രജിത് കപൂർ

Rajit Kapur
Date of Birth: 
Wednesday, 22 May, 1963

പഞ്ചാബിലെ അമൃതസർ സ്വദേശിയാണ് രജിത് കപൂർ. പന്ത്രണ്ടാം വയസ്സിൽ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത കുട്ടികളുടെ നാടകത്തിൽ ഒരു വെഷം ചെയ്തുകൊണ്ടാണ് അദ്ദേഹം കലാരംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. പത്ത് വർഷത്തിന് ശേഷം രജിത് സ്റ്റേജ് മാനേജരായി പ്രവർത്തിക്കാൻ തുടങ്ങി. അതിനോടൊപ്പം അദ്ദേഹം ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിരുന്നു.

1992 -ൽ ശ്യാം ബെനഗൽ സംവിധാനം ചെയ്ത Suraj Ka Satvan Ghoda എന്ന സിനിമയിൽ നായകനായി അഭിനയിച്കുകൊണ്ടാണ് രജിത് കപൂർ ചലച്ചിത്രമേഖലയിൽ അരങ്ങേറുന്നത്. തുടർന്ന് നിരവധി ഹിന്ദി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. മറാത്തി, ബംഗാളി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 1999 -ൽ അഗ്നിസാക്ഷി എന്ന സിനിമയിൽ നായക വേഷം ചെയ്തുകൊണ്ട് രജിത് കപൂർ മലയാള സിനിമയിൽ തുടക്കം കുറിച്ചു. അതിനുശേഷം 2011 -ൽ ഡാം 999 എന്ന ചിത്രത്തിലും അഭിനയിച്ചു. 1996 -ൽ The Making of the Mahatma എന്ന സിനിമയിലെ അഭിനയത്തിന് രജിത് കപൂർ മികച്ച നടനുള്ള ദേശീയ അവാർഡിന് അർഹനായി. 1998 -ൽ അഗ്നിസാക്ഷി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരവും അദ്ദേഹത്തിന് ലഭിച്ചു.
 

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
അഗ്നിസാക്ഷിശ്യാമപ്രസാദ് 1999
ഡാം 999 ശങ്കരൻസോഹൻ റോയ് 2011

ശബ്ദം കൊടുത്ത ചിത്രങ്ങൾ

Submitted 12 years 11 months ago byKiranz.