റഫീക്ക് ഹാറ്റ്

Rafeek Hat
Date of Birth: 
Sunday, 18 October, 1953

അഭിനേതാവ്. 1953 ഒക്റ്റോബർ 18 ന് അന്ത്രു ഹാജിയുടെയും ഹജ്ജുമ്മയുടെയും മകനായി മാഹിയിൽ ജനിച്ചു. എം എം സ്ക്കൂൾ, സെന്റ് ജോസഫ് സ്ക്കൂൾ, എം ജി ജി ആർട്സ് കോളേജ് മാഹി എന്നിവിടങ്ങളിലായിരുന്നു റഫീക്കിന്റെ വിദ്യാഭ്യാസം.1985-ൽ നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് അഭിനയരംഗത്തേയ്ക്ക് കടന്നുവരുന്നത്. അഞ്ച് വർഷത്തെ നാടകാഭിനയത്തിനുശേഷം അദ്ദേഹം സിനിമയിലേയ്ക്ക് പ്രവേശിച്ചു.

റഫീക്ക് 1990-ലാണ് സിനിമാഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്. സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ഇൻ ഹരിഹർ നഗർ എന്ന സിനിമയിൽ കൈനറ്റിക് ‌ഹോണ്ടയിൽ വരുന്ന വില്ലനായി വളരെ ശ്രദ്ധേയമായ റോളിലാണ് അദ്ദേഹം ആദ്യമായി അഭിനയിച്ചത്. തുടർന്ന് നഗരത്തിൽ സംസാരവിഷയം, കാബൂളിവാല, ഹിറ്റ്ലർ, പഞ്ചാബി ഹൗസ്, ഒന്നാമൻ  എന്നിവയുൾപ്പെടെ അറുപതോളം സിനിമകളിൽ അഭിനയിച്ചു.  വില്ലൻ വേഷങ്ങളായിരുന്നു ഏറെ ശ്രദ്ധേയമായത്.

റഫീക്ക് ഹാറ്റിന് ഭാര്യയും മൂന്ന് പെണ്മക്കളും ഒരു മകനും ഉണ്ട്. 

റഫീക് ‌ഹാറ്റിന്റെ ഫേസ്ബുക്ക്പ്രൊഫൈലിവിടെ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
വൈശാലിഭരതൻ 1988
മൂന്നാംമുറകെ മധു 1988
ദൗത്യംഎസ് അനിൽ 1989
ഇൻ ഹരിഹർ നഗർസിദ്ദിഖ്,ലാൽ 1990
നഗരത്തിൽ സംസാരവിഷയംതേവലക്കര ചെല്ലപ്പൻ 1991
ഓ ഫാബികെ ശ്രീക്കുട്ടൻ 1993
കാബൂളിവാല മാനേജർ/ഗുണ്ടസിദ്ദിഖ്,ലാൽ 1994
ഭീഷ്മാചാര്യകൊച്ചിൻ ഹനീഫ 1994
സ്ഫടികം ജെറിയുടെ ബന്ധുഭദ്രൻ 1995
ഹിറ്റ്ലർസിദ്ദിഖ് 1996
പഞ്ചാബി ഹൗസ്റാഫി - മെക്കാർട്ടിൻ 1998
പട്ടാഭിഷേകംപി അനിൽ,ബാബു നാരായണൻ 1999
നിറംകമൽ 1999
ഉന്നതങ്ങളിൽജോമോൻ 2001
ഒന്നാമൻതമ്പി കണ്ണന്താനം 2002
ഗ്രാമഫോൺകമൽ 2002
സദാനന്ദന്റെ സമയംഅക്കു അക്ബർ,ജോസ് 2003
സി ഐ ഡി മൂസജോണി ആന്റണി 2003
മാസ്റ്റേഴ്സ്ജോണി ആന്റണി 2012
ഡ്രാക്കുളവിനയൻ 2013