പ്രകാശ് ബാരെ

Prakash Bare
Prakash Bare-m3db

മലയാള സിനിമാ-നാടക പ്രവർത്തകനായ പ്രകാശ് ബാരെ 'സൂഫി പറഞ്ഞ കഥ'യിലൂടെ നിർമ്മാതാവായും അഭിനേതാവായും സിനിമയിൽ അരങ്ങേറി.

മംഗലാപുരത്തിനടുത്ത് യെക്കർ എന്ന ഗ്രാമത്തിൽ ജനിച്ച പ്രകാശ് ബരെ വളർന്നത് കാസർഗോഡാണ്. ഐ ഐ ടി കാൺപൂരിൽനിന്ന് മൈക്രോ ഇലക്ട്രോണിക്സിൽ ബിരുദാന്തര ബിരുദം നേടിയ അദ്ദേഹം 15 വർഷം കാലിഫോർണിയയിൽ ജോലിനോക്കി. ബാംഗളൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സിലിക്കൺ മീഡിയ എന്ന ബാനറിന്റെ ശില്പി. സിലിക്കൺ മീഡിയയുടെ 'ഗോദോയെ കാത്ത്' എന്ന നാടകവും ശ്രദ്ധേയമാണ്‌.

ഇന്റർനെറ്റിൽനിന്ന് പാട്ടുകളും സിനിമകളും ഡൗൺലോഡ് ചെയ്യുന്നവരെ കുടുക്കുന്നതിനായി 'ഏജന്റ് ജാദു' എന്ന സോഫ്റ്റ്‌വെയർ ഉണ്ടാക്കിയതിൽ പ്രധാന പങ്കുവഹിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സൂഫി പറഞ്ഞ കഥ മാമൂട്ടിപ്രിയനന്ദനൻ 2010
ഇവൻ മേഘരൂപൻ കെ പി മാധവൻ നായർപി ബാലചന്ദ്രൻ 2012
പ്രഭുവിന്റെ മക്കൾ ഹരിപഞ്ചാനൻ ബാബസജീവൻ അന്തിക്കാട് 2012
ഇത്രമാത്രം മനോജ്കെ ഗോപിനാഥൻ 2012
അരികെ അനുരാധയുടെ അയല്‌വാസിശ്യാമപ്രസാദ് 2012
ഫ്രൈഡേ 11.11.11 ആലപ്പുഴ അരുൺലിജിൻ ജോസ് 2012
ദി പവർ ഓഫ് സൈലൻസ്വി കെ പ്രകാശ് 2013
അകംശാലിനി ഉഷ നായർ 2013
പാപ്പിലിയോ ബുദ്ധ എസ് പിജയൻ കെ ചെറിയാൻ 2013
ഒരു ഇന്ത്യൻ പ്രണയകഥ ആസാദ്സത്യൻ അന്തിക്കാട് 2013
നയനകെ എൻ ശശിധരൻ 2014
ഇവിടെശ്യാമപ്രസാദ് 2015
ഒരാൾപ്പൊക്കം മഹേന്ദ്രൻസനൽ കുമാർ ശശിധരൻ 2015
റോക്ക്സ്റ്റാർവി കെ പ്രകാശ് 2015
വലിയ ചിറകുള്ള പക്ഷികൾ ഡോ മോഹൻ കുമാർഡോ ബിജു 2015
കുക്കിലിയാർ രാമൻ പിള്ളനേമം പുഷ്പരാജ് 2015
നിർണായകം മോഹൻവി കെ പ്രകാശ് 2015
ജലം സുനിൽ ദാസ്എം പത്മകുമാർ 2016
കവിയുടെ ഒസ്യത്ത്വിനീത് അനിൽ 2017
ടിയാൻജിയെൻ കൃഷ്ണകുമാർ 2017
Submitted 14 years 3 months ago byrkurian.