പ്രേംകുമാർ
1967 സെപ്റ്റംബർ 12ന് ജെയിംസ് സാമുവേലിന്റെയും ജയകുമാരിയുടെയും മകനായി തിരുവനന്തപുരത്തെ കഴക്കൂട്ടത്താണ് പ്രേംകുമാറിന്റെ ജനനം. തിരുവനന്തപുരത്തെ വിവിധ കലാലയങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു. അവിടെ നിന്നും ഒന്നാം റാങ്കോടെ ആണ് പ്രേംകുമാർ പാസ്സായത്. പ്രശസ്ത സംവിധായകൻ പി എ ബക്കറിന്റെ പി കൃഷ്ണപിള്ളയെക്കുറിച്ചുള്ള "സഖാവ്" എന്ന സിനിമയിൽ ആയിരുന്നു ആദ്യം അഭിനയിച്ചത്.എന്നാൽ ആ ചിത്രം പ്രദർശനത്തിനെത്തിയില്ല. തുടർന്ന് തൊണ്ണൂറുകളിൽ ദൂരദർശൻ മലയാളം ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന "ലംബോ" എന്ന ടെലിഫിലം ആണ് പ്രേംകുമാറിനെ അഭിനയ രംഗത്തേക്ക് വീണ്ടും കൊണ്ടുവരുന്നത്.വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ ഇതിലെ അഭിനയത്തിന് 1990 ലെ മികച്ച നടനുള്ള കേരള സംസ്ഥാന ടി വി അവാർഡ് ഇദ്ദേഹത്തിനായിരുന്നു. അരങ്ങ് എന്ന ചിത്രം ആണ് ആദ്യം റിലീസ് ആയത്. മുപ്പതു വർഷത്തിലധികമായി അഭിനയ രംഗത്തുള്ള പ്രേംകുമാർ, ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു നായക വേഷങ്ങളിലേക്ക് എത്തി. ജോണിവാക്കർ, അനിയൻ ബാവ ചേട്ടൻ ബാവ, പുതുക്കോട്ടയിലെ പുതുമണവാളൻ, മന്ത്രിക്കൊച്ചമ്മ, ആദ്യത്തെ കണ്മണി, ഇക്കരെയാണെന്റെ താമസം തുടങ്ങി നൂറോളം സിനിമകളിൽ നായകനും സഹനടനുമായി മികച്ച പ്രകടനം തന്നെ ആണ് പ്രേംകുമാർ കാഴ്ച വെച്ചത്. വ്യക്തിപരമായ കാരണങ്ങളാൽ അഭിനയരംഗത്ത് നിന്നും കുറച്ചു കാലം വിട്ടു നിന്ന പ്രേംകുമാർ ചട്ടക്കാരി, തേജാഭായി ആൻഡ് ഫാമിലി, ഷട്ടർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമരംഗത്ത് വീണ്ടും സജീവമായി.
ഭാര്യ ജിഷയും മകൾ ജമീമയുമൊത്ത് കഴക്കൂട്ടത്ത് താമസിക്കുന്നു .
സഹോദരങ്ങൾ: അജിത് കുമാർ , പ്രസന്ന കുമാർ
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
അമ്പമ്പോ ഇതെന്തൊരു തൊന്തരവ് | കെ എം രാജ് | ||
കവാടം | വിശ്വനാഥൻ | കെ ആർ ജോഷി | 1988 |
ഒരു പ്രത്യേക അറിയിപ്പ് | ആർ എസ് നായർ | 1991 | |
സുന്ദരിക്കാക്ക | ജോൺസൺ | മഹേഷ് സോമൻ | 1991 |
അരങ്ങ് | ചന്ദ്രശേഖരൻ | 1991 | |
ജോണി വാക്കർ | ജയരാജ് | 1992 | |
പണ്ടു പണ്ടൊരു രാജകുമാരി | വിജി തമ്പി | 1992 | |
ഒരു കൊച്ചു ഭൂമികുലുക്കം | ചന്ദ്രശേഖരൻ | 1992 | |
കിങ്ങിണി | എ എൻ തമ്പി | 1992 | |
ചെപ്പടിവിദ്യ | തോമാച്ചൻ | ജി എസ് വിജയൻ | 1993 |
അമ്മയാണെ സത്യം | ബാലചന്ദ്ര മേനോൻ | 1993 | |
ബട്ടർഫ്ലൈസ് | രാജീവ് അഞ്ചൽ | 1993 | |
കളിപ്പാട്ടം | വേണു നാഗവള്ളി | 1993 | |
ഗാന്ധർവ്വം | പ്രേമൻ | സംഗീത് ശിവൻ | 1993 |
കുലപതി | നഹാസ് ആറ്റിങ്കര | 1993 | |
ആയിരപ്പറ | വേണു നാഗവള്ളി | 1993 | |
പാടലീപുത്രം | ബൈജു തോമസ് | 1993 | |
ആലവട്ടം | രാജു അംബരൻ | 1993 | |
സന്താനഗോപാലം | സത്യൻ അന്തിക്കാട് | 1994 | |
ഹരിചന്ദനം | വി എം വിനു | 1994 |
നിർമ്മാണം
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
കമ്മട്ടിപ്പാടം | രാജീവ് രവി | 2016 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ദേവസ്പർശം | വി ആർ ഗോപിനാഥ് | 2018 |
കൂതറ | ശ്രീനാഥ് രാജേന്ദ്രൻ | 2014 |
ഓട്ടോ ബ്രദേഴ്സ് | നിസ്സാർ | 2000 |