പഴവിള രമേശൻ
Attachment | Size |
---|---|
![]() | 55.45 KB |
കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിളയില്‍ എന്‍.എ. വേലായുധന്റെയും കെ. ഭാനുക്കുട്ടിഅമ്മയുടെയും മകനായി 1936 മാർച്ച് 29 ആം തിയതി പഴവിള രമേശൻ ജനിച്ചു.
അഞ്ചാലുംമൂട് പ്രൈമറി സ്‌കൂള്‍/കരിക്കോട് ശിവറാം ഹൈസ്‌കൂള്‍/കൊല്ലം എസ്.എന്‍ കോളേജ്/തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
പതിനാലാമത്തെ വയസില്‍ നാടകങ്ങള്‍ക്ക് ഗാനം എഴുതിക്കൊണ്ട് ഗാനരംഗത്തെത്തിയ ഇദ്ദേഹം 1961 മുതൽ 1968 വരെ കെ. ബാലകൃഷ്ണന്റെ 'കൗമുദി' ആഴ്ചപ്പതിപ്പിൽ സഹപത്രാധിപരായിരുന്നു. തുടർന്ന് 1968 മുതൽ 1993 വരെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിൽ ജോലി നോക്കി.
മഴയുടെ ജാലകം/പഴവിള രമേശന്റെ കവിതകൾ/ ഞാനെന്റെ കാടുകളിലേയ്ക്ക് എന്നീ കവിതാസമാഹാരങ്ങളും. ഓർമ്മകളുടെ വർത്തമാനം/മായാത്ത വരകൾ/ നേർവര എന്നീ ലേഖനങ്ങളും അദ്ദേഹത്തിന്റെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ്.
ഒരുകാലത്ത് സാഹിത്യത്തിലും സിനിമയിലും വാഴ്ത്തപ്പെട്ടിരുന്ന 'നികുഞ്ജ'മെന്ന തിരുവനന്തപുരം സുഹൃദ് സംഘത്തിലെ പ്രധാനിയായിരുന്ന ഇദ്ദേഹം ഭരത് ഗോപി സംവിധാനം ചെയ്ത 'ഞാറ്റടി'ക്ക് വേണ്ടിയാണ് ആദ്യമായി ഗാനങ്ങൾ രചിക്കുന്നത്. തുടർന്ന് ആംശസകളോടെ/മാളൂട്ടി/അങ്കിള്‍ ബണ്‍/വസുധ എന്നീ ചിത്രങ്ങള്‍ക്കും ഗാനങ്ങൾ രചിച്ചു. വി. രാജകൃഷ്ണന്‍ സംവിധാനം ചെയ്ത ശ്രാദ്ധം എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുമുണ്ട് ഇദ്ദേഹം.
2017 ല്‍ സാഹിത്യരംഗത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ്/അബുദാബി ശക്തി അവാർഡ്/മുലൂർ അവാർഡ്/ഫിലിം ക്രിട്ടിക്‌സ് അവാർഡ്/പി. കുഞ്ഞിരാമൻ നായർ അവാർഡ് എന്നിങ്ങന്നെ നീളുന്ന പുരസ്‌ക്കാരങ്ങളുടെ പട്ടിക അദ്ദേഹത്തിന്റെ സർഗ്ഗരചനക്ക് കിട്ടിയ അംഗീകാരങ്ങളാണ്.
കവി/ഗാനരചയിതാവ്/ലേഖനകർത്താവ്/മികച്ച സംഘാടകൻ/ഭാഷാപണ്ഡിതൻ എന്നിങ്ങനെ പ്രശസ്തനായ അദ്ദേഹം 2019 ജൂൺ 13 ആം തിയതി വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആസ്പത്രിയില്‍ വെച്ച് അന്തരിച്ചു.
സി.രാധയാണ് ഭാര്യ /സൂര്യ സന്തോഷ്/ സൗമ്യ എന്നിവരാണ് മക്കൾ.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
ശ്രാദ്ധം | വി രാജകൃഷ്ണൻ | 1994 |