സുജാത(Actress)
Sujatha
1952-ൽ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ശങ്കരൻകുട്ടി മേനോന്റെയും സരസ്വതിയമ്മയുടെയും മകളായാണ് സുജാത ജനിച്ചത്. ശ്രീലങ്കയിൽ സ്കൂൾ വിദ്യാഭ്യാസ കാലത്ത് സിംഹള സിനിമകളിൽ അഭിനയിച്ച് കൊണ്ട് സിനിമ രംഗത്ത് എത്തി. പിന്നീട് തമിഴിൽ സജീവമായി. ശിവാജി ഗണേശൻ, രജനീകാന്ത് തുടങ്ങിയവർക്കൊപ്പം നിരവധി ചിത്രങ്ങളിൽ നായികയായും നായികാപ്രാധാന്യമുള്ള വേഷത്തിലും സുജാത അഭിനയിച്ചിട്ടുണ്ട്. കെ. ബാലചന്ദർ സംവിധാനം ചെയ്തഅവൾ ഒരു തുടർക്കതൈ, അന്നക്കിളിഎന്നീ ചിത്രങ്ങളാണ് സുജാതയെ തമിഴിൽ പ്രശസ്തയാക്കിയത്.
പി.എൻ. മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും ഓളവും തീരവും എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്. ലേഡീസ് ഹോസ്റ്റൽ, ഭ്രഷ്ട്, അച്ചാണി, മയൂഖം, ചന്ദ്രോത്സവം... എന്നിവയുൾപ്പെടെ അൻപതിലധികം മലയാള സിനിമകളിൽ സുജാത അഭിനയിച്ചു.
2011 ഏപ്രിൽ 6 -ന് സുജാത അന്തരിച്ചു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
ഓളവും തീരവും | പി എൻ മേനോൻ | 1970 | |
പ്രതിസന്ധി | അടൂർ ഗോപാലകൃഷ്ണൻ | 1971 | |
എറണാകുളം ജംഗ്ഷൻ | പി വിജയന്‍ | 1971 | |
തപസ്വിനി | എം കൃഷ്ണൻ നായർ | 1971 | |
അവളല്പം വൈകിപ്പോയി | ജോൺ ശങ്കരമംഗലം | 1971 | |
അഴിമുഖം | പി വിജയന്‍ | 1972 | |
മയിലാടുംകുന്ന് | ലീല | എസ് ബാബു | 1972 |
ആദ്യത്തെ കഥ | നളിനി | കെ എസ് സേതുമാധവൻ | 1972 |
ബ്രഹ്മചാരി | സുവർണ്ണ | ജെ ശശികുമാർ | 1972 |
പുനർജന്മം | ജാനു | കെ എസ് സേതുമാധവൻ | 1972 |
അക്കരപ്പച്ച | ദേവകി | എം എം നേശൻ | 1972 |
ദേവി | കെ എസ് സേതുമാധവൻ | 1972 | |
സ്നേഹദീപമേ മിഴി തുറക്കൂ | ഗൗരി | പി ഭാസ്ക്കരൻ | 1972 |
അനന്തശയനം | കെ സുകുമാരൻ | 1972 | |
മനുഷ്യബന്ധങ്ങൾ | മിനി | ക്രോസ്ബെൽറ്റ് മണി | 1972 |
അന്വേഷണം | വാസന്തി | ജെ ശശികുമാർ | 1972 |
മായ | ഓമന | രാമു കാര്യാട്ട് | 1972 |
ആറടിമണ്ണിന്റെ ജന്മി | നിർമ്മല | പി ഭാസ്ക്കരൻ | 1972 |
ഫുട്ബോൾ ചാമ്പ്യൻ | എ ബി രാജ് | 1973 | |
കലിയുഗം | ജാനു | കെ എസ് സേതുമാധവൻ | 1973 |