നൗഷാദ് ഇബ്രാഹിം
Noushad Ibrahim
സംവിധാനം:1
കഥ:1
സംഭാഷണം:1
തിരക്കഥ:1
സ്വദേശം കോഴിക്കോട്. അഭിനേതാവും ഡബ്ബിങ് ആർട്ടിസ്റ്റും സംവിധായകനുമായ നൗഷാദ് ഇബ്രാഹിം. മിമിക്രി, അനൗൺസർ, നാടകം തുടങ്ങിയ മേഖലകളിൽ സജീവമായിരുന്നു. മികച്ച നാടക നടനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട് .ടെലിവിഷൻ സീരിയലുകളിലും സജീവമാണ് നൗഷാദ്. മഴവിൽ മനോരമ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ മകൻ എന്ന സീരിയലിലെ അഭിനയം ഏറെ ജനശ്രദ്ധയാകർഷിച്ച ഒന്നാണ്. സന്തോഷ് കീഴാറ്റൂരിനെ നായകനാക്കി 'ഓടുന്നോൻ' എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട് ജയരാജിന്റെ ചിത്രമായ വീരത്തിൽ കുനാൽ കപൂറിന് ശബ്ദം നൽകിയത് നൗഷാദ് ആണ് മികച്ച നാടക നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നടിയാണ് നൗഷാദിന്റെ ഭാര്യജയ. മക്കൾസ്വാതി നൗഷാദ്,നിള നൗഷാദ് മഞ്ച് സ്റ്റാർ സിംഗർ ജേതാവാണ് മകൾനിള . സ്വാതി ഒട്ടനവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്‍ഷം |
---|---|---|
ഓടുന്നോൻ | നൗഷാദ് ഇബ്രാഹിം | 2019 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
എന്ന് നിന്റെ മൊയ്തീൻ | തോണിക്കാരൻ കുഞ്ഞിക്ക | ആർ എസ് വിമൽ | 2015 |
സൈഗാള്‍ പാടുകയാണ് | സിബി മലയിൽ | 2015 | |
വരി | വക്കീൽ | ശ്രീജിത്ത് പൊയിൽക്കാവ് | 2019 |
കഥ
ചിത്രം | സംവിധാനം | വര്‍ഷം |
---|---|---|
ഓടുന്നോൻ | നൗഷാദ് ഇബ്രാഹിം | 2019 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ഓടുന്നോൻ | നൗഷാദ് ഇബ്രാഹിം | 2019 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ഓടുന്നോൻ | നൗഷാദ് ഇബ്രാഹിം | 2019 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
കഠിന കഠോരമീ അണ്ഡകടാഹം | മുഹാഷിൻ | 2023 | |
വീരം | ജയരാജ് | 2017 | കുനാൽ കപ്പൂർ |
പെർഫ്യൂം | ഹരിദാസ് | 2017 |