ശ്രീനിവാസ്

Sreenivas
Sreenivas-Singer
Date of Birth: 
Saturday, 7 November, 1959
Sreenivas
ശ്രീനിവാസ്
സംഗീതം നല്കിയ ഗാനങ്ങൾ:14
ആലപിച്ച ഗാനങ്ങൾ:69

1959 നവംബർ ഏഴിന്  , തമിഴ്നാട്ടിലെ ഒരു അയ്യങ്കാർ കുടുംബത്തിൽ ജനിച്ച ശ്രീനിവാസ് തന്റെ ബാല്യകാലം ചിലവഴിച്ചത് തിരുവനന്തപുരത്താണ്. ശെമ്മാങ്കുടി, എം ഡി രാമനാഥൻ, കിഷോർ കുമർ, ആർ ഡി ബർമ്മൻ തുടങ്ങിയവരുടെ ഗാനങ്ങൾ ചെറുപ്പകാലം മുതൽ കേട്ടുതുടങ്ങിയ ശ്രീനിവാസ് , 10 വർഷത്തോളം കെമിക്കൽ എഞ്ചിനീയറായി ജോലി നോക്കിയതിനു ശേഷം സംഗീതത്തിലേക്ക് തിരിച്ചെത്തി. തമിഴ് , മലയാളം തെലുങ്കു, കന്നട ഭാഷകളിലായി 2000 ലേറെ ഗാനങ്ങൾ ആലപിച്ചിട്ടുള്ള ശ്രീനിവാസ് ഒരു സംഗീതസംവിധായകൻ കൂടിയാണ്. തമിഴിൽ ‘നമ്മവർ’  എന്ന സിനിമയിൽ മഹേഷിന്റെ സംഗീതസംവിധാനത്തിൽ തമിഴിൽ ആദ്യമായി പാടിത്തുടങ്ങിയ ശ്രീനിവാസ്, എ ആർ റഹ്മാന്റെ ‘മിൻസാരക്കനവ്’ എന്ന സിനിയിലും പാടിയെങ്കിലും , ‘ദിൽ സേ’ എന്ന ഹിന്ദി സിനിമയുടെ തമിഴ് പതിപ്പിൽ ആലപിച്ച ഗാനത്തോടെ പ്രശസ്തിയിലെത്തി.

 

ഇളയരാജ, ദേവ, എ ആർ റഹ്മാൻ, വിദ്യാസാഗർ എന്നിങ്ങനെ പ്രതിഭാധനരായ പലസംഗീതസംവിധായകരുടെ കീഴിലും പാടാൻ ഭാഗ്യം ലഭിച്ചിട്ടുള്ള ശ്രീനിവാസ്, ‘ആ നീ റൊമ്പ അഴകായ് ഇറുക്ക’ എന്ന തമിഴ് സിനിമയിലൂടെ സംഗീതസംവിധാനത്തിലെത്തി. ‘പടയപ്പ‘യിലെ “ മിൻസാരപ്പൂവേ“  എന്ന ഗാനത്തിന്  തമിഴ് നാട് ഗവണ്മെന്റിന്റെ ഗായകനുള്ള പുരസ്കാരം നേടിയിട്ടുള്ള അദ്ദേഹം, ‘രാത്രിമഴ‘യിലെ “ബാൻസുരി” എന്ന ഗാനത്തിനു കേരള ഗവണ്മെന്റിന്റെ അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. ‘സീതാകല്യാണം’ എന്ന സിനിമയിലെ സംഗീതസംവിധാനത്തിനും അവാർഡ് ലഭിച്ചിട്ടുള്ള ശ്രീനിവാസ്, 2011- ഇൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ‘ദി ട്രെയിനി‘ലും സ്വതന്ത്രസംഗീത സംവിധാനം നിർവ്വഹിച്ചു.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ബന്ധുരവാസന്ത സന്ധ്യേചൈത്രഗീതങ്ങൾഒ എൻ വി കുറുപ്പ്ശരത്ത്
നിളയുടെ മാറിൽചൈത്രഗീതങ്ങൾഒ എൻ വി കുറുപ്പ്ശരത്ത്
എന്റെ സിന്ദൂരരേഖയിലെങ്ങോ - D2സിന്ദൂരരേഖകൈതപ്രംശരത്ത് 1995
വീരാളി പട്ടുംകെട്ടിതച്ചോളി വർഗ്ഗീസ് ചേകവർഗിരീഷ് പുത്തഞ്ചേരിശരത്ത് 1995
നിറദീപമായ് ഇതൾചൂടുവാൻദി പ്രസിഡന്റ്ഗിരീഷ് പുത്തഞ്ചേരിരവീന്ദ്രൻ 1995
ചന്ദനത്തിൻ ഗന്ധമോലുംമായപ്പൊന്മാൻഎസ് രമേശൻ നായർമോഹൻ സിത്താര 1997
മുഗ്ദസങ്കല്പങ്ങൾഉത്തരദേശംപി കെ രവീന്ദ്രൻരവീന്ദ്രൻ 1997
എത്രയോ ജന്മമായ് നിന്നെ ഞാൻസമ്മർ ഇൻ ബെത്‌ലഹേംഗിരീഷ് പുത്തഞ്ചേരിവിദ്യാസാഗർകാപി 1998
മാരിവില്ലിൻസമ്മർ ഇൻ ബെത്‌ലഹേംഗിരീഷ് പുത്തഞ്ചേരിവിദ്യാസാഗർ 1998
മേലേവിണ്ണിൻ മുറ്റത്താരേ - Mഏഴുപുന്നതരകൻഗിരീഷ് പുത്തഞ്ചേരിവിദ്യാസാഗർദേശ് 1999
നിരാമയാ നീ വരവായ്ജനനിഗിരീഷ് പുത്തഞ്ചേരിഔസേപ്പച്ചൻ 1999
പുള്ളിമാൻ കിടാവേ - D2മഴവില്ല്കൈതപ്രംമോഹൻ സിത്താരആഭേരി 1999
മാർഗഴിയേ മല്ലികയേമേഘംഗിരീഷ് പുത്തഞ്ചേരിഔസേപ്പച്ചൻ 1999
മാടപ്രാവേമൈ ഡിയർ കരടിബാലു കിരിയത്ത്സി തങ്കരാജ്‌ 1999
ചന്ദ്രമുഖിനദിതൻ കരയിൽഉസ്താദ്ഗിരീഷ് പുത്തഞ്ചേരിവിദ്യാസാഗർ 1999
വെണ്ണിലാക്കൊമ്പിലെഉസ്താദ്ഗിരീഷ് പുത്തഞ്ചേരിവിദ്യാസാഗർ 1999
മതിമുഖി മാലതിവാഴുന്നോർഗിരീഷ് പുത്തഞ്ചേരിഔസേപ്പച്ചൻ 1999
ദിൽ-എ-നാദാൻദേവദാസിമിർസ ഗാലിബ്ശരത്ത് 1999
മഞ്ഞിൽ പൂക്കുംകവർ സ്റ്റോറിഗിരീഷ് പുത്തഞ്ചേരിശരത്ത് 2000
മാലേയം മാറിലെഴുംസ്നേഹപൂർവ്വം അന്നഷിബു ചക്രവർത്തിരാജു സിംഗ് 2000

