രജനികാന്ത്
ശിവാജി റാവു ഗെയ്ക്ക്‌വാദ് എന്ന രജനികാന്ത് ബാംഗ്ലൂരിലെ ഒരു മറാത്തി കുടുംബത്തിലാണ് ജനിച്ചത്. അച്ഛൻ റാമോജി റാവു ഗെയ്ക്ക്‌വാദ് ഒരു പോലീസ് കോൺസറ്റബിളായിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം പലതരത്തിലുള്ള ജോലികൾ ചെയ്ത രജനികാന്തിന് കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ കണ്ടക്റ്ററായി ജോലി കിട്ടി. കന്നഡ നാടകങ്ങളിൽ അഭിനയിച്ചിരുന്ന രജനികാന്ത് തുടർന്ന് അഭിനയം പഠിക്കുന്നതിനായി ജോലി ഉപേക്ഷിച്ച് മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു.
ഇൻസ്റ്റിറ്റ്യൂട്ട് പഠനകാലത്ത് പ്രശസ്ത സംവിധായകൻ കെ ബാലചന്ദറിന്റെ ശ്രദ്ധയിൽ പെട്ടതാണ് രജനികാന്തിന്റെ കലാജീവിതത്തിൽ വഴിത്തിരിവായത്. ശിവാജി റാവു ഗെയ്ക്ക്‌വാദിന് രജനികാന്ത് എന്ന പേര് നൽകിയത് കെ ബാലചന്ദർ ആയിരുന്നു. 1975 -ൽ കെ ബാലചന്ദർ സംവിധാനം ചെയ്തഅപൂർവ്വരാഗങ്ങൾ എന്ന തമിഴ് സിനിമയിൽ സുപ്രധാന വേഷം ചെയ്തുകൊണ്ട് രജനികാന്ത് സിനിമാഭിനയരംഗത്ത് തുടക്കം കുറിച്ചു. തുടർന്ന് പല സിനിമകളിലായി വ്യത്യസ്ത വേഷങ്ങൾ ചെയ്ത് നായകപദവിയിലെത്തിയ രജനികാന്ത് താമസിയാതെ തമിഴ് സിനിമയിലെ സൂപ്പർതാരമായി.
1971 -ൽ അലാവുദ്ദീനും അൽഭുതവിളക്കും എന്ന സിനിമയിലാണ് രജനികാന്ത് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. അതിനുശേഷം ഗർജ്ജനം എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു. പത്മഭൂഷൻ, പത്മവിഭൂഷൻ, ദാദാ സാഹെബ് ഫാൽക്കെ അവാർഡ് എന്നിവയുൾപ്പെടെ നിരവധി ബഹുമതികൾ രജനികാന്തിന് ലഭിച്ചിട്ടുണ്ട്.
രജനികാന്തിന്റെ ഭാര്യ ലത. രണ്ട് മക്കൾ ഐശ്വര്യ, സൗന്ദര്യ
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
അലാവുദ്ദീനും അൽഭുതവിളക്കും | കമറുദ്ദീൻ | ഐ വി ശശി | 1979 |
ഗർജ്ജനം | വിജയൻ | സി വി രാജേന്ദ്രൻ | 1981 |
കബാലി - ഡബ്ബിങ്ങ് | പാ രഞ്ജിത്ത് | 2016 |