ശോഭ മോഹൻ
മലയാള ചലച്ചിത്ര നാടക നടി. പ്രശസ്ത നാടകനടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ മകളായി കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ജനിച്ചു. 1965-ൽതൊമ്മന്റെ മക്കൾഎന്ന സിനിമയിൽ ബാല നടിയായിട്ടായിരുന്നു ശോഭ ആദ്യമായി അഭിനയിയ്ക്കുന്നത്. പിന്നീട് 1982-ൽബലൂൺ എന്ന ചിത്രത്തിൽ നായികയായി. ബലൂണിന് ശേഷം ശോഭ നാടകങ്ങളിലേയ്ക്ക് തിരിഞ്ഞു. നിരവധി നാടകങ്ങളിൽ അവർ അഭിനയിച്ചു. കെ പി എസി നാടക ട്രുപ്പിലായിരുന്നു ശോഭ അഭിനയിച്ചിരുന്നത്. ഒപ്പം അഭിനയിച്ചിരുന്ന മോഹൻ കുമാറിനെയാണ് വിവാഹം ചെയ്തത്.
1984-ലായിരുന്നു ശോഭയുടെ വിവാഹം. വിവാഹത്തിനുശേഷം കെ പി എസി വിട്ട അവർ "ഏക" എന്ന പേരിൽ നാടക ട്രൂപ്പ് തുടങ്ങി. കുറച്ചു വർഷങ്ങൾ അതിൽ അഭിനയിച്ചതിനുശേഷം ശോഭന്മോഹൻ വീണ്ടും സിനിമയിലഭിനയിയ്ക്കാൻ തുടങ്ങി. 1997-ൽകോട്ടപ്പുറത്തെകൂട്ടുകുടുംബം എന്ന സിനിമയിലൂടെയായിരുന്നു ശോഭ മോഹന്റെ സിനിമയിലേയ്ക്കുള്ള തിരിച്ചുവരവ്. തുടർന്ന് നൂറോളം സിനിമകളിൽ അവർ അഭിനയിച്ചു. കാരക്ടർ റോളുകളിലാണ് ശോഭ മോഹൻ അഭിനയിച്ചത്. സിനിമകളും നാടകങ്ങളും കൂടാതെ ടെലിവിഷൻ പരമ്പരകളിലും അവർ അഭിനയിച്ചിട്ടുണ്ട്.
ശോഭ - മോഹൻകുമാർ ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്. വിനു മോഹൻ, അനു മോഹൻ രണ്ടു പേരും അഭിനേതാക്കളാണ്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
തൊമ്മന്റെ മക്കൾ | ജെ ശശികുമാർ | 1965 | |
ബലൂൺ | സുമം | രവി ഗുപ്തൻ | 1982 |
തീരം തേടുന്ന തിരകൾ | 1993 | ||
കോട്ടപ്പുറത്തെ കൂട്ടുകുടുംബം | ടീച്ചർ | പപ്പൻ നരിപ്പറ്റ | 1997 |
സായ്‌വർ തിരുമേനി | സുഭദ്ര | ഷാജൂൺ കാര്യാൽ | 2001 |
മലയാളിമാമനു വണക്കം | ആനന്ദവല്ലി | രാജസേനൻ | 2002 |
നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി | ജാനകി | രാജസേനൻ | 2002 |
ചതുരംഗം | ആലീസ് | കെ മധു | 2002 |
മത്സരം | അനിൽ സി മേനോൻ | 2003 | |
മാർഗ്ഗം | വേണുകുമാരമേനോന്റെ ഭാര്യ | രാജീവ് വിജയരാഘവൻ | 2003 |
ഗൗരീശങ്കരം | നേമം പുഷ്പരാജ് | 2003 | |
മിഴി രണ്ടിലും | ദേവി | രഞ്ജിത്ത് ബാലകൃഷ്ണൻ | 2003 |
കൂട്ട് | എ ജയപ്രകാശ് | 2004 | |
വെള്ളിനക്ഷത്രം | ഡോ പാർവ്വതിഭായി | വിനയൻ | 2004 |
യൂത്ത് ഫെസ്റ്റിവൽ | ജോസ് തോമസ് | 2004 | |
നേർക്കു നേരെ | പി എൻ മേനോൻ | 2004 | |
ഒറ്റനാണയം | ചിപ്പിയുടെ അമ്മ | സുരേഷ് കണ്ണൻ | 2005 |
നേരറിയാൻ സി ബി ഐ | കെ മധു | 2005 | |
കണ്ണേ മടങ്ങുക | വിശാലാക്ഷി | ആൽബർട്ട് ആന്റണി | 2005 |
ചാന്ത്‌പൊട്ട് | ശാന്തമ്മ | ലാൽ ജോസ് | 2005 |