പ്രവീണ

Praveena
ആലപിച്ച ഗാനങ്ങൾ:1

മലയാള ചലച്ചിത്ര,സീരിയൽ താരം. രാമചന്ദ്രൻ നായരുടെയും ലളിത ഭായിയുടെയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. 1992 -ൽഗൗരി എന്ന ചിത്രത്തിൽ ബാലതാരമായാണ് പ്രവീണയുടെ അഭിനയജീവിതത്തിന്റെ  തുടക്കം. 1997-ൽ കളിയൂഞ്ഞാൽ എന്ന ചിത്രത്തിലായിരുന്നു പിന്നീട് പ്രവീണ അഭിനയിച്ചത്. തുടർന്ന് അൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. അവയിൽ ഒരാൾ മാത്രം, ഒരു പെണ്ണും രണ്ടാണും, അഗ്നിസാക്ഷി, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, മനസ്സിൽ ഒരു മഞ്ഞുതുള്ളി എന്നിവയുൾപ്പെടെയുള്ള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 1998-ൽ അഗ്നിസാക്ഷി, 2008-ൽ ഒരുപെണ്ണും രണ്ടാണും എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം ലഭിച്ചു.

ഡബ്ബിംഗ് ആർട്ടിസ്റ്റു കൂടിയായ പ്രവീണ മലയാള സിനിമയിലെ പല നായികമാർക്കും ശബ്ദം പകർന്നിട്ടുണ്ട്. 2010- ൽ ഇലക്ട്ര, 2011-ൽ ഇവൻ മേഘരൂപൻ എന്നീ സിനിമകളിലെ ഡബ്ബിംഗിന് മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള അവാർഡ് പ്രവീണയ്ക്ക് ലഭിച്ചു. ഇരുപത്തിയഞ്ച് സിനിമകളിലായി വിവിധ നടിമാർക്ക് പ്രവീണ ശബ്ദം പകർന്നിട്ടുണ്ട്. 2002-ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത  ഗംഗ എന്ന സീരിയലിലൂടെയാണ്  ടെലിവിഷൻ രംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്.സ്വപ്നം, മേഘം, സ്വരം, സ്വാമി അയ്യപ്പൻ, ദേവീ മഹാത്മ്യം എന്നിവയുൾപ്പെടെ നിരവധി സീരിയലുകളിൽ പ്രവീണ അഭിനയിച്ചിട്ടുണ്ട്. ചില തമിഴ് സീരിയലുകളിലും അഭിനയിച്ചിരുന്നു. ടെലിവിഷൻ പരിപാടികളുടെ അവതാരികയുമായിരുന്നു പ്രവീണ.

പല ബ്രാൻഡുകളുടെയും പരസ്യത്തിൽ മോഡലായിട്ടുള്ള പ്രവീണ ആൽബം സോംഗുകളിലും അഭിനയിച്ചിട്ടുണ്ട്. നല്ലൊരു നർത്തകി കൂടിയായ പ്രവീണ നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലും ടെലിവിഷൻ റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.

പ്രവീണയുടെ ഭർത്താവ് പ്രമോദ് നായർ, ദുബായിൽ ബാങ്ക് ഓഫീസറാണ്. മകൾ ഗൗരി പ്രമോദ്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കളിയൂഞ്ഞാൽ രാധപി അനിൽ,ബാബു നാരായണൻ 1997
രാജതന്ത്രംഅനിൽ ചന്ദ്ര 1997
ഒരാൾ മാത്രം മാളവികസത്യൻ അന്തിക്കാട് 1997
ദി ട്രൂത്ത് ഗായത്രിഷാജി കൈലാസ് 1998
കലാപംബൈജു കൊട്ടാരക്കര 1998
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം ആശരാജസേനൻ 1998
പ്രണയവർണ്ണങ്ങൾസിബി മലയിൽ 1998
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ലക്ഷ്മിവിനയൻ 1999
അഗ്നിസാക്ഷിശ്യാമപ്രസാദ് 1999
സാഫല്യംജി എസ് വിജയൻ 1999
ഏഴുപുന്നതരകൻ റാണിപി ജി വിശ്വംഭരൻ 1999
മഴവില്ല്ദിനേശ് ബാബു 1999
ഋഷിവംശംരാജീവ് അഞ്ചൽ 1999
ഒന്നാം വട്ടം കണ്ടപ്പോൾകെ കെ ഹരിദാസ് 1999
ഇംഗ്ലീഷ് മീഡിയംപ്രദീപ് ചൊക്ലി 1999
ഗാന്ധിയൻ ദിവ്യഷാർവി 2000
മനസ്സിൽ ഒരു മഞ്ഞുതുള്ളിജയ്കുമാർ നായർ 2000
പുനരധിവാസം സാവിത്രിവി കെ പ്രകാശ് 2000
പൈലറ്റ്സ് സിസറ്റർ സിൻഡ്രല്ലരാജീവ് അഞ്ചൽ 2000
നളചരിതം നാലാം ദിവസംമോഹനകൃഷ്ണൻ 2001

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
പൊന്നല്ലേ നീയെൻഇനിയെന്നുംഎം ജയചന്ദ്രൻ

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
ഉണ്ടഖാലിദ് റഹ്മാൻ 2019
ഇലക്ട്രശ്യാമപ്രസാദ് 2016മനീഷ കൊയ്‌രാള
ഞാൻ സംവിധാനം ചെയ്യുംബാലചന്ദ്ര മേനോൻ 2015
ഹോംലി മീൽസ്അനൂപ് കണ്ണൻ 2014
ഇവൻ മേഘരൂപൻപി ബാലചന്ദ്രൻ 2012
മകരമഞ്ഞ്ലെനിൻ രാജേന്ദ്രൻ 2011മല്ലിക കപൂർ
നോവൽഈസ്റ്റ് കോസ്റ്റ് വിജയൻ 2008സദ
മാടമ്പിബി ഉണ്ണികൃഷ്ണൻ 2008
കറുത്ത പക്ഷികൾകമൽ 2006
വാസ്തവംഎം പത്മകുമാർ 2006
എന്റെ വീട് അപ്പൂന്റേംസിബി മലയിൽ 2003ജ്യോതിർമയി
ഇന്നലെകളില്ലാതെജോർജ്ജ് കിത്തു 1997
ശോഭനംഎസ് ചന്ദ്രൻ 1997
കിലുകിൽ പമ്പരംതുളസീദാസ് 1997
ഇതാ ഒരു സ്നേഹഗാഥക്യാപ്റ്റൻ രാജു 1997
സൂപ്പർമാൻറാഫി - മെക്കാർട്ടിൻ 1997