവനന്തപുരത്തെ ശാസ്തമംഗലത്ത് താമസിക്കുന്നു. മക്കളായ ഗോകുൽ സുരേഷ്, മാധവ് സുരേഷ് എന്നിവർ സിനിമാഭിനേതാക്കളാണ്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
നിരപരാധി | കെ വിജയന്‍ | 1984 | |
ഒന്നു മുതൽ പൂജ്യം വരെ | രഘുനാഥ് പലേരി | 1986 | |
പൂവിനു പുതിയ പൂന്തെന്നൽ | സുരേഷ് | ഫാസിൽ | 1986 |
നിറമുള്ള രാവുകൾ | എൻ ശങ്കരൻ നായർ | 1986 | |
രാജാവിന്റെ മകൻ | കുമാർ | തമ്പി കണ്ണന്താനം | 1986 |
മനസ്സിലൊരു മണിമുത്ത് | ജെ ശശികുമാർ | 1986 | |
അടിവേരുകൾ | ജയൻ | എസ് അനിൽ | 1986 |
സായംസന്ധ്യ | രവി | ജോഷി | 1986 |
നന്ദി വീണ്ടും വരിക | ബാലൻ | പി ജി വിശ്വംഭരൻ | 1986 |
ടി പി ബാലഗോപാലൻ എം എ | ബാലഗോപാലന്റെ സഹോദരിയെ പെണ്ണ് കാണാൻ വരുന്ന ചെറുക്കൻ | സത്യൻ അന്തിക്കാട് | 1986 |
യുവജനോത്സവം | ദിലീപ് | ശ്രീകുമാരൻ തമ്പി | 1986 |
ന്യൂ ഡൽഹി | സുരേഷ് | ജോഷി | 1987 |
പി സി 369 | പി ചന്ദ്രകുമാർ | 1987 | |
ശ്രീധരന്റെ ഒന്നാം തിരുമുറിവ് | വിനയചന്ദ്രൻ | സത്യൻ അന്തിക്കാട് | 1987 |
ഭൂമിയിലെ രാജാക്കന്മാർ | ജയൻ | തമ്പി കണ്ണന്താനം | 1987 |
യാഗാഗ്നി | പി ചന്ദ്രകുമാർ | 1987 | |
വ്രതം | ഐ വി ശശി | 1987 | |
വഴിയോരക്കാഴ്ചകൾ | അശോക് | തമ്പി കണ്ണന്താനം | 1987 |
ഇരുപതാം നൂറ്റാണ്ട് | ശേഖരൻകുട്ടി | കെ മധു | 1987 |
ജനുവരി ഒരു ഓർമ്മ | വിനോദ് | ജോഷി | 1987 |
ആലപിച്ച ഗാനങ്ങൾ
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ഗീതാഞ്ജലി | പ്രിയദർശൻ | 2013 |
തില്ലാന തില്ലാന | ടി എസ് സജി | 2003 |
പ്രേം പൂജാരി | ടി ഹരിഹരൻ | 1999 |
ദി കിംഗ് | ഷാജി കൈലാസ് | 1995 |
സുഖം സുഖകരം | ബാലചന്ദ്ര മേനോൻ | 1994 |
സവിധം | ജോർജ്ജ് കിത്തു | 1992 |