എസ് എൽ പുരം സദാനന്ദൻ

S L Puram Sadanandan
Date of Birth: 
Friday, 16 April, 1926
കഥ:47
സംഭാഷണം:141
തിരക്കഥ:114

ആലപ്പുഴ ജില്ലയിലെ ചേർത്തല സ്വദേശി.നാരായണന്റെയും കാര്‍ത്യായനിയുടെയും മകനായി 1926 ഏപ്രിലിൽ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ കഞ്ഞിക്കുഴി ഗ്രാമത്തില്‍ കാക്കരവീട് എന്ന ഇടത്തരം കര്‍ഷക കുടുംബത്തില്‍ ജനിച്ചു. ചെറിയ പ്രായത്തില്‍ത്തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴേ നല്ല സാഹിത്യവാസനയുണ്ടായിരുന്ന എസ്.എല്‍.പുരം പാര്‍ട്ടി സമ്മേളനങ്ങളില്‍ പാട്ടുകളെഴുതിയും ഏകാങ്കനാടകങ്ങള്‍ അവതരിപ്പിച്ചും ശ്രദ്ധ നേടി. പാര്‍ട്ടി പ്രവര്‍ത്തനത്തിന്‍റെ പേരില്‍ സ്കൂളില്‍ നിന്ന് പുറത്തായി.13-ആം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടി(CPI)ക്കുവേണ്ടി വിപ്ലവഗാനങ്ങൾ എഴുതി. പിന്നീട് ആർ. സുഗതനെന്ന തൊഴിലാളിനേതാവിന്റെ സഹായത്തോടെ നാടകരചനാരംഗത്തേക്ക് കടന്ന എസ്.എൽ. പുരം കർഷകരുടേയും തൊഴിലാളികളുടേയും കഷ്ടപ്പാടുകളും ദുരിതവും നേരിട്ടറിയുകയും അവയെ തന്റെ നാടകങ്ങളുടെ വിഷയമാക്കുകയും ചെയ്തു. എസ് എൽ പുരം പുന്നപ്ര-വയലാർ ഉൾപ്പെടെ വിവിധ കമ്മ്യൂണിസ്റ്റ് സമരങ്ങളിൽ പങ്കുകൊണ്ടു. ഇക്കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളായ പി. കൃഷ്ണപിള്ളയുമൊത്ത് പ്രവർത്തിക്കുകയും ചെയ്തു. മാരാരിക്കുളം ഗ്രാമപഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ടായിരുന്നു. 

നീണ്ടകാലത്തെ രാഷ്ട്രീയ ജീവിതത്തിൽ നിൻ കണ്ടും കേട്ടും അറിഞ്ഞും നേടിയ അനുഭവങ്ങള്‍ തന്റെ നാടകങ്ങളിലും തിരക്കഥകളിലും പ്രതിഫലിപ്പിക്കാൻ കഴിഞ്ഞിരുന്നു.നാടകരചനക്ക് പ്രത്യേക പരിശീലനം നേടാതെ സ്വന്തമായ രചനാതന്ത്രം ആവിഷ്ക്കരിച്ചിരുന്ന സദാനന്ദൻ നാടക സമിതിയിലേക്കും പിന്നെ തിരക്കഥാ രചനയിലേക്കും എത്തി ഈ രംഗങ്ങളിലെല്ലാം മികവ് പുലര്‍ത്തി. ഉദ്യോഗജനമായ ജീവിത ദൃശ്യങ്ങളും സന്ദര്‍ഭങ്ങളും സംഭാഷണവൈചിത്രത്തിന്‍റെ സഹായത്താല്‍ അവതരിപ്പിക്കുകയും ഹാസ്യം, മെലോഡ്രാമ, അസാധാരണ സങ്കേതങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് ആകര്‍ഷകമാക്കുകയും ചെയ്ത നാടകങ്ങളായിരുന്നു അദ്ദേഹത്തിന്‍റേത്. മിക്ക നാടകങ്ങളും സിനിമയാക്കിയിട്ടുണ്ട്. ആദ്യനാടകമായ കുടിയിറക്ക് എഴുതുമ്പോൾ ഇദ്ദേഹത്തിന്റെ പ്രായം 17 വയസ്സ് മാത്രമായിരുന്നു. കല്പനാ തിയേറ്റേഴ്സിന്റെ സ്ഥാപനത്തിലൂടെ നാടകസമിതിയിലും ഇദ്ദേഹം സജീവമായി. ഒരാൾ കൂടി കള്ളനായി, വിലകുറഞ്ഞ മനുഷ്യൻ, യാഗശാല എന്നിവയായിരുന്നു കല്പനാ തിയേറ്റേഴ്സിന്റെ നാടകങ്ങൾ. പിന്നീട് സുര്യസോമ തിയേറ്റേഴ്സ് സ്ഥാപിച്ച ഇദ്ദേഹം മലയാള നാടകരംഗത്തെ ഏറെ ജനപ്രിയ നാടകങ്ങളിലൊന്നായ കാട്ടുകുതിര അരങ്ങിലെത്തിച്ചു. എന്നും പറക്കുന്ന പക്ഷി, ആയിരം ചിറകുള്ള മോഹം എന്നീ നാടകങ്ങളും ഈ സമിതിയുടേതായി അരങ്ങിലെത്തി, കാക്കപ്പൊന്ന് എന്ന നാടകത്തിന് 1963-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

