രാഘവൻ

Raghavan
Date of Birth: 
Friday, 12 December, 1941
എ രാഘവൻ
സംവിധാനം:2
സംഭാഷണം:1
തിരക്കഥ:1

മലയാള ചലച്ചിത്ര നടൻ.  ആലുങ്കയ്യിൽ ചാത്തുക്കുട്ടിയുടെയും കല്യാണിയുടെയും മകനായി കന്നൂർ ജില്ലയിലെ തളിപ്പറമ്പിൽ ജനിച്ചു. രാഘവന്റെ പ്രാഥമിക വിദ്യാഭ്യാസം തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു. മധുര ഗാന്ധിഗ്രാമിൽ നിന്നായിരുന്നു രാഘവൻ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഡിഗ്രിയ്ക്കുശേഷം സിനിമ പഠിയ്ക്കണമെന്ന ആഗ്രഹവുമായി ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു. മൂന്നുവർഷത്തെ പഠനം പൂർത്തിയായപ്പോൾ നാടകത്തിൽ നിന്നും സിനിമയിൽ നിന്നുമായി നിരവധി അവസരങ്ങൾ രാഘവനെ തേടിവന്നു. നടനാവാനല്ല സംവിധായകനാകാനായിരുന്നു രാഘവന്റെ ആഗ്രഹം. അതിനിടയിൽ കന്നഡ സംവിധായകൻ ജി വി അയ്യരെ കാണാനിടയായത് രാഘവ്ന്റെ ജീവിതത്തിലെ വഴിത്തിരിവായി. ചില കന്നഡ സിനിമകളിൽ രാഘവൻ സഹസംവിധായകനായി പ്രവർത്തിച്ചു.

ജി വി അയ്യരുടെ സുഹൃത്താണ് രാഘവനെ കായൽക്കരയിൽ എന്ന മലയാള ചിത്രത്തിൽ നായകനായി തിരഞ്ഞെടുക്കുന്നത്. 1968-ൽ റിലീസായ കായൽക്കരയിൽ എന്ന സിനിമയുടെ വിജയം മലയാള സിനിമയിൽ രാഘവന്റെ സ്ഥാനമുറപ്പിച്ചു. അടുത്ത ചിത്രം രാമുകാര്യാട്ട് സംവിധാനം ചെയ്ത അഭയം ആയിരുന്നു. അഭയത്തിലെ രാഘവന്റെ അഭിനയം കണ്ടാണ് പി എൻ മേനോൻ തന്റെ ചെമ്പരത്തി എന്ന സിനിമയിൽ രാഘവനെ നായകനാക്കുന്നത്. ചെമ്പരത്തിയുടെ വിജയം രാഘവനെ മലയാളത്തിലെ മുൻ നിര നായകന്മാരിൽ ഒരാളാക്കി. നൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1987-ൽ കിളിപ്പാട്ട് എന്ന സിനിമ സംവിധാനം ചെയ്യുകയും നിർമ്മിയ്ക്കുകയും ചെയ്തു. കിളിപ്പാട്ട് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നാഷണൽ അവാർഡ് കരസ്ഥമാക്കി. സിനിമകൾ കൂടാതെ സീരിയലുകളിലും രാഘവൻ അഭിനയിക്കുന്നുണ്ട്.

രാഘവന്റെ ഭാര്യയുടെ പേര് ശോഭ, രണ്ടു മക്കളാണ് അവർക്കുള്ളത്. ജിഷ്ണു. ജോത്സ്ന. സിനിമാതാരമായിരുന്ന ജിഷ്ണു അസുഖ ഭാധിതനായി മരിയ്ക്കുകയാണുണ്ടായത്.

 

സംവിധാനം ചെയ്ത സിനിമകൾ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കായൽക്കരയിൽഎൻ പ്രകാശ് 1968
വീട്ടുമൃഗംപി വേണു 1969
സൂസി ജോയിഎം കുഞ്ചാക്കോ 1969
റസ്റ്റ്‌ഹൗസ് കോളേജ് വിദ്യാർത്ഥിജെ ശശികുമാർ 1969
അഭയം മുരളിരാമു കാര്യാട്ട് 1970
അമ്മ എന്ന സ്ത്രീ ശശികെ എസ് സേതുമാധവൻ 1970
തപസ്വിനിഎം കൃഷ്ണൻ നായർ 1971
ഉമ്മാച്ചുപി ഭാസ്ക്കരൻ 1971
ആഭിജാത്യംഎ വിൻസന്റ് 1971
സി ഐ ഡി നസീർ സി ഐ ഡി ചന്ദ്രൻപി വേണു 1971
പ്രതിധ്വനിവിപിൻദാസ് 1971
ടാക്സി കാർപി വേണു 1972
ചെമ്പരത്തി ദിനേഷ്പി എൻ മേനോൻ 1972
നൃത്തശാലഎ ബി രാജ് 1972
മഴക്കാറ് രാധാകൃഷ്ണൻപി എൻ മേനോൻ 1973
സ്വർഗ്ഗപുത്രിപി സുബ്രഹ്മണ്യം 1973
ആരാധികബി കെ പൊറ്റക്കാട് 1973
നഖങ്ങൾ യേശുദാസ്എ വിൻസന്റ് 1973
ഉദയം ഡോ മോഹൻദാസ്പി ഭാസ്ക്കരൻ 1973
ചായംപി എൻ മേനോൻ 1973

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
കിളിപ്പാട്ട്രാഘവൻ 1987

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
കിളിപ്പാട്ട്രാഘവൻ 1987

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
കിളിപ്പാട്ട്രാഘവൻ 1987

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ഊഞ്ഞാൽഐ വി ശശി 1977

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
നിഴലാട്ടംഎ വിൻസന്റ് 1970സുധീർ