സുഭിക്ഷ
Subhiksha
തെന്നിന്ത്യൻ ചലച്ചിത്ര നടി. 2013 ൽ ഭാരതിരാജ സംവിധാനം ചെയ്ത അന്നക്കൊടി എന്ന സിനിമയിലൂടെയാണ് സുഭിക്ഷ അഭിനയരംഗത്തേക്കെത്തുന്നത്. ആ വർഷം തന്നെ ഒളിപ്പോര് എന്ന മലയാള ചിത്രത്തിൽ അഭിനയിച്ചു. 2014 ൽ അജ്ജാഡ ഗൻഡു എന്ന സിനിമയിലൂടെ കന്നഡയിലും അഭിനയിച്ചു. കാന്താരി, ഗേൾസ് എന്നിവയുൾപ്പെടെ അഞ്ച് മലയാള സിനിമകളിലും പത്തോളം തമിഴ് സിനിമകളിലും സുഭിക്ഷ അഭിനയിച്ചിട്ടുണ്ട്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
ഒളിപ്പോര് | റാണി | എ വി ശശിധരൻ | 2013 |
കാന്താരി | സുൽത്താന | അജ്മൽ | 2015 |
എ ടി എം (എനി ടൈം മണി) | വിദ്യ | ജെസ്പാൽ ഷണ്മുഖൻ | 2015 |
സെലിബ്രേഷൻ | മഞ്ജിത് ദിവാകർ | 2016 | |
ഗേൾസ് | സ്വാതി | തുളസീദാസ് | 2016 |