പാടാത്ത പൈങ്കിളി

Padatha painkili

നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 22 March, 1957

padatha painkili poster

Actors & Characters

Cast: 
ActorsCharacter
തങ്കച്ചൻ
ചിന്നമ്മ
ലൂക്കാ സാർ
വെണ്ടർ കുട്ടി
ലൂസി
മൈലൻ
തേവി
ചക്കരവക്കൻ
കുഞ്ഞാണ്ടമ്മ
കൊച്ചേലി
പീലി
കൂനൻ ഈച്ചരപിള്ള
പോത്തച്ചൻ
കുറുവച്ചിയമ്മ

Main Crew

അസോസിയേറ്റ് എഡിറ്റർ: 
അസിസ്റ്റന്റ് ഡയറക്ടർ: 
കലാ സംവിധാനം: 

Awards, Recognition, Reference, Resources

അവാർഡുകൾ: 
നേടിയ വ്യക്തിഅവാർഡ്അവാർഡ് വിഭാഗംവർഷം
പി സുബ്രഹ്മണ്യം
ദേശീയ ചലച്ചിത്ര അവാർഡ്
മികച്ച പ്രാദേശിക ചിത്രം (മലയാളം)
1 957

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 

പോപുലർ ആയ ഒരു മലയാള നോവൽ ആദ്യമായാണ് സിനിമ ആകുന്നത്. മുട്ടത്ത് വർക്കിയുടെ 25 ഓളം കഥകൾ സിനിമകളാവുന്നതിന്റെ തുടക്കവുമായിരുന്നു ഇത്. മിസ് കുമാരി മലയാളസിനിമ എക്കാലവും കണ്ട പ്രധാന അഭിനേത്രി എന്ന് തെളിയിക്കപ്പെട്ടു. സ്ത്രീധനപ്രശ്നം ഗൌരവമായി ചിത്രീകരിച്ച ആ‍ാദ്യ സിനിമയുമായിരുന്നു ഇത്. ഉദയശങ്കർ ട്രൂപ്പിലെ നർത്തകി ആയിരുന്ന ശാന്തിയുടെ താരോദയം കുറിച്ചു പാടാത്ത പൈങ്കിളി. പിന്നീട് നീലാ പ്രൊഡക്ഷൻസിന്റെ എല്ലാ സിനിമകളിലും ശാന്തി ഒരു സ്ഥിരസാന്നിദ്ധ്യമായി.

കഥാസംഗ്രഹം: 

നിർദ്ധനനായ ലൂക്കാസാറിന്റെ മൂത്തമകൾ ചിന്നമ്മയ്ക്ക് പണക്കാരനായ തങ്കച്ചനെ ഇഷ്ടമാണ്. ധനാഢ്യനായ് വെണ്ടർ കുട്ടിയുടെ മകൾ ലൂസിയും തങ്കച്ചനെ സ്വപ്നം കാണുന്നവളാണ്. അപകടത്തിൽ തങ്കച്ചനു മുറിവു പറ്റിയപ്പോൾ അവൾ മേൽമുണ്ട് കീറി മുറിവു കെട്ടിയതോടെ തങ്കച്ചനും പാടാത്ത പൈങ്കിളി എന്നു വിളിച്ച് ചിന്നമ്മ്യോട് സ്നേഹം കാണിച്ചു. അപ്പന്റെ സമ്മതമില്ലാതെ കപ്പചെത്താൻ പോയ ചിന്നമ്മയുടെ കയ് മുറിഞ്ഞു, മുറിവ് വച്ചുകെട്ടാൻ പോയത് തങ്കച്ചന്റെ വീട്ടിലേയ്ക്കാണ്. പൈലുടെ മകൻ ചക്കരവക്കനുമായി ചിന്നമ്മയുടെ വിവാഹം നിശ്ചയിച്ചു. പക്ഷേ സ്ത്രീധനം വേണം. ലൂക്കാസാർ ആശുപത്ര്യിലായപ്പോൾ ചിന്നമ്മ മരുന്നിനുള്ള പണത്തിനു നിർവ്വാഹമില്ലാതെ തങ്കച്ചനെ സമീപിച്ചു. രാ‍ാത്രിയിൽ പണവുമായെത്തിയ അവളെ അപ്പനും തള്ളിപ്പറഞ്ഞു. എങ്കിലും ചിന്നമ്മയും വക്കനും തമ്മിലുള്ള കല്യാണം തീരുമാനിക്കപ്പെട്ടു. പള്ള്ലിയിൽ എത്തിയ വക്കന്റെ അപ്പൻ പീലി സ്ത്രീധനത്തുകയ്ക്ക് വാശി പിടിച്ചു. കല്യാണം നടക്കുകയില്ലാത്ത സ്ഥിതിയിലായി. അന്നേ ദിവസമാണ് തങ്കച്ചന്റേയും ലൂസിയുടേയും മനസ്സമ്മതം. നിസ്സഹയരായ ലൂക്കാസാറിന്റേയും ചിന്നമ്മയുടേയും സഹായത്തിനു തങ്കച്ചൻ തന്നെ തയാറായി. ലൂസിയോട് മാപ്പു ചോദിച്ച് അയാൾ ചിന്നമ്മയെ കെട്ടാൻ തീരുമാനിച്ചു. കല്യാണം നടന്നു. എല്ലാവരുടേയും സഹായിയായ കൂനൻ ഈച്ചര പിള്ള സ്ത്രീധനത്തുകയുമായി പള്ളി മുറ്റത്തെത്തിയപ്പ്പോൽ കാര്യങ്ങൾ മംഗളകരമായിത്തീർന്നതാണ് കണ്ടത്. ലൂസി കന്യാസ്ത്രീ ആകാൻ തീരുമാനിച്ചു.

