രതീഷ് അമ്പാട്ട്
Ratheesh Ambatt
മലയാള ചലച്ചിത്ര സംവിധായകൻ. പരസ്യ ചിത്ര സംവിധായകനായിട്ടാണ് രതീഷ് അമ്പാട്ട് തന്റെ കരിയറിന് തുടക്കം കുറിയ്ക്കുന്നത്. 2002 ൽ മീശമാധവൻ എന്ന സിനിമയിൽ അസോസിയേറ്റ് സംവിധായകനായാണ് ചലച്ചിത്രലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് അഞ്ചോളം സിനിമകളിൽ അസോസിയേറ്റായി പ്രവർത്തിച്ചു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരേ കടൽ എന്ന സിനിമയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു രതീഷ്.
ലാൽജോസ് സംവിധാനം ചെയ്ത ഏഴു സുന്ദര രാത്രികൾ എന്ന ചിത്രത്തിന്റെ സഹ നിർമ്മാതാവായിരുന്നു രതീഷ് അമ്പാട്ട്. ലാൽ ജോസിന്റെ വിക്രമാദിത്യൻ എന്ന സിനിമയുടെ പോസ്റ്റർ ഡിസൈൻ ചെയ്തത് രതീഷായിരുന്നു. 2018 ലാണ് രതീഷ് സ്വതന്ത്ര സംവിധായകനാകുന്നത്. ദിലീപിനെ നായകനാക്കി കമ്മാര സംഭവം എന്ന സിനിമ അദ്ദേഹം സംവിധാനം ചെയ്തു.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്‍ഷം |
---|---|---|
തീർപ്പ് | മുരളി ഗോപി | 2022 |
കമ്മാര സംഭവം | മുരളി ഗോപി | 2018 |
നിർമ്മാണം
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
ഏഴ് സുന്ദര രാത്രികൾ | ലാൽ ജോസ് | 2013 |
തീർപ്പ് | രതീഷ് അമ്പാട്ട് | 2022 |
ഡിസൈൻ
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
വിക്രമാദിത്യൻ | ലാൽ ജോസ് | 2014 |
ചീഫ് അസോസിയേറ്റ് ഡയറക്റ്റർ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ഒരേ കടൽ | ശ്യാമപ്രസാദ് | 2007 |
പൊന്മുടിപ്പുഴയോരത്ത് | ജോൺസൺ എസ്തപ്പാൻ | 2005 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
കൽക്കട്ടാ ന്യൂസ് | ബ്ലെസ്സി | 2008 |
ബൽറാം Vs താരാദാസ് | ഐ വി ശശി | 2006 |
പ്രജാപതി | രഞ്ജിത്ത് ബാലകൃഷ്ണൻ | 2006 |
അപരിചിതൻ | സഞ്ജീവ് ശിവന് | 2004 |
മീശമാധവൻ | ലാൽ ജോസ് | 2002 |
രണ്ടാം ഭാവം | ലാൽ ജോസ് | 2001 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ചന്ദ്രനുദിക്കുന്ന ദിക്കിൽ | ലാൽ ജോസ് | 1999 |
ട്രെയിലർ കട്സ്
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
തട്ടുംപുറത്ത് അച്യുതൻ | ലാൽ ജോസ് | 2018 |