എസ് പി ശ്രീകുമാർ
മലയാള ചലച്ചിത്ര നടൻ. തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂരിൽ ശ്രീധരൻ നായരുടെ മകനായി ജനിച്ചു. ശ്രീകുമാർ സ്കൂൾ കാലഘട്ടം മുതൽക്കുതന്നെ കലാപരിപാടികളിൽ സജീവമാണ്. പഠനത്തിനുശഷം മിമിക്രിവേദികളിൽ സജീവമായി. അമൃത ടി വിയിലെ ചിരികിടതോം എന്ന പരിപാടിയിലാണ് ശ്രീകുമാർ ആദ്യമായി പങ്കെടുക്കുന്നത്. മഴവിൽ മനോരമയിലെ മറിമായം എന്ന കോമഡി പ്രോഗ്രാമിലെ ശ്രീകുമാർ അവതരിപ്പിച്ച ലോലിതൻ എന്ന കഥാപാത്രം അദ്ദേഹത്തെ കുടുംബസദസുകളിൽ പ്രിയങ്കരനാക്കി.
2010-ൽ കാണ്ഡഹാർ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിയ്ക്കുന്നത്. തുടർന്ന് ചില സിനിമകളിലൊക്കെ അഭിനയിച്ചെങ്കിലും 2013-ൽ ഇറങ്ങിയ ABCD എന്ന സിനിമയിലെ ഫ്രീക്കൻ വേഷമാണ് ശ്രീകുമാറിനെ ശ്രദ്ധേയനാക്കിയത്. ആ വർഷം തന്നെ റിലീസ് ചെയ്ത മെമ്മറീസ് എന്ന സിനിമയിലെ വില്ലൻ വേഷം ശ്രീകന്മാറിന്റെ സിനിമാജീവിതത്തിലെ ഒരു വഴിത്തിരിവായി. നാൽപ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
2019 ഡിസംബർ 10-നായിരുന്നു ശ്രീകുമാറിന്റെ വിവാഹം. മറിമായം സീരിയലിൽ തന്നോടൊപ്പം മണ്ഡോദരി എന്ന കഥാപാത്രമായി അഭിനയിച്ച സ്നേഹയെയാണ് അദ്ദേഹം വിവാഹം ചെയ്തത്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
കാണ്ഡഹാർ | മേജർ രവി | 2010 | |
വീരപുത്രൻ | കെ കേളപ്പൻ | പി ടി കുഞ്ഞുമുഹമ്മദ് | 2011 |
കഥയിലെ നായിക | ദിലീപ് | 2011 | |
മുല്ലശ്ശേരി മാധവൻകുട്ടി നേമം പി.ഓ. | കുമാർ നന്ദ | 2012 | |
പാപ്പിലിയോ ബുദ്ധ | ശങ്കരൻ | ജയൻ കെ ചെറിയാൻ | 2013 |
വല്ലാത്ത പഹയൻ!!! | പ്രഹ്ലാദൻ | നിയാസ് റസാക്ക് | 2013 |
മെമ്മറീസ് | ആനന്ദ് / പീറ്റർ | ജീത്തു ജോസഫ് | 2013 |
ഓടും രാജ ആടും റാണി | കുയിൽ | വിജു വർമ്മ | 2014 |
സലാം കാശ്മീർ | വിനു (വായനശാല മെമ്പർ) | ജോഷി | 2014 |
സലാലാ മൊബൈൽസ് | ശരത് എ ഹരിദാസൻ | 2014 | |
ഹരം | സലാം | വിനോദ് സുകുമാരൻ | 2015 |
ഉട്ടോപ്യയിലെ രാജാവ് | പിണ്ടാനി | കമൽ | 2015 |
സിനിമ @ പി ഡബ്യൂ ഡി റസ്റ്റ് ഹൗസ് | വി വി സന്തോഷ് | 2015 | |
ലോകാ സമസ്താഃ | സജിത്ത് ശിവൻ | 2015 | |
ഇരുവഴി തിരിയുന്നിടം | ബിജു സി കണ്ണൻ | 2015 | |
നിക്കാഹ് | ആസാദ് അലവിൽ | 2015 | |
ജോണ്‍ ഹൊനായ് | ടി എ തൗഫീക്ക് | 2015 | |
എന്റെ സത്യാന്വേഷണ പരീക്ഷകൾ | കുക്കു സുരേന്ദ്രൻ | 2015 | |
അറ്റ് വണ്സ് | സയദ് ഉസ്മാൻ | 2015 | |
അയാൾ ഞാനല്ല | ജോമോൻ തരകൻ | വിനീത് കുമാർ | 2015 |