നാടകരംഗത്ത് പയറ്റിത്തെളിഞ്ഞതിന് ശേഷമാണ് സിനിമാരംഗത്തേക്ക് കടന്നത്. കേരളത്തിലെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ കോളിളക്കമുണ്ടാക്കിയ അദ്ദേഹത്തിന്‍റെ നാടകങ്ങള്‍ സിനിമയായപ്പോഴും ചലനങ്ങള്‍ സൃഷ്ടിച്ചു. നാടകത്തിന്‍റെ ചുവയുള്ള തിരക്കഥകളായിരുന്നെങ്കിലും അവയിലൂടെ നല്‍കപ്പെട്ട സന്ദേശങ്ങള്‍ ജനങ്ങളെ സ്വാധീനിച്ചു.1963-ൽ ശ്രീകോവിൽ എന്ന സിനിമയ്ക്ക് തിരക്കഥ,സംഭാഷണം രചിച്ചുകൊണ്ടാണ് എസ് എൽ പുരം സിനിമയിലേയ്ക്കെത്തുന്നത്. 1965-ൽ എസ് എൽ പുരത്തിന്റെ രചനയിൽ ഇറങ്ങിയ  ചെമ്മീൻരാമുകാര്യാട്ടിന്റെ സംവിധാനത്തിൽ മലയാളത്തിലെ ക്ലാസിക്ക് ചിത്രമായി മാറി. 1967-ൽ  എസ് എൽ പുരത്തിന്റെ രചനയിലൂടെ ഇറങ്ങിയ അഗ്നിപുത്രി മലയാളത്തിൽ ആദ്യമായി മികച്ച രചനയ്ക്കുള്ള ദേശീയ പുരസ്ക്കാരം അദ്ദേഹത്തിന് നേടിക്കൊടുത്തു. നൂറിലധികം സിനിമകൾക്ക് എസ് എൽ പുരം തിരക്കഥ,സംഭാഷണം രചിച്ചു. ഇന്ത്യന്‍ സിനിമയിലെ പൂര്‍ണതയൊത്ത തിരക്കഥയെന്ന വിശേഷണം പേറുന്ന യവനിക എന്ന സിനിമയുടെ രചനയിൽ കെ ജി ജോർജ്ജിനൊപ്പം പങ്കാളിയായി. യവനികയുടെ സംഭാഷണമെഴുതി. 

എസ് എൽ പുരം സദാനന്ദന്റെ ഭാര്യയുടെ പേര് ഓമന. രണ്ട് മക്കൾ ജയസൂര്യ, ജയസോമ. ജയസൂര്യ ചലച്ചിത്ര സംവിധായകനാണ്.

