റെക്സ് വിജയൻ
സംഗീത സംവിധായകനായ ആൽബർട്ട് വിജയന്റെ മകനായി കൊല്ലത്ത് ജനിച്ചു. വളരെ ചെറിയ പ്രായത്തിൽ തന്നെ പല സംഗീത ഉപകരണങ്ങളും സ്വന്തമായി പഠിച്ചെടുത്ത റെക്സ് വിജയൻ കവർ സംഗുകളിലൂടെയാണ് സംഗീത ജിവിതം ആരംഭിക്കുന്നത്. 2000 മുതൽ 2003 വരെ കൊച്ചിയിലെ പ്രശസ്തമായ റോക്ക് ബാന്റായ മതർജെയ്നിലെ റിതം ഗിറ്റാറിസ്റ്റായ അദ്ദേഹം തുടർന്ന് മലയാളം റോക്ക് ബാന്റായ അവിയലിലെ പ്രധാന ഗിറ്റാറിസ്റ്റായി.
2009 -ൽ പുറത്തിറങ്ങിയ കേരള കഫെ എന്ന ആന്തോളജി മൂവിയിലെ അൻവർ റഷീദ് സംവിധാനം ചെയ്തബ്രിഡ്ജ് എന്ന ചിത്രത്തിന് സംഗീതം സംവിധാനം ചെയ്തുകൊണ്ട് റെക്സ് വിജയൻ ചലച്ചിത്ര സംഗീത മേഖലയിൽ തുടക്കം കുറിച്ചു. തുടർന്ന് ചാപ്പാ കുരിശ്, 22 ഫീമെയ്‌ൽ കോട്ടയം, മായാനദി, റൈഫിൾ ക്ലബ്ബ്.. തുടങ്ങിയ പത്തിലധികം സിനിമകളിൽ സംഗീത സംവിധാനം നിർവഹിച്ചു. കൂടാതെ സെക്കന്റ് ഷോ, തമാശ എന്നിവയുൾപ്പെടെ ആറ് സിനിമകൾക്ക് റെക്സ് പശ്ചാത്തല സംഗീതം നിർവഹിച്ചിട്ടുണ്ട്. സ്വന്തം സംഗീതത്തിൽ പത്തോളം ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്.
റെക്സ് വിജയന്റെ ഭാര്യ ചിന്തു റെക്സ്.
ആലപിച്ച ഗാനങ്ങൾ
റീ-റെക്കോഡിങ്
റീ-റെക്കോഡിങ്
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തമാശ | അഷ്റഫ് ഹംസ | 2019 |
സംഗീതം
സ്കോർ
പശ്ചാത്തല സംഗീതം
Music Programmer
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ട്രാൻസ് | അൻവർ റഷീദ് | 2020 |
തമാശ | അഷ്റഫ് ഹംസ | 2019 |
വാദ്യോപകരണം
ഉപകരണ സംഗീതം - ഗാനങ്ങളിൽ
വാദ്യോപകരണം | ഗാനം | ചിത്രം/ആൽബം | വർഷം |
---|---|---|---|
ഗിറ്റാർ | ജാലമേ തിരുവെളിച്ചത്തിൻ | ട്രാൻസ് | 2020 |