സംഗീത ശ്രീകാന്ത്

Sangeetha Srikant
Date of Birth: 
Saturday, 6 September, 1986
സംഗീത പ്രഭു
Sangeetha Sreekanth
ആലപിച്ച ഗാനങ്ങൾ:40

കൊച്ചി സ്വദേശിയായ സംഗീത ശ്രീകാന്ത് (സംഗീത പ്രഭു) സെന്റ് തേരാസസിലായിരുന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ആദ്യം കർണ്ണാടിക് സംഗീത പഠനം ആർ.എൽ.വി കോളേജിലെ സരസ്വതി ടീച്ചറിനു കീഴിൽ. തുടർന്ന് തൃപ്പൂണിത്തുറ എം.എസ് ജയലക്ഷ്മിയുടെ അടുത്ത് തുടർപഠനം. ശേഷം ഇപ്പോൾ ഉസ്താദ് ഫയസ് ഖാന്റെ അടുത്ത് ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കുന്നു.

ആദ്യ ചിത്രമായ ഛോട്ടാ മുംബൈയിൽ പാടാൻ അവസരമൊരുക്കിയത് സംഗീത സംവിധായകനായ രാഹുൽ രാജ് ആണ്. ‘പൂനിലാ മഴനനയും പാതിരാ കുയിലുകളേ‘ എന്ന ഗാനം വളരെ ആസ്വാദക ശ്രദ്ധ നേടിക്കൊടുത്തു. തുടർന്ന് ടൈം എന്ന ചിത്രത്തിലെ ‘ഒരു രാപ്പൂ  പുല്ലുപായയിൽ ‘ എന്ന ഗാനവും പ്രശംസ നേടി. തുടർന്ന് ഹലോ, ഭരതൻ, കളേഴ്സ്, ശുദ്ധരിൽ ശുദ്ധൻ, റ്റു ഹരിഹർ നഗർ, ചേകവർ, റേസ്, കമ്മത്ത് & കമ്മത്ത്, ശക്തി ദ പവർ, എഗൈൻ കാസർഗോഡ് കാദർഭായ്, ഒരു നുണക്കഥ, ചട്ടക്കാരി, ലവ് ഗുരു എന്നീചിത്രങ്ങളിലും പുറത്തുവരാനിരിക്കുന്ന അനേകം ചിത്രങ്ങളിലുമായി 30 ൽ പരം ഗാനങ്ങൾ ആലപിച്ച സംഗീത ശ്രുതിമധുരവും ഭാവാത്മകവുമായി ഗാനങ്ങൾ ആലപിക്കുന്ന പുതിയ തലമുറയിൽ‌പ്പെട്ട ഗായികമാരിൽ മുന്നിൽ നിൽക്കുന്നു എന്നതിന് പല ചിത്രങ്ങളിലെയും ഹിറ്റു പാട്ടുകൾ തെളിവാണ്.      മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ തെളിവെയിലഴകും "എബി"യിലെ  പാറിപ്പറക്കു കിളി തുടങ്ങിയ പാട്ടുകൾ അക്കൂട്ടത്തിൽ എടുത്ത് പറയേണ്ടവ ആണ്.. മഹേഷിന്റെ പ്രതികാരം തെലുങ്കിൽ വന്നപ്പോൾ അതിലൊരു പാട്ട് ബിജിബാലിനൊപ്പം പാടിയത്  വളരെ ശ്രദ്ധ നേടി. ശീമാട്ടി, നിറപറ അടക്കമുള്ള അനേകം ജിംഗിൾസുകളും സംഗീതയുടേതായിട്ടുണ്ട്. ഇൻഡ്യയ്ക്കും പുറത്തുമായി അനേകം സംഗീത പരിപാടികളിലും ചാനൽ സംഗീത പ്രോഗ്രാമുകളിലും സജീവമായ സംഗീത, 1999 ൽ ശ്രേയ ഘോഷൽ വിജയിയായ സീറ്റിവി സരിഗമപ യിൽ തൊട്ടടുത്ത വർഷം ദക്ഷിണേന്ത്യയിൽ നിന്നുള്ള ഏക മെഗാഫൈനലിസ്റ്റ് കൂടിയായിരുന്നു.

