റിയാസ് നർമ്മകല

Riyaz Narmakala
മറിമായം റിയാസ്/മന്മഥൻ

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് റിയാസ്. സ്ക്കൂൾ കാലം മുതൽക്കേ മിമിക്രി രംഗത്ത് സജീവമായിരുന്ന റിയാസ് പിന്നീട് തിരുവനന്തപുരത്ത് നർമ്മകല എന്നൊരു മിമിക്രി ട്രൂപ്പ് രൂപീകരിച്ചു. അതിലൂടെ നിരവധി വേദികളിൽ മിമിക്രി പ്രോഗ്രാമുകൾ അവതരിപ്പിച്ചു. തുടർന്ന് ടെലിവിഷൻ സീരിയലുകളിൽ അഭിനയിക്കാൻ തുടങ്ങി. മഴവിൽ മനോരമയിലെമറിമായംഎന്ന കോമഡി സീരിയലിലെ റിയാസ് ചെയ്ത മന്മഥൻ എന്ന കഥാപാത്രം അദ്ദേഹത്തെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി.

2017 -ൽസർവ്വോപരി പാലാക്കാരൻ എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് റിയാസ് ചലച്ചിത്ര മേഖലയിലേയ്ക്കെത്തുന്നത്. തുടർന്ന്മാർച്ച് രണ്ടാം വ്യാഴം,വൺ എന്നീ സിനിമകളിൽ കൂടി അഭിനയിച്ചു.

റിയാസിന്റെ ഭാര്യ നൈന. മൂന്ന് മക്കൾ റിസ്വാൻ, റയാൻ, റിഹാൻ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഉമ്മവിജയകൃഷ്ണൻ 2011
സർവ്വോപരി പാലാക്കാരൻ എ എസ് ഐവേണുഗോപൻ രാമാട്ട് 2017
മാർച്ച് രണ്ടാം വ്യാഴംജഹാംഗിർ ഉമ്മർ 2019
കേശു ഈ വീടിന്റെ നാഥൻ ബസ്ഡ്രൈവർനാദിർഷാ 2020
വൺസന്തോഷ്‌ വിശ്വനാഥ് 2021
കൂമൻ ചായക്കട ബാലൻപിള്ളജീത്തു ജോസഫ് 2022
ഭൂതകാലം പ്രിൻസിപ്പാൾരാഹുൽ സദാശിവൻ 2022
നജഷംനാദ് കരുനാഗപ്പള്ളി 2022
റോഷാക്ക് ബാബുനിസാം ബഷീർ 2022
സോളമന്റെ തേനീച്ചകൾ കംപ്ളെയ്ന്റ് പറയാൻ വരുന്നയാൾലാൽ ജോസ് 2022
ദി തേർഡ് മർഡർസുനിൽ ഇബ്രാഹിം 2022
സോമന്റെ കൃതാവ് ദേവൻരോഹിത് നാരായണൻ 2023
നുണക്കുഴിജീത്തു ജോസഫ് 2024
ഒരു കഥ ഒരു നല്ല കഥപ്രസാദ് വാളച്ചേരിൽ 2025