ഒരാൾപ്പൊക്കം
പുരുഷനിർമിതമായ ഒരു ജീവിതത്തെയും സ്ത്രീയും പ്രകൃതിയുമായുള്ള അവന്റെ ബന്ധത്തെയും സംഘർഷത്തെയും മുൻനിർത്തി വിശകലനം ചെയ്യുന്ന ചലച്ചിത്രമാണ് ഒരാൾപ്പൊക്കം.
തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ (IFFK 2014) മികച്ച മലയാള സിനിമക്കുള്ള നെറ്റ്പാക്ക് &ഫിപ്രസ്ക്കി പുരസ്ക്കാരം നേടിയ ചിത്രം. 2012ലെ മികച്ച ടെലിഫിലിമിനുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ 'ഫ്രോഗി'ന്റെ സംവിധായകനും കവിയും ബ്‌ളോഗറുമായ സനൽകുമാർ ശശിധരന്റെ ആദ്യചലച്ചിത്രം കൂടിയാണ് ഒരാൾപ്പൊക്കം. പ്രശസ്ത ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്ദസാമി നായികയാവുന്ന സിനിമ. അഭിനേതാവും നിർമ്മാതാവുമായ പ്രകാശ് ബാരെയാണ് മീനയുടെ നായകനായി രംഗത്തെത്തുന്നത്.
Actors & Characters
Actors | Character |
---|---|
മഹേന്ദ്രൻ | |
മായ | |
ബുദ്ധ സന്യാസി | |
ആന്റോ | |
തെഹിരി | |
റോസ | |
റോസയുടെ മകൾ |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
സനൽ കുമാർ ശശിധരൻ | ഫിപ്രസ്കി പുരസ്ക്കാരം | ഫിപ്രസ്കി അവാർഡ് (മികച്ച മലയാളചിത്രം) | 2 014 |
സനൽ കുമാർ ശശിധരൻ | ഐ എഫ് എഫ് കെ | നെറ്റ്പാക്ക് അവാർഡ് (മികച്ച മലയാളചിത്രം) | 2 014 |
സനൽ കുമാർ ശശിധരൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച സംവിധായകൻ | 2 014 |
സന്ദീപ് കുറിശ്ശേരി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ശബ്ദലേഖനം | 2 014 |
ജിജി പി ജോസഫ് | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ശബ്ദലേഖനം | 2 014 |
കഥ സംഗ്രഹം
- പ്രശസ്ത കവിയും ദളിത് സാമൂഹ്യ പ്രവർത്തകയുമായ മീന കന്ദസാമി സിനിമയിൽ നായികയാവുന്നു.
- ജനകീയ കൂട്ടായ്മയിലൂടെ സിനിമ നിർമ്മിക്കുക എന്ന ആശയവുമായി,തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള കാഴ്ച്ച ചലച്ചിത്രവേദി
നിർമ്മിക്കുന്ന ചിത്രം. - സനൽ കുമാർ ശശിധരന്റെ ആദ്യ മുഴുനീള ഫീച്ചർ സിനിമയാണ് ഒരാൾപ്പൊക്കം.
- പ്രമുഖ പത്രപ്രവർത്തകനായ വെങ്കിടേഷ് രാമകൃഷ്ണൻ ആദ്യമായി അഭിനയിക്കുന്ന സിനിമ.
- പ്രധാന നടൻ പ്രകാശ് ബാരെ, കലാസംവിധായകൻ കാട്ടാക്കട മുരുകൻ, ശബ്ദവിഭാഗത്തിലെ എൻ ഹരികുമാർ, ടി കൃഷ്ണനുണ്ണി എന്നിവർ ഒഴികെയുള്ളവരുടെ ആദ്യ സിനിമയാണ് ഒരാൾപ്പൊക്കം.
- തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം.
- തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ (IFFK 2014) മികച്ച മലയാള സിനിമക്കുള്ള നെറ്റ്പാക്ക് &ഫിപ്രസ്ക്കി പുരസ്ക്കാരം നേടിയ ചിത്രം.
മായ എന്ന നായികാ കഥാപാത്രത്തെ അന്വേഷിച്ച് മഹേന്ദ്രൻ എന്ന നായക കഥാപാത്രം കേരളം മുതൽ കേദാർ നാഥ് വരെ നടത്തുന്ന ഒരു അന്വേഷണയാത്രയിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. യാത്രയിലുടനീളം മഹേന്ദ്രൻ കണ്ടെത്തുന്ന കഥാപാത്രങ്ങളിലൂടെയും സ്വന്തം ഓർമകളിൽ നിന്നിറങ്ങിവരുന്ന നിമിഷങ്ങളിലൂടെയും അയാളുടെ പ്രണയം, അഹങ്കാരം, മരണം, സ്വപ്നം എന്നിവയെ സ്പർശിച്ച് കടന്നു പോകുന്ന സിനിമ, ജീവിതം ഒരു പ്രതീതിയാഥാർത്ഥ്യമാണെന്ന് സൂചന നൽകുന്നു.
Audio & Recording
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 | Cells and consciousness | ബേസിൽ സി ജെ | ബേസിൽ സി ജെ | റിനു ശ്രീനിവാസൻ |
Attachment | Size |
---|---|
![]() | 81.91 KB |
![]() | 86.94 KB |
![]() | 73.65 KB |
![]() | 79.97 KB |
![]() | 54.92 KB |