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്: 

ചമയം

മേക്കപ്പ് അസിസ്റ്റന്റ്: 
വസ്ത്രാലങ്കാരം: 
വസ്ത്രാലങ്കാരം അസിസ്റ്റന്റ്: 

Video & Shooting

അസോസിയേറ്റ് ക്യാമറ: 
സിനിമാറ്റോഗ്രാഫി: 

Technical Crew

എഡിറ്റിങ്: 
അസോസിയേറ്റ് കലാസംവിധാനം: 

Production & Controlling Units

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: 

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

ഞാൻ നട്ട തൂമുല്ല

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ബ്രദർ ലക്ഷ്മൺശാന്ത പി നായർ
2

ആരു നീ അഗതിയോ

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ബ്രദർ ലക്ഷ്മൺകമുകറ പുരുഷോത്തമൻ,ശാന്ത പി നായർ
3

നാടു ചുറ്റി ഓടി വരും കളിവണ്ടി

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ബ്രദർ ലക്ഷ്മൺമെഹ്ബൂബ്
4

തന്തോയത്തേനുണ്ടു കണ്ണിറുക്കും

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ബ്രദർ ലക്ഷ്മൺസി എസ് രാധാദേവി,പി ഗംഗാധരൻ നായർ
5

മധുമാസമായല്ലോ മലര്‍വാടിയില്‍

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ബ്രദർ ലക്ഷ്മൺകമുകറ പുരുഷോത്തമൻ,ശാന്ത പി നായർ
6

കാലിതൻ തൊഴുത്തിൽ

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ബ്രദർ ലക്ഷ്മൺശാന്ത പി നായർ,കോറസ്
7

കല്യാണരാവേ (ബിറ്റ്)

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ബ്രദർ ലക്ഷ്മൺശാന്ത പി നായർ
8

നായകാ പോരൂ പൂജാ

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ബ്രദർ ലക്ഷ്മൺസി എസ് രാധാദേവി
9

പാടടി പാടടി പഞ്ഞം തീരാന്‍

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ബ്രദർ ലക്ഷ്മൺകമുകറ പുരുഷോത്തമൻ,സി എസ് രാധാദേവി
10

പൂമണിക്കോവിലിൽ

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ബ്രദർ ലക്ഷ്മൺശാന്ത പി നായർ
11

സ്നേഹമേ കറയറ്റ നിന്‍ കൈ

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ബ്രദർ ലക്ഷ്മൺകമുകറ പുരുഷോത്തമൻ
12

വെള്ളാമ്പല്‍ പൂത്തു

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ബ്രദർ ലക്ഷ്മൺകമുകറ പുരുഷോത്തമൻ,ശാന്ത പി നായർ
13

മംഗലം വിളയുന്ന മലനാടേ

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ബ്രദർ ലക്ഷ്മൺകമുകറ പുരുഷോത്തമൻ,ശാന്ത പി നായർ
14

താം തോ തെ

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ബ്രദർ ലക്ഷ്മൺകമുകറ പുരുഷോത്തമൻ
15

പൂമുല്ല

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ബ്രദർ ലക്ഷ്മൺശാന്ത പി നായർ
16

പൂമുല്ല

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ബ്രദർ ലക്ഷ്മൺശാന്ത പി നായർ