ശിൽപ രാജു

Shilpa Raju
ശിൽപ
ആലപിച്ച ഗാനങ്ങൾ:5

ശിൽപ രാജു.1992 ജൂണ്‍ 27 എറണാകുളത്തെ കടമറ്റത്ത് സി ആർ രാജുവിന്റെയും ഗീത രാജുവിന്റെയും മകളായി ജനിച്ചു. ഏഴാം വയസിൽ തന്നെ സംഗീതം അഭ്യസിക്കാൻ തുടങ്ങിയ ശിൽപ സ്കൂൾ യുത്ത്‌ ഫെസ്റ്റിവലിലെ നിറഞ്ഞ സാനിദ്ധ്യമായിരുന്നു. കോലഞ്ചേരി സെന്റ്‌ പീറ്റേഴ്സ് കോളേജിൽ നിന്നും ഇംഗ്ലീഷിൽ ബിരുദം നേടി. 2011 ൽ എം ജി യൂണിവേഴ്സിറ്റി ആർട്ട് ഫെസ്റ്റ് ജേതാവായിരുന്നു ശിൽപ്പ. ജീവൻ ടിവിയിലെ ട്വിങ്കിൾ സ്റ്റാഴ്സ് റിയാലിറ്റി ഷോയിലെ വിജയി ശിൽപയായിരുന്നു. കൂടാതെ ലിറ്റിൽ മാസ്റ്റെഴ്സ്, ഗന്ധർവ സംഗീതം, എഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ തുടങ്ങിയ പരിപാടികളെല്ലാം പങ്കെടുത്തിട്ടുണ്ട്. 

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
മെല്ലെ മെല്ലെ ആരും കാണാതെനാട്ടിലെ താരംജോഫി തരകൻദീപക് ദേവ് 2009
ഈ വിരിപ്പായിൽനിലാവുറങ്ങുമ്പോൾസിദ്ദിക്ക് പരവൂർഷെമീർ 2014
സ്വപ്നച്ചിറകിലൊന്നായ്‌നെല്ലിക്കസന്തോഷ് വർമ്മബിജിബാൽ 2015
മെല്ലെ കണിമഴയായ്ജസ്റ്റ് മാരീഡ്ഷിജിമോൻ ജനാർദ്ദനൻ4 മ്യൂസിക് 2015
ആരാദ്യംമാച്ച്‌ ബോക്സ്റഫീക്ക് അഹമ്മദ്ബിജിബാൽ 2017