പി സി സോമൻ

P C Soman
PC Soman
Date of Death: 
Friday, 26 March, 2021

തിരുവനന്തപുരത്തെ ആദ്യകാല നാടക സംഘത്തിലെ സജീവ സാന്നിധ്യമായിരുന്ന
പാൽക്കുളങ്ങര ചെല്ലപ്പൻ പിള്ളയുടെ മകനായി 1940 ൽ ജനിച്ച പി സി സോമൻ തന്റെ 10 ആം വയസ്സിൽ തന്നെ  നാടകത്തിൽ അഭിനയിച്ചു തുടങ്ങി.

തിരുവനന്തപുരത്തെ അഭേദാനന്ദാശ്രമത്തിലാണ് ഇദ്ദേഹം തുടക്കം കുറിച്ചത്. തുടർന്ന് വിക്രമൻ നായർ, കൈനിക്കര സഹോദരന്മാർ എന്നിവരോടൊപ്പം ‘കലാവേദി’ എന്ന അമച്വർ ഗ്രൂപ്പിൽ പ്രവർത്തിച്ച ഇദ്ദേഹം അമച്വർ നാടകങ്ങളുൾപ്പെടെ 350 ഓളം നാടകങ്ങളിൽ ചെറുതും വലുതുമായ ധാരാളം വേഷങ്ങൾ അഭിനയിച്ചിട്ടുണ്ട്. മലയാളം ദൂരദർശന്റെ ആദ്യ കാലങ്ങളിൽ സീരിയലുകളിലും വേഷങ്ങൾ ചെയ്തിരുന്നു.

ട്രാൻവൻകൂർ ടൈറ്റാനിയത്തിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തിന്റെ ആദ്യ സിനിമ അടൂർ ഗോപാലകൃഷ്ണന്റെ തന്നെ സ്വയംവരം ആയിരുന്നു. തുടർന്ന് അടൂർ സിനിമകളിലെ സ്ഥിരം സാന്നിധ്യമായ ഇദ്ദേഹം ഗായത്രി, കൊടിയേറ്റം, മുത്താരംകുന്ന് പി.ഒ, അച്ചുവേട്ടന്റെ വീട്, ഇരുപതാം നൂറ്റാണ്ട്, മതിലുകൾ, ചാണക്യൻ, കൗരവർ, ധ്രുവം, ഇലയും മുള്ളും, വിധേയൻ, അഗ്നിദേവൻ, കഴകം, കഥാപുരുഷന്‍, നിഴല്‍ക്കുത്ത്, ഒരു പെണ്ണും രണ്ടാണും, പിന്നെയും തുടങ്ങി നിരവധി ചിത്രങ്ങളിൽ തന്റെ അഭിനയങ്ങൾ കാഴ്ചവെച്ചു.

1997 ൽ ഫ്രഞ്ച് സംവിധായകൻ മാർക്യൂസ് എംഹൂഫ് സംവിധാനം ചെയ്ത ഫ്ലാമെൻ ഇമ് പാരഡൈസ് (Flammen im Paradies) എന്ന ഫ്രഞ്ച് സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇതിൽ മാമുകോയ, സാലു കൂറ്റനാട് തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

ഇദ്ദേഹം വാർദ്ധക്യ സാഹചരോഗങ്ങളാൽ 2021 മാർച്ച് 26 ആം തിയതി തന്റെ 81 ആം വയസ്സിൽ അന്തരിച്ചു.

തുളസിയാണ് ഭാര്യ. രശ്മി, രോഷ്നി എന്നിവരാണ് മക്കൾ. പ്രമുഖ പത്രപ്രവർത്തകൻ പരേതനായ പി.സി സുകുമാരൻ നായരുടെ സഹോദരനാണ്. 

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സ്വയംവരംഅടൂർ ഗോപാലകൃഷ്ണൻ 1972
ഗായത്രിപി എൻ മേനോൻ 1973
രണ്ടു ജന്മംനാഗവള്ളി ആർ എസ് കുറുപ്പ് 1978
കൊടിയേറ്റംഅടൂർ ഗോപാലകൃഷ്ണൻ 1978
നക്ഷത്രങ്ങളേ കാവൽ ദാമോദരൻകെ എസ് സേതുമാധവൻ 1978
ദൈവത്തെയോർത്ത് ചെല്ലപ്പൻആർ ഗോപിനാഥ് 1985
മുത്താരംകുന്ന് പി.ഒസിബി മലയിൽ 1985
നന്ദി വീണ്ടും വരികപി ജി വിശ്വംഭരൻ 1986
അച്ചുവേട്ടന്റെ വീട്ബാലചന്ദ്ര മേനോൻ 1987
ഇരുപതാം നൂറ്റാണ്ട് കസ്റ്റംസ് ഓഫീസർകെ മധു 1987
ഒരു സി ബി ഐ ഡയറിക്കുറിപ്പ്കെ മധു 1988
കണ്ടതും കേട്ടതുംബാലചന്ദ്ര മേനോൻ 1988
മതിലുകൾ ഹെഡ് കോൺസ്റ്റബിൾഅടൂർ ഗോപാലകൃഷ്ണൻ 1989
ചാണക്യൻടി കെ രാജീവ് കുമാർ 1989
ചാമ്പ്യൻ തോമസ്റെക്സ് ജോർജ് 1990
അവരുടെ സങ്കേതംജോസഫ് വട്ടോലി 1992
കൗരവർ കൊല്ലൻ രാമൻജോഷി 1992
ധ്രുവം ഭൈരവൻജോഷി 1993
വെണ്ടർ ഡാനിയൽ സ്റ്റേറ്റ് ലൈസൻ‌സിബാലു കിരിയത്ത് 1994
ഇലയും മുള്ളുംകെ പി ശശി 1994
Submitted 14 years 2 months ago byrkurian.
Contributors: 
ContributorsContribution
Photos