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
ഇവർ ഇവർ ഒരേ സ്വരംഇവർബീയാർ പ്രസാദ്ശ്രീനിവാസ്,കാർത്തിക്,ശ്രീലേഖ പാർത്ഥസാരഥി 2003
ഇന്നൊരുനാൾ മറക്കുമോലങ്കബീയാർ പ്രസാദ്ശ്രീനിവാസ് 2006
ദൂരെ ദൂരെ വാനിൽ നീസീതാ കല്യാണംബീയാർ പ്രസാദ്ദിനേശ്,സുജാത മോഹൻ 2009
കേട്ടില്ലേ കേട്ടില്ലേ വിശേഷംസീതാ കല്യാണംബീയാർ പ്രസാദ്എം ജി ശ്രീകുമാർ,സുജാത മോഹൻ 2009
രാഗസുധാരസമായ്സീതാ കല്യാണംബീയാർ പ്രസാദ്മാതംഗി 2009
സീതാരാമം കഥാസുസാരംസീതാ കല്യാണംബീയാർ പ്രസാദ്അനുരാധ ശ്രീറാം,മധു ബാലകൃഷ്ണൻ,ശരത്ത്,കാർത്തിക് 2009
ചന്ദ്രമദ ചന്ദനവുംസീതാ കല്യാണംബീയാർ പ്രസാദ്കെ എസ് ചിത്ര 2009
സീതാകല്യാണാ വൈഭോഗമേസീതാ കല്യാണംപരമ്പരാഗതം 2009
ഇതിലേ വരൂ(M)ദി ട്രെയിൻറഫീക്ക് അഹമ്മദ്ശ്രീനിവാസ് 2011
ചിറകിങ്ങു വാനമിങ്ങു (F)ദി ട്രെയിൻറഫീക്ക് അഹമ്മദ്അൽക്ക അജിത്ത് 2011
നാവോറു പാട്ദി ട്രെയിൻകെ ജെ യേശുദാസ്,ശ്രീനിവാസ്,കോറസ് 2011
ഓ സാഥിയാദി ട്രെയിൻറക്കീബ് ആലംജാവേദ് അലി 2011
ചിറകിങ്ങു വാനമിങ്ങു (D)ദി ട്രെയിൻറഫീക്ക് അഹമ്മദ്അരവിന്ദ് വേണുഗോപാൽ,അൽക്ക അജിത്ത് 2011
ഇതിലേ വരൂ (F)ദി ട്രെയിൻറഫീക്ക് അഹമ്മദ്സുജാത മോഹൻ 2011