സ്റ്റെഫി സേവ്യർ

Stephy Xaviour
Stephy Xavier
Date of Birth: 
Saturday, 20 June, 1992
സംവിധാനം:1

വയനാട് മാനന്തവാടി സ്വദേശി. ലേറ്റ്-സേവ്യർ കരിവേലിൽ, ഗ്രേസി എന്നിവരുടെ രണ്ട് മക്കളിൽ ഇളയതായി ജനിച്ചു.  സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂൾ കല്ലോടിയിൽ നിന്ന് സ്കൂളിംഗും, ബംഗളൂർ എസ് നിജലിംഗപ്പ കോളേജിൽ നിന്ന് സയൻസിൽ ബിരുദവും പൂർത്തിയാക്കി. കുട്ടിക്കാലം മുതൽ തന്നെ ഗാർമന്റ്, ക്രാഫ്റ്റ് & പെയിന്റിംഗ് തുടങ്ങിയ ആർട്സ് മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിരുന്ന സ്റ്റെഫി ഡിഗ്രി പൂർത്തിയാക്കിയ ശേഷം കൊച്ചിയിലേക്ക് താമസം മാറ്റി. അർഷൽസ് ഫോട്ടോഗ്രഫിയിൽ ഫ്രീലാൻസ് സ്റ്റൈലിസ്റ്റായാണ് പ്രൊഫഷണൽ രംഗത്ത് തുടക്കമിടുന്നത്. ഇവർക്ക് വേണ്ടി ലുലു, ആമസോൺ ഇന്ത്യ, കല്യാൺ സിൽക്സ്, പാരഗൺ ചപ്പൽസ്, ഭീമ ജ്വല്ലറി, ജോൺസ് കുടകൾ, തനിഷ്ക്ക്, ഈസ്റ്റേൺ തുടങ്ങി നിരവധി ടിവി പരസ്യചിത്രങ്ങൾക്കു സ്റ്റൈലിസ്റ്റായി വർക്ക് ചെയ്തു.

ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത ലുക്കാ ചുപ്പി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ രംഗത്തേക്ക് എത്തിപ്പെടുന്നത്.  തുടർന്ന് വളരെയധികം സിനിമകൾക്ക് കോസ്റ്റ്യൂം ഡിസൈനറായി വർക്ക് ചെയ്ത്  മലയാള സിനിമാരംഗത്ത് സജീവമായ സ്റ്റെഫി 2017ലെ മികച്ച കോസ്റ്റ്യൂം ഡിസൈനർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിരുന്നു.

സംവിധാനം ചെയ്ത സിനിമകൾ

വസ്ത്രാലങ്കാരം

വസ്ത്രാലങ്കാരം

തലക്കെട്ട് സംവിധാനം വര്‍ഷം
ആടുജീവിതംബ്ലെസ്സി 2024
സീക്രെട്ട്എസ് എൻ സ്വാമി 2024
ഐ സി യുജോർജ്ജ് വർഗീസ് 2023
ഗരുഡൻഅരുൺ വർമ്മ 2023
പുലിമടഎ കെ സാജന്‍ 2023
ഫ്ലഷ്ഐഷ സുൽത്താന 2023
ജെയിലർസക്കീർ മഠത്തിൽ 2023
അടിപ്രശോഭ് വിജയന്‍ 2023
മഹേഷും മാരുതിയുംസേതു 2023
എങ്കിലും ചന്ദ്രികേ...ആദിത്യൻ ചന്ദ്രശേഖർ 2023
ജനഗണമനഡിജോ ജോസ് ആന്റണി 2022
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്ബി ഉണ്ണികൃഷ്ണൻ 2022
പടകമൽ കെ എം 2022
ഇന്നലെ വരെജിസ് ജോയ് 2022
കുമാരിനിർമ്മൽ സഹദേവ് 2022
സി ബി ഐ 5 ദി ബ്രെയിൻകെ മധു 2022
ഒറ്റ്ഫെലിനി ടി പി 2022
നമുക്ക് കോടതിയിൽ കാണാംസഞ്ജിത്ത് ചന്ദ്രസേനൻ 2022
ചതുരംസിദ്ധാർത്ഥ് ഭരതൻ 2022
മോഹൻ കുമാർ ഫാൻസ്ജിസ് ജോയ് 2021

വസ്ത്രാലങ്കാരം (പ്രധാന ആർട്ടിസ്റ്റ്)

വസ്ത്രാലങ്കാരം (പ്രധാന നടൻ)

തലക്കെട്ട് സംവിധാനം വര്‍ഷം
ദേവ് ഫക്കീർസാക്ക് ഹാരിസ് 2020