ശബ്നം

Shabnam
ശബ്നം-ഗായിക-ചിത്രം
ഷബ്നം
സംഗീതം നല്കിയ ഗാനങ്ങൾ:1
ആലപിച്ച ഗാനങ്ങൾ:8

കൊല്ലം സ്വദേശിനി. കുട്ടിക്കാലം മുതൽ തന്നെ ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്ന ശബ്നം ഏഴ് വയസ്സു മുതൽ പ്രൊഫഷണൽ ഗാനരംഗത്ത് ഗാനങ്ങൾ അവതരിപ്പിച്ച് തുടങ്ങി. നാട്ടിലുണ്ടായിരുന്ന സദാശിവ ഭാഗവതരാണ് ആദ്യ ഗുരു. സംഗീതജ്ഞയായ ഡോ.ഓമനക്കുട്ടിയുടെ കീഴിലാണ് ശബ്നം തുടർന്ന് സംഗീതം അഭ്യസിച്ചത്. ലണ്ടൻ ട്രിനിറ്റി സ്കൂൾ ഓഫ് മ്യൂസിക്കിൽ നിന്ന് പിയാനോയിൽ സ്കോളർഷിപ്പ് നേടിയിട്ടുണ്ട്. ചില ആൽബങ്ങളിലാണ് ശബ്നത്തിന്റെ പാട്ടുകൾ ആദ്യം റെക്കോർഡ് ചെയ്തത്. പത്താം വയസ്സിൽ സൂപ്പർഹിറ്റ് ചിത്രമായ മമ്മൂട്ടി-കമൽ ചിത്രമായ "അഴകിയ രാവണനിലെ - വെണ്ണിലാച്ചന്ദനക്കിണ്ണം” എന്ന ഗാനമാണ് സിനിമയിൽ ആദ്യം ആലപിച്ചത്. തുടർന്ന് ഏകദേശം പതിനഞ്ചോളം മലയാള സിനിമകളിൽ പാടി. വിനയന്റെ ആകാശഗംഗയിലൂടെ നായകനായി രംഗത്തെത്തിയ റിയാസ് ആണ് ശബ്നത്തിന്റെ ഭർത്താവ്.

അവലംബം - ചിത്രഭൂമി, കതിരവന്റെ ശേഖരം

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
പൊന്നാര്യൻ വിളയുന്നഓർക്കാതിരുന്നപ്പോൾപി ഭാസ്ക്കരൻആലപ്പി രംഗനാഥ് 1994
പൊന്നാരം വിളയുന്നഓർക്കാതിരുന്നപ്പോൾപി ഭാസ്ക്കരൻആലപ്പി രംഗനാഥ് 1994
ആയുസ്സിനും ആരോഗ്യ(F)ചെത്ത് പാട്ടുകൾ- ആൽബംബിച്ചു തിരുമലവിദ്യാധരൻ 1995
വെണ്ണിലാചന്ദനക്കിണ്ണം - Dഅഴകിയ രാവണൻകൈതപ്രംവിദ്യാസാഗർശങ്കരാഭരണം 1996
വാവയ്ക്കും പാവയ്ക്കുംമദാമ്മഎസ് രമേശൻ നായർഔസേപ്പച്ചൻ 1996
മഴവില്ലിന്‍ മയില്‍പ്പേടയോപത്തേമാരിവയലാർ മാധവൻ‌കുട്ടിടി കെ ലായന്‍ 1996
മംഗളദീപവുമായ്കൈക്കുടന്ന നിലാവ്ഗിരീഷ് പുത്തഞ്ചേരികൈതപ്രംപന്തുവരാളി 1998
ഒരു ചിക് ചിക് ചിറകിൽനിറംഗിരീഷ് പുത്തഞ്ചേരിവിദ്യാസാഗർ 1999

സംഗീതം

Submitted 16 years 1 month ago byകതിരവൻ.