സിനിമാ സംവിധായകനും അഭിനേതാവുമായ ശ്രീകാന്ത് മുരളിയാണ് ഭർത്താവ്. എറണാകുളത്തെ പ്രശസ്തമായ പരസ്യകമ്പനിയായ മീഡിയാ സ്കേപ്’ ന്റെ ഉടമയുമാണ് ശ്രീകാന്ത്

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ആയിരം പൊന്‍പണം - Dമായാജാലംബിച്ചു തിരുമലഎസ് പി വെങ്കടേഷ് 1998
ഒരു സ്വപ്നച്ചിറകിലേറിസൂര്യകിരീടംറഫീക്ക് അഹമ്മദ്ബെന്നറ്റ് - വീത്‌രാഗ് 2007
ഒരു രാപ്പൂടൈംഗിരീഷ് പുത്തഞ്ചേരിരാഹുൽ രാജ് 2007
പൂനിലാ മഴനനയുംഛോട്ടാ മുംബൈവയലാർ ശരത്ചന്ദ്രവർമ്മരാഹുൽ രാജ് 2007
ചെല്ലത്താമരേ ചെറുചിരിഹലോവയലാർ ശരത്ചന്ദ്രവർമ്മഅലക്സ് പോൾ 2007
കടുകിട്ടു വറുത്തൊരുഹലോവയലാർ ശരത്ചന്ദ്രവർമ്മഅലക്സ് പോൾ 2007
മഴവില്ലിൻ നീലിമ കണ്ണിൽഹലോവയലാർ ശരത്ചന്ദ്രവർമ്മഅലക്സ് പോൾവൃന്ദാവനസാരംഗ 2007
കാര്‍ത്തികപ്പൂവിരലുരുമ്മീഭരതൻ ഇഫക്റ്റ്കാവാലം നാരായണപ്പണിക്കർഎം ജയചന്ദ്രൻ 2007
ആടിപ്പാടിഭരതൻ ഇഫക്റ്റ്കാവാലം നാരായണപ്പണിക്കർഎം ജയചന്ദ്രൻ 2007
ഹേ ഹേ ആനന്ദംദേ ഇങ്ങോട്ടു നോക്കിയേഗിരീഷ് പുത്തഞ്ചേരിഎം ജയചന്ദ്രൻ 2008
കൊഞ്ചി കൊഞ്ചി കൂവടികളേഴ്‌സ്ഗിരീഷ് പുത്തഞ്ചേരിസുരേഷ് പീറ്റേഴ്സ് 2009
പുഴ പാടും താഴ്വാരംശുദ്ധരിൽ ശുദ്ധൻഇഞ്ചക്കാട്‌ ബാലചന്ദ്രൻജയ്സണ്‍ ജെ നായർ 2009
പുടിച്ചാച്ച്നല്ലവൻകൈതപ്രംമോഹൻ സിത്താര 2010
*പാൽക്കടൽഎഗൈൻ കാസർഗോഡ് കാദർഭായ്വയലാർ ശരത്ചന്ദ്രവർമ്മരതീഷ് വേഗ 2010
മഞ്ചാടിച്ചേലുള്ളറേസ്വയലാർ ശരത്ചന്ദ്രവർമ്മവിശ്വജിത്ത് 2011
ഓ മൈ ജൂലി നീയെൻ ഗാനംചട്ടക്കാരിരാജീവ് ആലുങ്കൽഎം ജയചന്ദ്രൻ 2012
ആനന്ദവൃന്ദാവനംകണ്ണീരിന് മധുരംഗിരീഷ് പുത്തഞ്ചേരിശരത്ത് 2012
കാറ്റാടീ കാറ്റാടീ നീയാണെൻ പ്രൊപ്രൈറ്റർസ് : കമ്മത്ത് & കമ്മത്ത്സന്തോഷ് വർമ്മഎം ജയചന്ദ്രൻ 2013
നാവിൽ നീ കാതിൽ നീആലീസ്വയലാർ ശരത്ചന്ദ്രവർമ്മബിജിബാൽ 2014
തെന്നലിൻ ചിലങ്കപോലെഒന്നും മിണ്ടാതെറഫീക്ക് അഹമ്മദ്അനിൽ ജോൺസൺ 2014

ബാക്കിംഗ് വോക്കൽ

തലക്കെട്ട് സംവിധാനം വര്‍ഷം
ദൃശ്യം 2ജീത്തു ജോസഫ് 2021