ആർ വേണുഗോപാൽ

R Venugopal
ആർ വേണുഗോപാൽ-രചന-ചിത്രം
Date of Birth: 
തിങ്കൾ, 25 November, 1968
വേണുഗോപാൽ ആർ
വേണുഗോപാൽ രാമചന്ദ്രൻ നായർ
എഴുതിയ ഗാനങ്ങൾ:22
കഥ:1
സംഭാഷണം:1
തിരക്കഥ:1

സ്വദേശം കുട്ടനാട്ടിലെ എടത്വാ. അച്ഛൻ പരേതനായ എൻ രാമചന്ദ്രൻ നായർ, അമ്മ രാധാമണിയമ്മ. കൊല്ലം തങ്കശേരിയിലെ ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ബോയ്സ് ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. തുടർന്ന് കോതമംഗലം എം എ എൻജിനിയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിടെക് ബിരുദവും നേടി. മൈത്രി അഡ്വര്‍ടൈസിംഗിന്റെ സാരഥിയാണിപ്പോൾ വേണുഗോപാല്‍. 'സ്പാനിഷ് മസാല' ചിത്രത്തിലെ ഗാനങ്ങൾക്ക് രചന നിർവ്വഹിച്ചുകൊണ്ടാണ് വേണുഗോപാൽ മലയാള ചലച്ചിത്രലോകത്ത് തുടക്കമിടുന്നത്. തുടർന്ന് "ടാ തടിയാ" , "22 ഫീമെയിൽ കോട്ടയം", "ജവാന്‍ ഒാഫ് വെള്ളിമല" തുടങ്ങിയ സിനിമകൾക്കും ഗാനങ്ങള്‍ രചിച്ചു. ലാല്‍ജോസിന്റെ പുതിയ ചിത്രമായ "നീന" യുടെ തിരക്കഥ, സംഭാഷണം രചിച്ചുകൊണ്ട് ആ മേഖലയിലേക്കും കടന്നിരിക്കയാണിപ്പോൾ വേണുഗോപാൽ. ഭാര്യ മിനി വേണുഗോപാൽ. മക്കൾ നിഖിൽ വി നായർ, നിതിൻ വി നായർ.

വേണുഗോപാലിന്റെ എഫ് ബി പേജ്Venugopal Ramachandran Nair

 

 

കഥ

ചിത്രം സംവിധാനം വര്‍ഷം
നീ-നലാൽ ജോസ് 2015

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
നീ-നലാൽ ജോസ് 2015

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
നീ-നലാൽ ജോസ് 2015

ഗാനരചന

ആർ വേണുഗോപാൽ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
ഡാഡി കൂൾഡാഡി കൂൾബിജിബാൽഗായത്രി സുരേഷ് 2009
മെല്ലെ കൊല്ലും22 ഫീമെയ്‌ൽ കോട്ടയംറെക്സ് വിജയൻനേഹ എസ് നായർ,ജോബ് കുര്യൻ 2012
മെല്ലെ കൊല്ലും (ആലാപ് )22 ഫീമെയ്‌ൽ കോട്ടയംറെക്സ് വിജയൻജോബ് കുര്യൻ,നേഹ എസ് നായർ 2012
ചില്ലാണേ (റീമിക്സ് വേർഷൻ )22 ഫീമെയ്‌ൽ കോട്ടയംബിജിബാൽനേഹ എസ് നായർ 2012
ചില്ലാണേ …22 ഫീമെയ്‌ൽ കോട്ടയംബിജിബാൽനേഹ എസ് നായർ 2012
മറയുമോജവാൻ ഓഫ് വെള്ളിമലബിജിബാൽഹരീഷ് ശിവരാമകൃഷ്ണൻ 2012
ആലും ആറുംജവാൻ ഓഫ് വെള്ളിമലബിജിബാൽബിജിബാൽ 2012
മറയുമോ(Remix)ജവാൻ ഓഫ് വെള്ളിമലബിജിബാൽഹരീഷ് ശിവരാമകൃഷ്ണൻ 2012
വാനം നീലയാണ് ഭായ്ടാ തടിയാബിജിബാൽബിജിബാൽ,റെക്സ് വിജയൻ,രഞ്ജിത് ജയരാമൻ 2012
മേലേ മോഹവാനംടാ തടിയാബിജിബാൽഷഹബാസ് അമൻ,നജിം അർഷാദ് 2012
അക്കരെ നിന്നൊരുസ്പാനിഷ് മസാലവിദ്യാസാഗർവിനീത് ശ്രീനിവാസൻ,സുജാത മോഹൻ 2012
ആരെഴുതിയാവോസ്പാനിഷ് മസാലവിദ്യാസാഗർകാർത്തിക്,ശ്രേയ ഘോഷൽ 2012
ഇരുളിൽ ഒരു കൈത്തിരിസ്പാനിഷ് മസാലവിദ്യാസാഗർഉദിത് നാരായണൻ,വിദ്യാസാഗർ 2012
ഹയ്യോ അയ്യോ അയ്യയ്യോസ്പാനിഷ് മസാലവിദ്യാസാഗർഫ്രാങ്കോ,യാസിൻ നിസാർ 2012
ഇരുളിൽ ഒരു കൈത്തിരിസ്പാനിഷ് മസാലവിദ്യാസാഗർകാർത്തിക്,വിദ്യാസാഗർ 2012
യാനം തീരങ്ങൾ തേടുന്ന യാനംഎസ്കേപ്പ് ഫ്രം ഉഗാണ്ടഗോപി സുന്ദർലഭ്യമായിട്ടില്ല 2013
എന്തു ചെയ്യാൻ ഞാൻപെരുച്ചാഴിഅറോറബോംബെ ജയശ്രീ 2014
തേൻ നിലാനീ-നനിഖിൽ ജെ മേനോൻസച്ചിൻ വാര്യർ 2015
I remember you (F)നീ-നനിഖിൽ ജെ മേനോൻശക്തിശ്രീ ഗോപാലൻ 2015
I remember you (M)നീ-നനിഖിൽ ജെ മേനോൻനിഖിൽ ജെ മേനോൻ 2015
Submitted 15 years 6 months ago byNeeli.