പവിത്രൻ

Pavithran

തലശ്ശേരി സ്വദേശി. അച്ഛൻ പരമേശ്വരൻ, അമ്മ അമ്മു. ഇവരുടെ പത്തുമക്കളിൽ രണ്ടാമനാണ് പവിത്രൻ. പെരുമ്പാവൂർക്കാരനായ പവിത്രന്റെ കുടുംബം തലശ്ശേരിയിലേക്ക് കുടിയേറിയവരാണ്. അഞ്ചാം തരത്തിൽ പഠിക്കുമ്പോൾ സ്കൂൾ വാർഷികോത്സവത്തിൽ പെൺവേഷം കെട്ടിയാണ് കലാജീവിതത്തിനു തുടക്കമിടുന്നത്. ജീവിതസാഹചര്യങ്ങൾ നിമിത്തം പ്രീഡിഗ്രിക്കപ്പുറം പഠനം തുടരാൻ കഴിഞ്ഞില്ല. നടനും സംവിധയകനുമായ തലശ്ശേരിക്കാരൻ  ശ്രീനിവാസനുമായുള്ള അടുപ്പമാണ് പവിത്രന്റെ ജീവിതം മാറ്റിമറിക്കുന്നത്. അദ്ദേഹത്തിന്റെ സഹായത്തോടെ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്ൽ നിന്നും രണ്ട് വർഷത്തെ കോഴ്സ് പൂർത്തിയാക്കി. പിന്നീട്  പ്രിയദർശനുമായുള്ള പരിചയമാണ് സിനിമയിലേക്കുള്ള വാതിൽ തുറക്കുന്നത്. 80- 90 കളിൽ കിങ്ങിണിക്കൊമ്പ്‌, വാശി, ഒന്നും മിണ്ടാത്ത ഭാര്യ, എങ്ങനെയുണ്ടാശാനേ, വന്ദനം, അദ്വൈതം,വെള്ളാനകളുടെ നാട്, ദേവാസുരം  തുടങ്ങി അറുപതോളം ചിത്രങ്ങൾ.

സ്വന്തം വീട് പാലക്കാട് പുലാപ്പറ്റയിൽ. സകുടുംബം ഇപ്പോൾ കോയമ്പത്തൂർ ആണ് താമസം.

അവലംബം: അബ്ദുൾ കലാമിന്റെഫേസ്‌ബുക്ക് പോസ്റ്റ്

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഹലോ മദ്രാസ് ഗേൾ റൗഡിജെ വില്യംസ് 1983
കിങ്ങിണിക്കൊമ്പ്ജയൻ അടിയാട്ട് 1983
ഒന്നും മിണ്ടാത്ത ഭാര്യബാലു കിരിയത്ത് 1984
എങ്ങനെയുണ്ടാശാനേബാലു കിരിയത്ത് 1984
പാവം പൂർണ്ണിമ ഫാസിൽബാലു കിരിയത്ത് 1984
അരം+അരം= കിന്നരംപ്രിയദർശൻ 1985
നായകൻ (1985) പവിത്രൻബാലു കിരിയത്ത് 1985
ചെപ്പ് പരമേശ്വരൻപ്രിയദർശൻ 1987
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു ജോസഫ്പ്രിയദർശൻ 1988
വെള്ളാനകളുടെ നാട്പ്രിയദർശൻ 1988
ആഴിയ്ക്കൊരു മുത്ത് പവിത്രൻഷോഫി 1989
പൂരംനെടുമുടി വേണു 1989
അനഘബാബു നാരായണൻ 1989
വന്ദനംപ്രിയദർശൻ 1989
കടത്തനാടൻ അമ്പാടിപ്രിയദർശൻ 1990
അപാരതഐ വി ശശി 1992
അദ്വൈതംപ്രിയദർശൻ 1992
യാദവം ബാലൻ വള്ളിക്കാവ്ജോമോൻ 1993
നാരായംശശി ശങ്കർ 1993
ദേവാസുരം വീരാൻകുട്ടിഐ വി ശശി 1993

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
കമ്മീഷണർഷാജി കൈലാസ് 1994

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
അരം+അരം= കിന്നരംപ്രിയദർശൻ 1985മുകേഷ്