കഥ

ചിത്രം സംവിധാനം വര്‍ഷം
ഒരാൾ കൂടി കള്ളനായിപി എ തോമസ് 1964
ചേട്ടത്തിഎസ് ആർ പുട്ടണ്ണ 1965
അഗ്നിപുത്രിഎം കൃഷ്ണൻ നായർ 1967
അരക്കില്ലംഎൻ ശങ്കരൻ നായർ 1967
ഭാഗ്യമുദ്രഎം എ വി രാജേന്ദ്രൻ 1967
കളക്ടർ മാലതിഎം കൃഷ്ണൻ നായർ 1967
പുന്നപ്ര വയലാർഎം കുഞ്ചാക്കോ 1968
കാർത്തികഎം കൃഷ്ണൻ നായർ 1968
പഠിച്ച കള്ളൻഎം കൃഷ്ണൻ നായർ 1969
വില കുറഞ്ഞ മനുഷ്യർഎം എ വി രാജേന്ദ്രൻ 1969
സ്വപ്നങ്ങൾപി സുബ്രഹ്മണ്യം 1970
നവവധുപി ഭാസ്ക്കരൻ 1971
ഇങ്ക്വിലാബ് സിന്ദാബാദ്കെ എസ് സേതുമാധവൻ 1971
ജലകന്യകഎം എസ് മണി 1971
കൊച്ചനിയത്തിപി സുബ്രഹ്മണ്യം 1971
മൂന്നു പൂക്കൾപി ഭാസ്ക്കരൻ 1971
അന്വേഷണംജെ ശശികുമാർ 1972
ഇന്റർവ്യൂജെ ശശികുമാർ 1973
നൈറ്റ് ഡ്യൂട്ടിജെ ശശികുമാർ 1974
പിക്‌നിക്ജെ ശശികുമാർ 1975

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
വരണമാല്യംവിജയ് പി നായർ 1994
സത്യപ്രതിജ്ഞസുരേഷ് ഉണ്ണിത്താൻ 1992
കാട്ടുകുതിരപി ജി വിശ്വംഭരൻ 1990
രാജവാഴ്ചജെ ശശികുമാർ 1990
ഇതാ സമയമായിപി ജി വിശ്വംഭരൻ 1987
കുഞ്ഞാറ്റക്കിളികൾജെ ശശികുമാർ 1986
മനസ്സിലൊരു മണിമുത്ത്ജെ ശശികുമാർ 1986
Akalangalilജെ ശശികുമാർ 1986
അകലങ്ങളിൽജെ ശശികുമാർ 1986
ഇനിയും കുരുക്ഷേത്രംജെ ശശികുമാർ 1986
അഴിയാത്ത ബന്ധങ്ങൾജെ ശശികുമാർ 1985
എന്റെ കാണാക്കുയിൽജെ ശശികുമാർ 1985
പത്താമുദയംജെ ശശികുമാർ 1985
ഒടുവിൽ കിട്ടിയ വാർത്തയതീന്ദ്രദാസ് 1985
ഇവിടെ തുടങ്ങുന്നുജെ ശശികുമാർ 1984
എന്റെ നന്ദിനിക്കുട്ടിക്ക്വത്സൻ കണ്ണേത്ത് 1984
സ്വന്തമെവിടെ ബന്ധമെവിടെജെ ശശികുമാർ 1984
നിധിജേസി 1982
ശാരി അല്ല ശാരദ (ജ്വാലാമുഖി)കെ ജി രാജശേഖരൻ 1982
ഇടിയും മിന്നലുംപി ജി വിശ്വംഭരൻ 1982

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
വരണമാല്യംവിജയ് പി നായർ 1994
സത്യപ്രതിജ്ഞസുരേഷ് ഉണ്ണിത്താൻ 1992
കാട്ടുകുതിരപി ജി വിശ്വംഭരൻ 1990
രാജവാഴ്ചജെ ശശികുമാർ 1990
ഇതാ സമയമായിപി ജി വിശ്വംഭരൻ 1987
കുഞ്ഞാറ്റക്കിളികൾജെ ശശികുമാർ 1986
മനസ്സിലൊരു മണിമുത്ത്ജെ ശശികുമാർ 1986
അകലങ്ങളിൽജെ ശശികുമാർ 1986
Akalangalilജെ ശശികുമാർ 1986
ഇനിയും കുരുക്ഷേത്രംജെ ശശികുമാർ 1986
അഴിയാത്ത ബന്ധങ്ങൾജെ ശശികുമാർ 1985
എന്റെ കാണാക്കുയിൽജെ ശശികുമാർ 1985
പത്താമുദയംജെ ശശികുമാർ 1985
ഒടുവിൽ കിട്ടിയ വാർത്തയതീന്ദ്രദാസ് 1985
എന്റെ നന്ദിനിക്കുട്ടിക്ക്വത്സൻ കണ്ണേത്ത് 1984
ഇവിടെ തുടങ്ങുന്നുജെ ശശികുമാർ 1984
സ്വന്തമെവിടെ ബന്ധമെവിടെജെ ശശികുമാർ 1984
ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്കെ ജി ജോർജ്ജ് 1983
മറക്കില്ലൊരിക്കലുംഫാസിൽ 1983
യവനികകെ ജി ജോർജ്ജ് 1982

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
കാവ്യമേളഎം കൃഷ്ണൻ നായർ 1965