രാശി ഖന്ന
1990 നവംബർ 30 -ന് ഡൽഹിയിൽ ജനിച്ചു. ഡൽഹി സെന്റ് മാർക്ക്സ് സീനിയർ സെക്കന്ററി പബ്ലിക് സ്ക്കൂളിലായിരുന്നു രാശി ഖന്നയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ലേഡി ശ്രീറാം കോളേജിൽ നിന്നും ഇംഗ്ലീഷ് ബിരുദം നേടി. പഠനത്തിനുശേഷം പരസ്യ കമ്പനിയിൽ കോപ്പിറൈറ്ററായി ജോലിയിൽ ചേർന്നു. പിന്നീട് പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാൻ തുടങ്ങി.പരസ്യ ചിത്രങ്ങളിലൂടെയാണ് രാശി ഖന്ന സിനിമയിലെത്തുന്നത്.
2013 -ൽമദ്രാസ് കഫെഎന്ന ഹിന്ദി ചിത്രത്തിലൂടെയാണ് രാശി ഖന്ന അഭിനയരംഗത്തെത്തുന്നത്. ആ വർഷം തന്നെമനംഎന്ന സിനിമയിലൂടെ തെലുങ്കിലും അരങ്ങേറി. 2017 -ൽവില്ലൻ എന്ന സിനിമയിലൂടെയാണ് രാശി ഖന്ന മലയാളത്തിലെത്തിയത്. 2021 -ൽഭ്രമം എന്ന സിനിമയിലും അഭിനയിച്ചു. മലയാളം,തമിഴ്,തെലുങ്ക്, ഹിന്ദി ഭാഷകളിലായി മുപ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. രാശി ഖന്ന അഭിനയിച്ചവയിൽ ഭൂരിപക്ഷവും തെലുങ്കു സിനിമകളാണ്. സിനിമകൾ കൂടാതെ ചില വെബ് സീരിസുകളിലും അഭിനയിച്ചിട്ടുണ്ട്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
വില്ലൻ | ഹർഷിത ചോപ്ര ഐ പി എസ് | ബി ഉണ്ണികൃഷ്ണൻ | 2017 |
ഭ്രമം | അന്ന | രവി കെ ചന്ദ്രൻ | 2021 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
---|---|---|---|---|---|
വില്ലൻ പ്രൊമോ സോങ്ങ് | വില്ലൻ | ബി കെ ഹരിനാരായണൻ | 4 മ്യൂസിക് | 2017 |