സൈജു കുറുപ്പ്

Saiju Govinda Kurup
Date of Birth: 
Thursday, 12 March, 1981
സൈജു ഗോവിന്ദ കുറുപ്പ്
കഥ:1
സംഭാഷണം:1
തിരക്കഥ:1

മലയാള ചലച്ചിത്ര നടൻ. ആലപ്പുഴജില്ലയിലെ ചേർത്തലയിൽ എൻ ഗോവിന്ദ കുറുപ്പിന്റെയും, ശോഭന കുറുപ്പിന്റെയും മകനായി ജനിച്ചു. സ്കൂൾ പഠനത്തിനു ശേഷം  Shri Ramdeobaba Kamla Nehru College of Engineering and Management, നാഗ്പ്പൂരിൽ നിന്നും ബിരുദംനേടി. വിദ്യാഭ്യാസത്തിനു ശേഷം എയർ ടെൽ കമ്പനിയിൽ ജോലിചെയ്യുകയായിരുന്നു സൈജു കുറുപ്പ്. ജോലിക്കിടയിൽ പ്രശസ്ത ഗായകൻ എം ജി ശ്രീകുമാറിനെ പരിചയപ്പെട്ടതാണ് സൈജുവിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായത്. ഹരിഹരൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലേയ്ക്ക് നായകനായി അഭിനയിയ്ക്കുവാൻ ഒരു പുതുമുഖ നടനെ നോക്കുന്നുണ്ടെന്നും ഹരിഹരനെ പോയി കാണണമെന്നും എം ജി ശ്രീകുമാർ സൈജു കുറുപ്പിനോട് നിർദ്ധേസിച്ചു. അതിൻ പ്രകാരം സൈജു ഹരിഹരനെ പോയികാണുകയും ഹരിഹരൻ തന്റെ സിനിമയിലെ നായകനായി സൈജുവിനെ തിരഞ്ഞെടുക്കുകയും ചെയ്തു.

സൈജു കുറുപ്പ് നായകനായി ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രം 2005-ലാണ് റിലീസാകുന്നത്. ഹരിഹരന്റെ സിനിമയിൽ അഭിനയിച്ച നടൻ എന്നത് സൈജുവിന് മറ്റു സംവിധായകരുടെ സിനിമകളിൽ ചാൻസ് കിട്ടാൻ സഹായകരമായി. നായകനായും വില്ലനായും സപ്പോർട്ടിംഗ് ആക്ടറായുമെല്ലാം നിരവധി സിനിമകളിൽ സൈജു കുറുപ്പ് അഭിനയിച്ചു. 2015-ൽ റിലീസായ ആട് എന്ന സിനിമയിൽ സൈജു കുറുപ്പ് അവതരിപ്പിച്ച കോമഡി റോൾ അറയ്ക്കൽ അബു വളരെയധികം പ്രേക്ഷക പ്രീതിനേടി. അതിനെതുടർന്ന് അദ്ദേഹം സിനിമകളിൽ കോമഡിറോളുകൾ കൂടുതലായി ചെയ്യാൻ തുടങ്ങി. നൂറിലധികം മലയാള സിനിമകളിലും ചില തമിഴ് സിനിമകളിലും സൈജു അഭിനയിച്ചിട്ടുണ്ട്. മൈ ഫാൻ രാമു എന്ന സിനിമയ്ക്ക് കഥ,തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് സൈജു കുറുപ്പാണ്.

സൈജു കുറുപ്പിന്റെ വിവാഹം 2005-ലായിരുന്നു. ഭാര്യ അനുപമ. രണ്ട് കുട്ടികൾ അവരുടെ പേരുകൾ- മയൂഖ, അഫ്താബ്.

ഫേസ്ബുക്ക്പ്രൊഫൈൽ 
 

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മയൂഖം ഉണ്ണിക്കേശവൻടി ഹരിഹരൻ 2005
അശ്വാരൂഡൻജയരാജ് 2006
ലയൺ പ്രസാദ്ജോഷി 2006
ഇന്ദ്രജിത്ത്കെ കെ ഹരിദാസ് 2007
സ്കെച്ച്പ്രസാദ് യാദവ് 2007
ചോക്ലേറ്റ് മാനുവൽ എബ്രഹാംഷാഫി 2007
ഡിറ്റക്ടീവ്ജീത്തു ജോസഫ് 2007
ഹലോ പ്രവീൺറാഫി - മെക്കാർട്ടിൻ 2007
നഗരംഎം എ നിഷാദ് 2007
പരുന്ത്എം പത്മകുമാർ 2008
പരിഭവംകെ എ ദേവരാജൻ 2008
കോളേജ് കുമാരൻതുളസീദാസ് 2008
ജൂബിലിജി ജോർജ്ജ് 2008
നോവൽഈസ്റ്റ് കോസ്റ്റ് വിജയൻ 2008
അന്തിപ്പൊൻ വെട്ടം നിതിൻനാരായണൻ 2008
മുല്ല സി ഐ ഭരതൻലാൽ ജോസ് 2008
മൗനംസുരേഷ് മച്ചാട് 2009
പ്രമുഖൻ വക്കീൽ നമ്പ്യാർസലിം ബാബ 2009
ബ്രഹ്മാസ്ത്രംബെന്നി ആശംസ 2010
കൂട്ടുകാർ ആന്റണി അലക്സ്പ്രസാദ് വാളച്ചേരിൽ 2010

കഥ

ചിത്രം സംവിധാനം വര്‍ഷം
മൈ ഫാൻ രാമുനിഖിൽ മേനോൻ 2013

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
മൈ ഫാൻ രാമുനിഖിൽ മേനോൻ 2013

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
മൈ ഫാൻ രാമുനിഖിൽ മേനോൻ 2013

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
വാലാട്ടിദേവൻ 2023