ഷിജു ഇടിയത്തേരിൽ

Shiju Ediyatheril

എറണാകുളം ജില്ലയിൽ കരിമുകൾ എന്ന സ്ഥലത്ത് 1985 August 3 ന് വേലായുധൻ - ചന്ദ്രിക ദമ്പതികളുടെ മകനായാണ് ഷിജു ജനിച്ചത്. GVHS അമ്പലമുകൾ, രാജർഷി മെമ്മോറിയൽ HSS വടവുകോട് എന്നിവിടങ്ങളിൽ ആയിരുന്നു ആദ്യകാല വിഭ്യാഭ്യാസം. സെയിന്റ് പീറ്റേഴ്സ് കോലഞ്ചേരിയിൽ നിന്ന് പ്ലസ് ടു പാസായ ശേഷം നിർമല കോളേജ് മൂവാറ്റുപുഴയിൽ നിന്ന് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഡിഗ്രിയും കരസ്ഥമാക്കി. ചെറുപ്പം മുതൽ ഇലക്ട്രോണിക്സിലും സംഗീതത്തിലും താൽപ്പര്യം കാണിച്ച ഷിജു അന്നു മുതൽ തന്നെ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചു തുടങ്ങി. ഗായകനായി ആയിരുന്നു തുടക്കം. പിന്നീട് 2007 മുതൽ പ്രോഗ്രാമിങ്ങിലേക്ക് ശ്രദ്ധ തിരിച്ചു. തുടർന്ന് ഫ്രീലാൻസ് റെക്കോർഡിങ് എഞ്ചിനീയർ ആയും 2009-2010 ൽ ആകാശവാണി കൊച്ചി FM ൽ അനൗൺസർ ആയും ജോലി ചെയ്തു. 2011 ൻ്റെ തുടക്കത്തിൽ ചെന്നൈയിലുള്ള "Muzik Lounge School of Audio Technology"ൽ സൗണ്ട് എഞ്ചിനീയറിംഗ് പഠനത്തോടൊപ്പം പ്രോഗ്രാമർ ആയും സൗണ്ട് എഞ്ചിനീയർ ആയും വർക്ക് ചെയ്തിരുന്ന ഷിജു, മ്യൂസിഷ്യൻ യു ശ്രീനിവാസിൽ നിന്നും "Best Studio Engineer Award"നേടിയാണ് സൗണ്ട് എഞ്ചിനീയറിംഗ് പാസ്സായത്.

"120 Minutes" എന്ന സിനിമയിൽ ഡബ്ബിങ് എഞ്ചിനീയർ ആയി തുടങ്ങി,
2013 ചെന്നൈയിൽ ഒരു നാൾ (Remake of Traffic) ൽ മ്യൂസിക് ഡയറക്ടർ മെജോ ജോസഫിന് വേണ്ടി സൗണ്ട് എഞ്ചിനീയർ ആയി വർക്ക് ചെയ്തത് വഴിത്തിരിവായി.
ഇതുവരെ നൂറിലധികം സിനിമകൾക്ക് ഡബ്ബിങ് എഞ്ചിനീയർ, റെക്കോർഡിങ് - മിക്സിങ് - മാസ്റ്ററിങ് എഞ്ചിനീയർ ആയി വർക്ക് ചെയ്തു
..

കൊച്ചി കടവന്ത്രയിൽ "Audiogene Sound Studios" എന്ന പേരിൽ സ്വന്തമായി സ്റ്റുഡിയോ നടത്തി വരുന്ന ഷിജു, ചീഫ് സൗണ്ട് എഞ്ചിനീയർ ആയും വർക്ക് ചെയ്യുന്നു..

സൌണ്ട് മിക്സിങ്

ശബ്ദസങ്കലനം

തലക്കെട്ട് സംവിധാനം വര്‍ഷം
ശവംഡോൺ പാലത്തറ

പാട്ടുകളുടെ ശബ്ദലേഖനം

ഗാനലേഖനം

തലക്കെട്ട് സംവിധാനം വര്‍ഷം
ത്രയംസഞ്ജിത്ത് ചന്ദ്രസേനൻ 2024
പകലും പാതിരാവുംഅജയ് വാസുദേവ് 2023
ഉല്ലാസംജീവൻ ജോജോ 2022
പീസ്സൻഫീർ കെ 2022
ഹൃദയംവിനീത് ശ്രീനിവാസൻ 2022
സ്ക്രീൻപ്ലേമെഹമൂദ് കെ എസ് 2022
അവിയൽഷാനിൽ മുഹമ്മദ് 2022
ആനപ്പറമ്പിലെ വേൾഡ്കപ്പ്നിഖിൽ പ്രേംരാജ് 2022
പ്രിയൻ ഓട്ടത്തിലാണ്ആന്റണി സോണി സെബാസ്റ്റ്യൻ 2022
താരദേശ്വിൻ പ്രേം 2021
മോഹൻ കുമാർ ഫാൻസ്ജിസ് ജോയ് 2021
ഇന്നു മുതൽറെജീഷ് മിഥില 2021
മധുരംഅഹമ്മദ് കബീർ 2021
ചിരിജോസ് കല്ലിങ്കൽ,കൃഷ്ണ കുമാർ 2021
പാട്ട്അൽഫോൻസ് പുത്രൻ 2021
ദേര ഡയറീസ്മുഷ്താഖ് റഹ്മാൻ കരിയാടൻ 2021
മൊരടൻകുഞ്ഞുമോൻ താഹ 2020
വാർത്തകൾ ഇതുവരെമനോജ് നായർ 2019
ജനാധിപൻതൻസീർ മുഹമ്മദ് 2019
ചോലസനൽ കുമാർ ശശിധരൻ 2019

ഗാനലേഖനം

തലക്കെട്ട് സംവിധാനം വര്‍ഷം
ത്രയംസഞ്ജിത്ത് ചന്ദ്രസേനൻ 2024
പകലും പാതിരാവുംഅജയ് വാസുദേവ് 2023
ഉല്ലാസംജീവൻ ജോജോ 2022
പീസ്സൻഫീർ കെ 2022
ഹൃദയംവിനീത് ശ്രീനിവാസൻ 2022
സ്ക്രീൻപ്ലേമെഹമൂദ് കെ എസ് 2022
അവിയൽഷാനിൽ മുഹമ്മദ് 2022
ആനപ്പറമ്പിലെ വേൾഡ്കപ്പ്നിഖിൽ പ്രേംരാജ് 2022
പ്രിയൻ ഓട്ടത്തിലാണ്ആന്റണി സോണി സെബാസ്റ്റ്യൻ 2022
താരദേശ്വിൻ പ്രേം 2021
മോഹൻ കുമാർ ഫാൻസ്ജിസ് ജോയ് 2021
ഇന്നു മുതൽറെജീഷ് മിഥില 2021
മധുരംഅഹമ്മദ് കബീർ 2021
ചിരിജോസ് കല്ലിങ്കൽ,കൃഷ്ണ കുമാർ 2021
പാട്ട്അൽഫോൻസ് പുത്രൻ 2021
ദേര ഡയറീസ്മുഷ്താഖ് റഹ്മാൻ കരിയാടൻ 2021
മൊരടൻകുഞ്ഞുമോൻ താഹ 2020
വാർത്തകൾ ഇതുവരെമനോജ് നായർ 2019
ജനാധിപൻതൻസീർ മുഹമ്മദ് 2019
ചോലസനൽ കുമാർ ശശിധരൻ 2019