ശശിധരൻ ആറാട്ടുവഴി
കഥ, തിരക്കഥ, സംഭാഷണം- ശശിധരന്‍ ആറാട്ടുവഴി.മലയാള സിനിമയിൽ മറക്കരുതാത്ത ഒരു പേര്.1955ൽ ആലപ്പുഴ ജില്ലയിലെ ആറാട്ടുവഴി എന്ന സ്ഥലത്ത് ശ്രീ.അർജുനൻ പിള്ളയുടെ മകനായി ജനനം. ചെറുപ്പത്തിലേ തന്നെ കഥ എഴുത്തിൽ അതീവതല്പരൻ ആയിരുന്നു ശശിധരൻ. "കൊലയാളി" എന്ന പേരിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സംരംഭം തിരശീലക്ക് മുന്നിലെത്തിയത്. അതിനുശേഷം ആലപ്പുഴ എസ് ഡി കോളേജിൽ പഠിക്കുന്ന കാലത്താണ് അദ്ദേഹം തന്റെ കഥകൾ ഓൾ ഇന്ത്യ റേഡിയോക്ക് അയച്ചു കൊടുക്കുവാൻ തുടങ്ങിയത്. കഥയെഴുത്തിൽ അദ്ദേഹത്തിനുള്ള താല്പര്യമാവാം അദ്ദേഹത്തിനെ തിരുവനന്തപുരത്ത് സ്ഥിര താമസം ആക്കാൻ പ്രേരിപ്പിച്ചത്. ജേർണലിസ്റ്റ് ആയി ചില മാഗസിനുകളിൽ പ്രവർത്തിച്ചു. പിന്നീടു സ്വന്തമായി "പ്രൈമറി കളെഴ്സ്" എന്ന പേരിൽ ഒരു പരസ്യ ഏജൻസി തുടങ്ങി.ഈ കാലയളവിൽ ആണ് അദ്ദേഹം തിരക്കഥ എഴുതുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയത്.
അദ്ദേഹത്തിന്റെ ആദ്യ സിനിമ "നെറ്റിപട്ടം" എന്നതായിരുന്നു.സിനിമ തികച്ചും ഒരു പരാജയം ആയിരുന്നെങ്കിലും പിന്നീട് രാജസേനനുമായി ചേർന്ന് "അയലത്തെ അദ്ദേഹം" എന്ന സിനിമ ചെയ്തു. ആ സിനിമ ഒരു വലിയ വിജയം ആയതോടു കൂടെ മലയാള സിനിമയിൽ തന്റെതായ ഒരു സ്ഥാനം ഉണ്ടാക്കി എടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു..പിന്നീടു ഇങ്ങോട്ട് ഒരു പിടി നല്ല നല്ല സിനിമകൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു.യോദ്ധ, ചെപ്പടിവിദ്യ , സി ഐ ഡി ഉണ്ണികൃഷ്ണൻ ബി എ ബിഎഡ്, കളിവീട് എന്നിവയെല്ലാം അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളിൽ ചിലത് മാത്രം..
തന്റെ നാല്പത്തി അഞ്ചാം വയസ്സിൽ 2001 ജനുവരി 21 ന് ഈ അതുല്യ പ്രതിഭ ഇഹലോക വാസം വെടിഞ്ഞു.
ഫോട്ടോ : മുഹമ്മദ് സമീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കഥ
ചിത്രം | സംവിധാനം | വര്‍ഷം |
---|---|---|
നെറ്റിപ്പട്ടം | കലാധരൻ അടൂർ | 1991 |
അയലത്തെ അദ്ദേഹം | രാജസേനൻ | 1992 |
ചെപ്പടിവിദ്യ | ജി എസ് വിജയൻ | 1993 |
പ്രവാചകൻ | പി ജി വിശ്വംഭരൻ | 1993 |
വരം | ഹരിദാസ് | 1993 |
വാർദ്ധക്യപുരാണം | രാജസേനൻ | 1994 |
സി ഐ ഡി ഉണ്ണിക്കൃഷ്ണൻ ബി എ ബിഎഡ് | രാജസേനൻ | 1994 |
അവിട്ടം തിരുനാൾ ആരോഗ്യശ്രീമാൻ | വിജി തമ്പി | 1995 |
കളിവീട് | സിബി മലയിൽ | 1996 |
കുടുംബ കോടതി | വിജി തമ്പി | 1996 |
കിലുകിൽ പമ്പരം | തുളസീദാസ് | 1997 |
ഇഷ്ടദാനം | രമേഷ് കുമാർ | 1997 |
ആലിബാബയും ആറര കള്ളന്മാരും | സതീഷ് മണർകാട്,ഷാജി | 1998 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ജനനായകൻ | നിസ്സാർ | 1999 |
ആലിബാബയും ആറര കള്ളന്മാരും | സതീഷ് മണർകാട്,ഷാജി | 1998 |
ഇഷ്ടദാനം | രമേഷ് കുമാർ | 1997 |
കിലുകിൽ പമ്പരം | തുളസീദാസ് | 1997 |
മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ് | ശശി മോഹൻ | 1996 |
കളിവീട് | സിബി മലയിൽ | 1996 |
കുടുംബ കോടതി | വിജി തമ്പി | 1996 |
അവിട്ടം തിരുനാൾ ആരോഗ്യശ്രീമാൻ | വിജി തമ്പി | 1995 |
സിംഹവാലൻ മേനോൻ | വിജി തമ്പി | 1995 |
സി ഐ ഡി ഉണ്ണിക്കൃഷ്ണൻ ബി എ ബിഎഡ് | രാജസേനൻ | 1994 |
പിടക്കോഴി കൂവുന്ന നൂറ്റാണ്ട് | വിജി തമ്പി | 1994 |
വാർദ്ധക്യപുരാണം | രാജസേനൻ | 1994 |
പ്രവാചകൻ | പി ജി വിശ്വംഭരൻ | 1993 |
വരം | ഹരിദാസ് | 1993 |
ചെപ്പടിവിദ്യ | ജി എസ് വിജയൻ | 1993 |
പൊരുത്തം | കലാധരൻ അടൂർ | 1993 |
അയലത്തെ അദ്ദേഹം | രാജസേനൻ | 1992 |
യോദ്ധാ | സംഗീത് ശിവൻ | 1992 |
നെറ്റിപ്പട്ടം | കലാധരൻ അടൂർ | 1991 |