സ്ഫടികം ജോർജ്ജ്
മലയാള ചലച്ചിത്ര നടൻ. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ ജനിച്ചു. ഒരു ഓയിൽ കമ്പനിയിൽ ഉണ്ടായിരുന്ന ഉയർന്ന ജോലി ഉപേക്ഷിച്ചതിനുശേഷമാണ് ജോർജ്ജ് സിനിമാലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. 1993-ൽ വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് തുടക്കം. ആ വർഷം തന്നെ ചെങ്കോൽ എന്ന സിനിമയിൽ അഭിനയിച്ചു. തുടർന്ന് ആറോളം സിനിമകളിൽ അഭിനയിച്ചതിനുശേഷം 1995-ൽ ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ വില്ലനായി അഭിനയിച്ചതോടെയാണ് ജോർജ്ജ് പ്രശസ്തനാകുന്നത്. ആ സിനിമയോടുകൂടി അദ്ദേഹത്തിന് സ്ഫടികം ജോർജ്ജ് എന്ന പേര് ലഭിച്ചു.
തുടർന്ന് മലയാള സിനിമകളിലെ പ്രധാന വില്ലൻമാരിലൊരാളായി സ്ഫടികം ജോർജ്ജ് മാറി. 120-ൽ അധികം മലയാള ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും വില്ലൻ വേഷങ്ങളായിരുന്നു. 2007--ൽ ഹലോ എന്ന സിനിമയിൽ സ്ഥിരം വില്ലൻ വേഷങ്ങളിൽ നിന്നുമാറി കോമഡിറോൾ ചെയ്തുകൊണ്ട് അതും തനിയ്ക്കു വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. പിന്നീട് പല സിനിമകളിലും സ്ഫടികം ജോർജ്ജ് തമാശ വേഷങ്ങൾ ചെയ്തു. 2018- ൽ ഇറങ്ങിയ കാർബൺ എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ അച്ഛനായുള്ള ജോർജ്ജിന്റെ അഭിനയം പ്രേക്ഷക പ്രീതിനേടി.
സ്ഫടികം ജോർജ്ജിന്റെ ഭാര്യയുടെ പേര് ത്രേസ്യാമ്മ, ജോർജ്ജ് - ത്രേസ്യാമ്മ ദമ്പതികൾക്ക് അഞ്ച് മക്കളാണുള്ളത്. അവർ- അശ്വതി, അനു, അജൊ, അഞ്ജലി, അഞ്ജു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
മുഖചിത്രം | പരേഡ് സീനിലെ പോലീസ് ഓഫീസർ | സുരേഷ് ഉണ്ണിത്താൻ | 1991 |
ചെങ്കോൽ | സിബി മലയിൽ | 1993 | |
കന്യാകുമാരിയിൽ ഒരു കവിത | തിരുവട്ടാർ മണി | വിനയൻ | 1993 |
പക്ഷേ | മോഹൻ | 1994 | |
സ്ഫടികം | പുലിക്കോടൻ | ഭദ്രൻ | 1995 |
തുമ്പോളി കടപ്പുറം | ജയരാജ് | 1995 | |
ദി പോർട്ടർ | പത്മകുമാർ വൈക്കം | 1995 | |
ശിപായി ലഹള | ഇൻസ്പെക്ടർ | വിനയൻ | 1995 |
സാദരം | എസ് പി | ജോസ് തോമസ് | 1995 |
രഥോത്സവം | പി അനിൽ,ബാബു നാരായണൻ | 1995 | |
ഹൈവേ | ഐ ജി | ജയരാജ് | 1995 |
പുതുക്കോട്ടയിലെ പുതുമണവാളൻ | ശ്രീധരനുണ്ണി | റാഫി - മെക്കാർട്ടിൻ | 1995 |
കാഞ്ഞിരപ്പള്ളി കറിയാച്ചൻ | ജോസ് തോമസ് | 1996 | |
മാൻ ഓഫ് ദി മാച്ച് | ഇൻസ്പെക്ടർ കൃഷ്ണകുമാർ | ജോഷി മാത്യു | 1996 |
സ്വർണ്ണകിരീടം | സേതുരാമയ്യർ | വി എം വിനു | 1996 |
കിംഗ് സോളമൻ | ബാലു കിരിയത്ത് | 1996 | |
ദി പ്രിൻസ് | രാജശേഖരൻ | സുരേഷ് കൃഷ്ണ | 1996 |
കുടുംബ കോടതി | ഇമ്പിച്ചി (പാര്‍വതിയുടെ സഹോദരന്‍ ) | വിജി തമ്പി | 1996 |
അഴകിയ രാവണൻ | സിനിമാനടൻ | കമൽ | 1996 |
പടനായകൻ | നിസ്സാർ | 1996 |