സയനോര ഫിലിപ്പ്
ഫിലിപ്പിന്റേയും മേരി ഹെഡ്വിംഗിന്റേയും മകളായി കണ്ണൂരിൽ ജനിച്ചു. സെന്റ് തെരേസാസ് ആംഗ്ലോ-ഇന്ത്യൻ സ്കൂൾ, എസ്.എൻ. കോളേജ്, കണ്ണൂർ എന്നിവിടങ്ങളിലായിരുന്നു സയനോരയുടെ വിദ്യാഭ്യാസം. സ്കൂൾ കാലം മുതൽക്ക് തന്നെ സംഗീതത്തിൽ കഴിവ് തെളിയിച്ച സയനോര ഗാനാലാപനത്തിൽ നിരവധി സമ്മാനങ്ങൾ നേടുകയുണ്ടായി.
2004 -ൽ വെട്ടം, ക്വട്ടേഷൻ എന്നീ ചിത്രങ്ങളിൽ പാടിക്കൊണ്ടാണ് സയനോര ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് നോട്ട്ബുക്ക്, ജൂലൈ 4, ബിഗ് ബി, എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചു. 2018 -ൽ ജീൻ മാർക്കോസ് സംവിധാനം ചെയ്ത കുട്ടൻപിള്ളയുടെ ശിവരാത്രിഎന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചുകൊണ്ട് സംഗീത സംവിധാന രംഗത്തും അരങ്ങറി. തുടർന്ന് മാംഗല്യം തന്തുനാനേന, ആഹാ എന്നീ സിനിമകൾക്കും സംഗീത സംവിധാനം നിർവഹിച്ചു. കുട്ടൻപിള്ളയുടെ ശിവരാത്രി, ആഹാ എന്നീ സിനിമകളിൽ ഓരോ ഗാനങ്ങൾ സയനോര എഴുതിയിട്ടുണ്ട്.
വണ്ടർ വിമൺ, ജയേഷിന്റെ ഒരു ജാതി ജാതകം എന്നീ സിനിമകളിലൂടെ സയനോര അഭിനയമേഖലയിലേയ്ക്കും ചുവടുവെച്ചു. സയനോരയ്ക്ക് ഒരു മകളുണ്ട്. പേര് സന.
സയനോര ഫിലിപ്പ് -Facebook
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
വണ്ടർ വിമൺ | സായ | അഞ്ജലി മേനോൻ | 2022 |
ഒരു ജാതി ജാതകം | ബേബി | എം മോഹനൻ | 2025 |
ആലപിച്ച ഗാനങ്ങൾ
ഗാനരചന
സയനോര ഫിലിപ്പ് എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
---|---|---|---|---|---|
ശിവനേ | കുട്ടൻപിള്ളയുടെ ശിവരാത്രി | സയനോര ഫിലിപ്പ് | സുരാജ് വെഞ്ഞാറമ്മൂട് | 2018 | |
തണ്ടൊടിഞ്ഞ താമരയിൽ | ആഹാ | സയനോര ഫിലിപ്പ് | സയനോര ഫിലിപ്പ്,വിജയ് യേശുദാസ് | 2021 |
സംഗീതം
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
വൈറൽ സെബി | വിധു വിൻസന്റ് | 2022 | |
ഹേയ് ജൂഡ് | ശ്യാമപ്രസാദ് | 2018 | തൃഷ കൃഷ്ണൻ |