സൗബിൻ ഷാഹിർ

Soubin Shahir
Soubin Shahir-Actor
Date of Birth: 
Wednesday, 12 October, 1983
സൌബിൻ സാഹിർ
ആലപിച്ച ഗാനങ്ങൾ:2
സംവിധാനം:2
കഥ:1
സംഭാഷണം:1
തിരക്കഥ:1

മലയാള ചലച്ചിത്ര നടൻ. 1983 ഒക്ടോബർ 12 ന് പ്രൊഡക്ഷൻ കൺട്രോളറും സംവിധാന സഹായിയുമായിരുന്ന ബാബു സാഹിറിന്റെ മകനായി ഫോർട്ട്കൊച്ചിയിൽ ജനിച്ചു. 2003 ൽ ക്രോണിക്ക് ബാച്ചിലർ എന്ന സിനിമയിൽ സംവിധായകൻ സിദ്ദിഖിന്റെ  സഹായിയായിട്ടാണ് സൗബിൻ സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് ഫാസിൽ, റാഫി മെക്കാർട്ടിൻ, പി സുകുമാർ, സന്തോഷ് ശിവൻ, രാജീവ് രവി, അമൽ നീരദ് എന്നീ സംവിധായകരുടെയെല്ലാം സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചു. 

 2017 ൽപറവ എന്ന സിനിമയ്ക്ക് കഥ,തിരക്കഥ, സംവിധാനം നിർവ്വഹിച്ചുകൊണ്ട് സൗബിൻ സ്വതന്ത്ര സംവിധായകനായി. 2002 ൽ  ഫാസിൽ സംവിധാനം ചെയ്ത കൈ എത്തും ദൂരത്ത് എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് സൗബിൻ തന്റെ അഭിനയം തുടങ്ങുന്നത്. തുടർന്ന് ചെയ്ത സിനിമകളിലെല്ലാം ചെറിയ വേഷങ്ങളിൽ അഭിനയിച്ച സൗബിന് ഒരു വഴിത്തിരിവായത് 2015 ൽ ഇറങ്ങിയ പ്രേമം സിനിമയിലെ പി ടി ടീച്ചറുടെ വേഷമായിരുന്നു. തുടർന്ന് മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, മായനദി, കുംബളങ്ങി നൈറ്റ്സ്.. എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 2018 ൽ ഇറങ്ങിയ സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിൽ നായകനായി അഭിനയിച്ചു. അതിനുശേഷംആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ver 5.25, വികൃതി, അമ്പിളി.. എന്നീ സിനിമകളിലും സൗബിൻ സാഹിർ നായകനായി. 2018 ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിലൂടെ അദ്ധേഹം കരസ്ഥമാക്കി. ട്രാൻസ് എന്ന സിനിമയിൽ അഭിനയത്തോടൊപ്പം അദ്ദേഹം ഒരു ഗാനവും ആലപിച്ചിട്ടുണ്ട്.

2017 ഡിസംബറിലായിരുന്നു സൗബിൻ സാഹിറിന്റെ വിവാഹം. ഭാര്യ ജമിയ. സൗബിൻ - ജമിയ ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട്.

 

 

 

 

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
ഓതിരം കടകം 2022
പറവമുനീർ അലി,സൗബിൻ ഷാഹിർ 2017

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പപ്പയുടെ സ്വന്തം അപ്പൂസ്ഫാസിൽ 1992
ടാ തടിയാആഷിക് അബു 2012
അന്നയും റസൂലും കോളിൻരാജീവ് രവി 2013
5 സുന്ദരികൾ പൂവാലൻഷൈജു ഖാലിദ്,സമീർ താഹിർ,ആഷിക് അബു,അമൽ നീരദ്,അൻവർ റഷീദ് 2013
മസാല റിപ്പബ്ലിക്ക്വിശാഖ് ജി എസ് 2014
ഇയ്യോബിന്റെ പുസ്തകം നാരായണൻഅമൽ നീരദ് 2014
ചന്ദ്രേട്ടൻ എവിടെയാ സുമേഷ്സിദ്ധാർത്ഥ് ഭരതൻ 2015
പ്രേമം പി ടി സാർ ശിവൻഅൽഫോൻസ് പുത്രൻ 2015
ചാർലി കള്ളൻ സുനിമാർട്ടിൻ പ്രക്കാട്ട് 2015
ലോഹംരഞ്ജിത്ത് ബാലകൃഷ്ണൻ 2015
റാണി പത്മിനിആഷിക് അബു 2015
മഹേഷിന്റെ പ്രതികാരം ക്രിസ്പിൻദിലീഷ് പോത്തൻ 2016
ഹാപ്പി വെഡ്ഡിംഗ് ഭായിഒമർ ലുലു 2016
അനുരാഗ കരിക്കിൻ വെള്ളം ഫക്രുഖാലിദ് റഹ്മാൻ 2016
കലി പ്രകാശൻസമീർ താഹിർ 2016
ഡാർവിന്റെ പരിണാമം വില്ലിജിജോ ആന്റണി 2016
മുദ്ദുഗൗ കുമാരിവിപിൻ ദാസ് 2016
ഹലോ നമസ്തേ അബുജയൻ കെ നായർ 2016
കമ്മട്ടിപ്പാടം പോർക്കിൻ കൂട് ബിജുരാജീവ് രവി 2016
പോപ്പ്കോൺ മിൽട്ടൺഅനീഷ് ഉപാസന 2016

കഥ

ചിത്രം സംവിധാനം വര്‍ഷം
പറവസൗബിൻ ഷാഹിർ 2017

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
പറവസൗബിൻ ഷാഹിർ 2017

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
പറവസൗബിൻ ഷാഹിർ 2017

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
മഞ്ഞുമ്മൽ ബോയ്സ്ചിദംബരം 2024

ഓഫീസ്

ഓഫീസ് നിർവ്വഹണം

തലക്കെട്ട് സംവിധാനം വര്‍ഷം
പച്ചക്കുതിരകമൽ 2006

ചീഫ് അസോസിയേറ്റ് ഡയറക്റ്റർ

തലക്കെട്ട് സംവിധാനം വര്‍ഷം
ചന്ദ്രേട്ടൻ എവിടെയാസിദ്ധാർത്ഥ് ഭരതൻ 2015

അസോസിയേറ്റ് സംവിധാനം

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
വാലാട്ടിദേവൻ 2023നാടൻ
ടാ തടിയാആഷിക് അബു 2012