സെലീന
കൊച്ചിക്കാരിയായ സെലീനയെ ഡയറക്ടർ ശശികുമാറാണ് മനസ്സിൽ ഒരു മണിമുത്ത് എന്ന ചിത്രത്തിൽ മേരിക്കുട്ടി എന്ന കഥാപാത്രമായി സിനിമയിൽ പരിചയപെടുത്തുന്നത്. മേക്കപ്പ് മാൻ എം ഒ ദേവസ്യയുടെ അടുത്ത ബന്ധു കൂടിയായിരുന്നു സെലീന എന്ന ലീന മാത്യു. നായികയാകാനുള്ള സിനിമാ മോഹവുമായി എത്തിയ പെൺകുട്ടി നാൽപതോളം സിനിമകളിൽ നായികയായും ഉപനായികയായും കൊച്ചു കൊച്ചു വേഷങ്ങളിൽ തൊണ്ണൂറുകളുടെ പകുതി വരെ നിറഞ്ഞു നിന്നു. ചന്ദ്രകുമാറിന്റെ തടവറയിലെ രാജാക്കന്മാർ എന്ന ചിത്രത്തിൽ അഭിനയിച്ചതോടെയാണ് സെലീനയ്ക്ക് തിരക്കാവുന്നത്. അതിലെ പ്രകടനം കണ്ട് കെ എസ്
ഗോപാലകൃഷ്ണൻ മലയത്തിപ്പെണ്ണടക്കം നാലു ചിത്രങ്ങളിൽ സെലീനയെ നായികയും ഉപനായികയുമാക്കി. അതോടെ അവരുടെ ഇമേജ് മറ്റൊന്നായി. രതിഭാവത്തിലെ സിസിലി എന്ന് കഥാപാത്രം കുറച്ചധികം ഗ്ലാമറസ്സായ വേഷമായിരുന്നു. പത്മരാജൻ, ഐ വി ശശി. ഹരിഹരൻ എന്നിങ്ങനെ പ്രഗത്ഭരുടെ സിനിമകളിൽ സെലീന വന്നുപോയി. വിനയന്റെ സൂപ്പർസ്റ്റാറിൽ ജഗദീഷിന്റെ ജോഡിയായി ഒരു ട്രാക്ക് മാറ്റത്തിനു സെലീന ശ്രമിച്ചെങ്കിലും അത് എങ്ങുമെത്തിയില്ല. പോൾഞാറക്കലിന്റെ നാട്ടുവിശേഷത്തിലും മികച്ചൊരു വേഷം സെലീനയ്ക്ക് കരുതി വെച്ചിരുന്നു.
സിനിമയിലെ തിരക്കുമൂലം കൊച്ചിയിൽ നിന്ന് മദിരാശിയിലേക്ക് സെലീന താമസം മാറിയ സെലീന പെട്ടന്നൊരു ദിവസം ഗ്ലാമർ ലോകത്തു നിന്ന് അപ്രത്യക്ഷയായി.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
അത്തം ചിത്തിര ചോതി | എ ടി അബു | 1986 | |
മനസ്സിലൊരു മണിമുത്ത് | ജെ ശശികുമാർ | 1986 | |
അടിമകൾ ഉടമകൾ | ഐ വി ശശി | 1987 | |
അപരൻ | നീനാ മത്തായി | പി പത്മരാജൻ | 1988 |
സൈമൺ പീറ്റർ നിനക്കു വേണ്ടി | പി ജി വിശ്വംഭരൻ | 1988 | |
ഒരു വടക്കൻ വീരഗാഥ | ടി ഹരിഹരൻ | 1989 | |
ക്രൂരൻ | കെ എസ് ഗോപാലകൃഷ്ണൻ | 1989 | |
ന്യൂസ് | ഷാജി കൈലാസ് | 1989 | |
മലയത്തിപ്പെണ്ണ് | കെ എസ് ഗോപാലകൃഷ്ണൻ | 1989 | |
അപ്സരസ്സ് | കെ എസ് ഗോപാലകൃഷ്ണൻ | 1990 | |
ചുവന്ന കണ്ണുകൾ | ശശി മോഹൻ | 1990 | |
സൂപ്പർസ്റ്റാർ | വിനയൻ | 1990 | |
അവസാനത്തെ രാത്രി | കെ എസ് ഗോപാലകൃഷ്ണൻ | 1990 | |
നാട്ടുവിശേഷം | പോൾ ഞാറയ്ക്കൽ | 1991 | |
രഥചക്രം | പി ജയസിംഗ് | 1992 | |
പരിണയം | ടി ഹരിഹരൻ | 1994 |
Contribution | Link |
---|---|
Shijeesh U K |