ശശികല വി മേനോൻ

Sasikala V Menon
എഴുതിയ ഗാനങ്ങൾ:24

ഡോ ബാലകൃഷ്ണൻ സംവിധാനം ചെയ്തസിന്ദൂരം എന്ന ചിത്രത്തിലെ 'യദുകുലമാധവാ' എന്ന പാട്ടെഴുതിക്കൊണ്ട് പുതിയകാവ്  ഗവ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനി ചരിത്രത്തിലേക്ക് വലംകാല്‍വെച്ച് കയറി.എ വിന്‍സെന്റ് ശശികലയുടെ കവിതകളടങ്ങിയ നോട്ടുബുക്ക് കാണാനിടയായതോടെ മഞ്ഞിലാസിന്റെഅഗ്നിനക്ഷത്രത്തിലെ മുഴുവന്‍ പാട്ടുകളുമെഴുതാന്‍ മദ്രാസിലേക്ക് വിളിപ്പിച്ചു(സംഗീതം നൽകിയത്ജി ദേവരാജൻ), പിന്നീടു വിന്‍സെന്റ് തന്നെ സംവിധാനം ചെയ്തവയനാടൻ തമ്പാനിൽ അഞ്ച് പാട്ടുകള്‍ക്കുംകൂടി ദേവരാജന്‍ മാഷും ശശികലയും ഒന്നിച്ചു.

വിദ്യാധരന്‍മാസ്റ്ററുടെ സംഗീത സംവിധാനത്തില്‍ വര്‍ണവൃന്ദാവനം, ശിവപഞ്ചാക്ഷരി, ദേവായനം, ദേവതീര്‍ഥം എന്നീ ആല്‍ബങ്ങളിലുംശരത് സംഗീതംചെയ്ത ഒമ്പത് നാടന്‍ പാട്ടുകളുടെ ഫ്യൂഷനായ 'സ്‌ട്രോബറി തെയ്യ'ത്തിലും എല്ലാ പാട്ടുകളും എഴുതിയത് ശശികലാമേനോനാണ്. ചില പ്രൊഫഷണല്‍ ട്രൂപ്പുകള്‍ക്കുവേണ്ടി നാടകഗാനങ്ങളും എഴുതിയിട്ടുണ്ട്.

എറണാകുളത്ത് കടവന്ത്രയിലെ ജി.സി.ഡി.എ.യുടെ ഗസ്റ്റ്ഹൗസില്‍ സംതൃപ്തമായ കുടുംബജീവിതം നയിക്കുകയാണ് ഇപ്പോള്‍ ശശികല. വിശാലകൊച്ചി വികസന അതോറിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ ഭര്‍ത്താവ് വേണുഗോപാല്‍, തിരക്കുകള്‍ക്കിടയിലും ശശികലയുടെ മടങ്ങിവരവിന് കഴിയുന്ന പ്രോത്സാഹനം നല്‍കുന്നുണ്ട്. മക്കള്‍ ലക്ഷ്മി വേണുഗോപാലും വിഘ്‌നേശ് വേണുഗോപാലും.

 

അവലംബം :മാതൃഭൂമി 

ഗാനരചന

ശശികല വി മേനോൻ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
യദുകുലമാധവാസിന്ദൂരംഎ ടി ഉമ്മർശ്രീലത നമ്പൂതിരി 1976
കണ്മണി പൈതലേ നീ വരൂഅഗ്നിനക്ഷത്രംജി ദേവരാജൻപി മാധുരി 1977
നിത്യസഹായമാതാവേഅഗ്നിനക്ഷത്രംജി ദേവരാജൻപി സുശീല,കോറസ് 1977
സ്വർണ്ണമേഘത്തുകിലിൻഅഗ്നിനക്ഷത്രംജി ദേവരാജൻകെ ജെ യേശുദാസ്,പി മാധുരി 1977
നവദമ്പതിമാരേഅഗ്നിനക്ഷത്രംജി ദേവരാജൻകെ ജെ യേശുദാസ്,കോറസ് 1977
ചെന്തീ കനൽ ചിന്തുംഅഗ്നിനക്ഷത്രംജി ദേവരാജൻപി മാധുരി,ലത രാജു,പി ലീല 1977
മഞ്ചാടിമണിമാലവയനാടൻ തമ്പാൻജി ദേവരാജൻപി മാധുരി 1978
ഓം ഹ്രീം ഹ്രംവയനാടൻ തമ്പാൻജി ദേവരാജൻകെ ജെ യേശുദാസ് 1978
എഴാമുദയത്തിൽവയനാടൻ തമ്പാൻജി ദേവരാജൻകെ ജെ യേശുദാസ് 1978
ചന്ദ്രിക വിതറിയവയനാടൻ തമ്പാൻജി ദേവരാജൻഎംഎൽആർ കാർത്തികേയൻവകുളാഭരണം 1978
ഏകാന്തസ്വപ്നത്തിൻവയനാടൻ തമ്പാൻജി ദേവരാജൻപി സുശീല 1978
ആലോലം പൂമുത്തേതാരാട്ട്രവീന്ദ്രൻപി സുശീലജോഗ് 1981
നിന്റെ നീലമിഴികളില്‍വാടകവീട്ടിലെ അതിഥിഎം കെ അർജ്ജുനൻപി ജയചന്ദ്രൻഖരഹരപ്രിയ 1981
പൂക്കൈതച്ചെണ്ടുപോൽഗുഡ്, ബാഡ് & അഗ്ലിഎം ജി ശ്രീകുമാർസച്ചിൻ വാര്യർ,മൃദുല വാര്യർ 2013
മതിലേഘകുക്കിലിയാർഎം ജയചന്ദ്രൻപി ജയചന്ദ്രൻ 2015
വരികോമലെ ഒരു (F)ജിലേബിബിജിബാൽഗായത്രി 2015
വരികോമലെ ഒരു (D)ജിലേബിബിജിബാൽനജിം അർഷാദ്,ഗായത്രി 2015
വരികോമലേ ഒരുജിലേബിബിജിബാൽനജിം അർഷാദ് 2015
അറിയാതെ ആരോരും168 Hoursഅരുൺ കുമാരൻസുദീപ് കുമാർ 2016
തിരയുന്നു വീണ്ടുമെൻപത്താം ക്ലാസ്സിലെ പ്രണയംരഘുപതിഫ്രാങ്കോ 2019