ഷാലു

Shalu
ഷാലു പേയാട്

നിശ്ചല ഛായാഗ്രാഹകൻ. തിരുവനന്തപുരം പേയാട് ജനിച്ചു. പത്താംക്ലാസിൽ പഠിയ്ക്കുമ്പോൽ വീഡിയോഗ്രാഫർമാർക്ക് സഹായിയായി പോയിക്കൊണ്ടാണ്  ഷാലു ഫോട്ടോഗ്രഫിയുമായി ബന്ധപ്പെടുന്നത്. ഫോട്ടോ ലാമിനേഷൻ പഠിച്ചതിനുശേഷം ഒരു സ്ഥാപനത്തിൽ ജോലിയ്ക്ക് കയറി. പ്ലസ്ടുവിന് പഠിയ്ക്കുമ്പോളായിരുന്നു ലാമിനേഷൻ ജോലി കിട്ടിയത്. പഠനവും ജോലിയും ഒരുമിച്ചുകൊണ്ട് പോയി. പിന്നീട് കൂട്ടുകാരുടെ സഹായത്തോടെ തിരുവനന്തപുരത്ത് ഒരു ലാമിനേഷൻ സെന്റർ തുടങ്ങി.

ലാമിനേഷൻ വർക്കിന് സഹായകമാകാൻ വേണ്ടി ഷാലു ഫോട്ടോഗ്രഫി പഠിച്ചു. അതിനുശേഷം വിവാഹങ്ങൾക്ക് ഫോട്ടോഗ്രഫി ഏറ്റെടുത്തു തുടങ്ങി. സുരേഷ് മെർലിൻ എന്ന ഫോട്ടോഗ്രാഫറുടെ അസിസ്റ്റന്റ് ആയിട്ടാണ് സിനിമയിലേയ്ക്കെത്തുന്നത്. പ്രിയദർശന്റെ ഗീതാഞ്ജലി മുതൽ അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും ഷാലു നിശ്ചലഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. കൂടാതെ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ver 5.25 ഉൾപ്പെടെ  ഇരുപതിലധികം ചിത്രങ്ങളിൽ ഷാലു പ്രവർത്തിച്ചിട്ടുണ്ട്.

നിശ്ചലഛായാഗ്രഹണം

തലക്കെട്ട് സംവിധാനം വര്‍ഷം
കേക്ക് സ്റ്റോറിസുനിൽ 2025
കുടുംബസ്ത്രീയും കുഞ്ഞാടുംമഹേഷ് പി ശ്രീനിവാസൻ 2024
ഡയൽ 100രതീഷ് നെടുമങ്ങാട് 2024
തങ്കമണിരതീഷ് രഘുനന്ദൻ 2024
പൊകഅരുൺ അയ്യപ്പൻ 2024
ലിറ്റിൽ മിസ്സ് റാവുത്തർവിഷ്ണുദേവ്‌ 2023
പള്ളിമണിഅനിൽ കുമ്പഴ 2023
കൊറോണ പേപ്പേഴ്സ്പ്രിയദർശൻ 2023
റൂട്ട് മാപ്പ്സൂരജ് സുകുമാരൻ നായർ 2023
മിസ്റ്റർ ഹാക്കർഹാരിസ് കല്ലാർ 2023
ഗരുഡൻഅരുൺ വർമ്മ 2023
ഒരപാര കല്യാണ വിശേഷംഅനീഷ് പുത്തൻപുര 2023
വെള്ളരി പട്ടണംമഹേഷ് വെട്ടിയാർ 2023
Voice of സത്യനാഥൻറാഫി 2023
ന്നാ, താൻ കേസ് കൊട്രതീഷ് ബാലകൃഷ്ണൻ പൊതുവാൾ 2022
ഷോലൈ - ദി സ്ക്രാപ്പ് ഷോപ്പ്സിജു കമർ 2022
നാരദൻആഷിക് അബു 2022
ദി തേർഡ് മർഡർസുനിൽ ഇബ്രാഹിം 2022
അപ്പോസ്തലന്മാരുടെ പ്രവൃത്തികൾരാഹുൽ കൃഷ്ണ 2022
ചോരൻസാന്റോ അന്തിക്കാട് 2022