ശ്രുതി ജോൺ

Sruthi John
Date of Birth: 
ചൊവ്വ, 29 May, 1984
ശ്രുതി ജോൺ ചിറമ്മേൽ

റിട്ടയേർഡ് എസ് ബി ഐ മാനേജർ ജോണ് ജോസഫിന്റെയും മികച്ച അധ്യാപികയ്ക്കുള്ള ദേശീയ അവാർഡ് ജേതാവായ റിട്ടയേർഡ് അധ്യാപിക ലീല വർഗീസിന്റെയും മകളായി തൃശൂർ ജില്ലയിൽ ജനനം .ചെമ്പൂക്കാവ് ഹോളി ഫാമിലി കോൺവെന്റ് സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി .തൃശൂർ സൈന്റ്റ് മേരീസ് കോളേജിൽ നിന്ന് ബിരുദവും അങ്കമാലി ഡി പോൾ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & ടെക്‌നോളജിൽ നിന്നും കമ്പ്യൂട്ടർ ആപ്പ്ളിക്കേഷൻസിൽ ബിരുദാനന്ദ  ബിരുദവും നേടി.കോളേജ് പഠനകാലത്ത്‌  യുവജനോത്സവങ്ങളിൽ   നാടകങ്ങളിൽ പങ്കെടുക്കുകയും കാലിക്കറ്റ് യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ ഇന്റർസോണിൽ ബെസ്ററ്  അവാർഡ് ലഭിക്കുകയുമുണ്ടായി.നാടകപ്രവർത്തനങ്ങളാണ് ശ്രുതി തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കമായി കണക്കാക്കുന്നതും ഗുരുവായി  ഷൈജു അന്തിക്കാടിനെയും  . ഷൈജു പിന്നീട് നിരവധി സിനിമകൾ സംവിധനം ചെയ്യുകയും ചെയ്തു. നാടകപ്രവർത്തനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുമ്പോൾ മലയാള സിനിമയിലെ പ്രൊഡക്ഷൻ  കോൺട്രോളറും പ്രൊഡ്യൂസറുമായി പ്രവർത്തിക്കുന്ന റിനി ദിവാകർ വഴിയാണ് സിനിമയിലേയ്ക്ക് വരുന്നത് .തുടർന്ന് നിരവധി സിനിമകളുടെ ഭാഗമായി പ്രവർത്തിച്ചു.അതിനു ശേഷം  ഏകദേശം പത്ത്‌ വർഷത്തോളം സിനിമാലോകത്തു നിന്നും വിട്ടു നിന്നു . പാരച്യൂട്ടിന്റെ ഒരു പരസ്യത്തിൽ അഭിനയിച്ചു കൊണ്ടാണ് തിരിച്ചു വരവ് നടത്തിയത് .അതിനുശേഷം മലയാള സിനിമകളിൽ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്നു .
നടനും സംവിധായകനുമായദിലീപ് മേനോന്റെ ഭാര്യയാണ്. രണ്ടു സഹോദരന്മാരാണ് ശ്രുതിക്ക് ഉള്ളത്

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പരദേശി മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകൾപി ടി കുഞ്ഞുമുഹമ്മദ് 2007
ഹലോറാഫി - മെക്കാർട്ടിൻ 2007
റോക്ക് ൻ റോൾ ഹെൻറിയുടെ കാമുകിരഞ്ജിത്ത് ബാലകൃഷ്ണൻ 2007
പോസിറ്റീവ് ജഗതി ശ്രീകുമാർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകൾവി കെ പ്രകാശ് 2008
കമലരഞ്ജിത്ത് ശങ്കർ 2019
ഒരു താത്വിക അവലോകനം സഖാവ് സത്യൻ്റെ ഭാര്യഅഖിൽ മാരാർ 2021
ജോ & ജോ എബിയുടെ അമ്മഅരുൺ ഡി ജോസ് 2022